“എന്ത് ?”
ചെറിയൊരു പരിഭ്രമത്തോടെ അവളെന്നെ നോക്കി .
“എനിക്ക് ചെറിയ ഒരു കുഴപ്പം ഉണ്ടെടോ ….സത്യാണ്..”
ഞാൻ സ്വല്പം സങ്കടത്തോടെ തന്നെ പറഞ്ഞു .
എന്റെ മട്ടും ഭാവവും ഒകെ മാറിയതോടെ മഞ്ജുസിനും ടെൻഷൻ ആയി .
“എന്താ കാര്യം…എന്താപ്പോ പെട്ടെന്ന് നീ ഇങ്ങനെ ഒക്കെ പറയുന്നേ.. ?”
മഞ്ജുസ് ചാടിപിടഞ്ഞു എഴുനേറ്റുകൊണ്ട് എന്നെ നോക്കി .
“ഇനി നിന്നോട് പറഞ്ഞില്ലെങ്കി ശരിയാവില്ലെടോ ..ഞാൻ എത്ര കാലം എന്നുവെച്ചിട്ടാ ഇത് മറച്ചുവെക്കുന്നെ , കുറച്ചു കഴിഞ്ഞാൽ നിങ്ങളൊക്കെ എന്തായാലും അറിയും…”
ഞാൻ പെട്ടെന്ന് സ്വല്പം ഇമോഷണൽ ആയികൊണ്ട് അവളെ നോക്കി . എന്റെ കണ്ണുകൾ ചെറുതായി നെഞ്ഞ് കണ്ടതോടെ മഞ്ജുസും ഒന്ന് മുഖം ചുവപ്പിച്ചു .
“എന്താ കാര്യം കവി…? ഞാൻ അറിയാത്ത എന്ത് കാര്യം ആണ് ?”
മഞ്ജുസ് എന്റെ കൈപിടിച്ചുകൊണ്ട് ചിണുങ്ങി .
“അതെങ്ങനെയാ ഞാൻ നിന്നോട് പറയാ മഞ്ജുസേ .[ഞാൻ ശബ്ദം ഇടറിക്കൊണ്ട് ഒന്ന് നിർത്തി ]..നിന്നേം നമ്മുടെ ഉണ്ണികളെയും ഒകെ വിട്ടിട്ട് ചിലപ്പോ എനിക്ക് പോണ്ടി വരും ..ദൈവം എന്തിനാ എന്നോട് ഇങ്ങനെ ഒരു ചതി ചെയ്തെന്നു എനിക്ക് ഇപ്പഴും അങ്ങട് മനസിലായിട്ടില്ല ഡീ ..”
ഞാൻ പെട്ടെന്ന് അവളെ കെട്ടിപിടിച്ചുകൊണ്ട് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി. ഒപ്പം എന്റെ കണ്ണിൽ നിന്ന് കണ്ണീരും ഉരുകിവീണു. അതിന്റെ ചൂട് അവളെ ചുട്ടുപൊള്ളിച്ചിരിക്കണം .
“കവി..എന്താടാ കാര്യം…എന്താ നീ ഇങ്ങനെ ഒക്കെ …പറ …”
അവളും പെട്ടെന്ന് ഇമോഷണൽ ആയികൊണ്ട് ചിണുങ്ങി .
“വേണ്ട …നീ ഒന്നും അറിയണ്ട …ഇനി എത്ര കാലം ഉണ്ടോ അത്രേം ദിവസം മഞ്ജുസ് ഹാപ്പി ആയിട്ട് ഇരിക്കണം …”
ഞാൻ അവളെ വരിഞ്ഞുമുറുക്കികൊണ്ട് പയ്യെ പറഞ്ഞു . അപ്പോഴും എന്റെ കണ്ണ്