മഞ്ജുസ് സ്വല്പം വിറയ്ക്കുന്ന കൈവിരലുകളോടെ ആ കടലാസ് തുറന്നു . അത് തുറന്നുകൊണ്ട് ആ കടലാസിൽ അവളൊന്നു കണ്ണോടിച്ചു. അതോടെ അവളുടെ മുഖം ഒന്ന് വലിഞ്ഞു മുറുകി .പിന്നെ പുരികം ഉയർത്തി മഞ്ജു എന്നെയൊന്നു നോക്കി ..
“എന്തേ?”
ഞാൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കിയത് മാത്രമേ എനിക്കോർമ്മ ഉള്ളു . പിന്നെ ഞാൻ കിടക്കുന്നത് ബെഡിൽ ആണ് .
“പട്ടി….ചെറ്റേ …”
എന്നലറികൊണ്ട് അവള് പാതി ചിരിച്ചും പാതി കരഞ്ഞു കൊണ്ടും കൈവീശി എന്റെ മുഖത്ത് ഒരടി ആയിരുന്നു . സത്യം പറഞ്ഞാൽ എന്റെ കണ്ണിന്നു പൊന്നീച്ച പാറി എന്നതാണ് സത്യം ! ബെഡിൽ ചെരിഞ്ഞു വീണ എന്നെ കമിഴ്ത്തിയിട്ടു മഞ്ജുസ് എന്റെ ദേഹത്തേക്ക് ദേഷ്യത്തോടെ ചാഞ്ഞു…
“തെണ്ടി …പട്ടി..മനുഷ്യനെ ഇങ്ങനെ തീ തീറ്റിക്കരുത്..”
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് സർവ ദേഷ്യവും എന്റെ മുതുകത്തു തീർത്തു . അവളുടെ രണ്ടു കൈത്തലങ്ങളും മാറിമാറി എന്റെ പുറത്തു വീണു .
“ആഹ്..ഡി ഡീ..മഞ്ജുസേ …ഹ്ഹ്ഹ് ”
ഞാൻ അവളുടെ അടിയുടെ വേദനയിൽ ഒന്ന് ഒച്ചവെച്ചെങ്കിലും ഉള്ളിൽ ഞാൻ ചിരിക്കുകയായിരുന്നു . അത്ര നേരം അവളെ കുരങ്ങു കളിപ്പിച്ചതിനു എനിക്കിതൊന്നും കിട്ടിയാൽ പോരെന്നു എനിക്ക് തന്നെ അറിയാം..
അവള് നിർത്തുന്ന ലക്ഷണം ഇല്ലെന്നു കണ്ടപ്പോൾ ഞാൻ തന്നെ തിരിഞ്ഞു അവളുട കൈകൾ രണ്ടും പിടിച്ചു വെച്ചു.
“ഡീ ഡി..മതിയെടി..എനിക്ക് വേദനിക്കണൂ..”
ഞാൻ അവളെ നോക്കി ചിണുങ്ങി .
മഞ്ജുസ് ആണേൽ അപ്പോഴും കണ്ണ് നിറഞ്ഞ അവസ്ഥയിൽ ആയിരുന്നു . ഇത്തവണ അത് ആശ്വാസം കൊണ്ടും സന്തോഷം കൊണ്ടും ഒക്കെയാണ് .