“നീ ഫുഡ് കഴിച്ചോ ?”
ടവൽ അരയിൽ ചുറ്റി ഉടുത്തിരുന്ന പാന്റ്സ് അഴിച്ചുമാറ്റികൊണ്ട് ഞാൻ മഞ്ജുസിനെ നോക്കി .
“ഹ്മ്മ്….”
അവൾ പയ്യെ മൂളി .
“ഞാനും കഴിച്ചു ..ഇനി ഒന്നും വേണമെന്നില്ല ”
ഞാൻ പയ്യെ പറഞ്ഞു ബാത്റൂമിലേക്ക് നീങ്ങി . പിന്നെ കുളിയൊക്കെ കഴിഞ്ഞു കുട്ടപ്പനായി പുറത്തിറങ്ങി . പിന്നെ ഒരു കറുത്ത മുണ്ടും ടി-ഷർട്ടും എടുത്തിട്ടു .
അപ്പോഴും മഞ്ജു പുസ്തകം വായിച്ചു ഇരിപ്പാണ് .
“നിനക്ക് എന്താ നാളെ പരീക്ഷ ആണോ ?’
അവളുടെ പഠിത്തം കണ്ടു ഞാൻ പുരികം ഇളക്കി .
“ക്‌ളാസ്സിന്റെ പ്രീപറേഷൻ ആണ് മോനെ ..ഇതൊക്കെ ബൈഹാർട്ട് ആക്കണം ”
അവള് സ്വന്തം ബുദ്ധിമുട്ട് ഓർത്തു ചിരിച്ചു .
“നീ എന്തിനാടോ ഇങ്ങനെ കഷ്ടപെടുന്നേ ..ഈ ജോലി ഇല്ലേലും സുഖം ആയിട്ട് ജീവിച്ചൂടെ ”
ഞാൻ അവളെ നോക്കി സംശയിച്ചു .
“ഇത് ചുമ്മാ ഒരു രസം ..അത്രേ ഉള്ളു ..ജീവിക്കാൻ വേണ്ടിട്ടൊന്നുമല്ല ”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .