സംസാരിച്ചിരുന്ന ശേഷം ഞാനും അവനും കൂടി വീട്ടിൽ നിന്നിറങ്ങി , മഞ്ജുസിന്റെ ആക്ടിവയിൽ ആണ് ഞങ്ങൾ പുറത്തോട്ടിറങ്ങിയത് . ഇനി പഴയ ഫ്രെണ്ട്സിനെ ഒക്കെ കണ്ടു ഒന്ന് കമ്പനി കൂടണം .
കിഷോർ ദുബായിൽ പോകുമ്പോൾ അവനു സ്വന്തമായിട്ട് ഉണ്ടായിരുന്ന ബൈക്ക് എനിക്ക് നല്കിയിട്ടാണ് പോയത് . അതിനു പകരമായി അവനു പുതിയത് ഒരെണ്ണം വാങ്ങികൊടുക്കണം എന്ന് ഞാൻ അന്നേ തീരുമാനിച്ചതാണ് . ഇപ്പോൾ പിന്നെ ആവശ്യത്തിൽ കൂടുതൽ പൈസ ഉള്ളോണ്ട് സംഗതി മഞ്ജുസിന്റെ മുൻപാകെ ഒന്ന് അവതരിപ്പിക്കണം എന്നുമാത്രം .അതെന്തായാലും രാത്രി പറഞ്ഞു സെറ്റാക്കാം എന്ന് മനസിൽ കരുതി ഞങ്ങള് സ്‌കൂട്ടറിൽ നീങ്ങി .
ആദ്യം ക്ലബിലും , പിന്നെ അവിടെ നിന്ന് മറ്റുള്ളവരെകൂടി കൂട്ടി പാടത്തുള്ള ഞങ്ങളുടെ സങ്കേതത്തിലേക്ക് നീങ്ങി .കിഷോർ വന്ന ചിലവിന്റെ ഭാഗമായി മദ്യവും ബിയറും ചിക്കനും ഒകെ സംഘടിപ്പിക്കണം . എന്തായാലും ഫുൾ ചെലവ് കിഷോർ തന്നെ വഹിച്ചു . അങ്ങനെ വെള്ളമടിയും കോഴിപൊരിക്കലും ഒക്കെ ആയി അന്നത്തെ ദിവസം ഞങ്ങൾ ആഘോഷമാക്കി .
ഫ്രെണ്ട്സ് ഒകെ ഒരുപാടു നിർബന്ധിച്ചപ്പോൾ ഞാനും ഒരു ബിയർ കഴിച്ചു . ഒടുക്കം രാത്രിയാണ് പിന്നെ വീട്ടിലേക്ക് തിരിച്ചു ചെല്ലുന്നത് . ഫോൺ ഞാൻ മനഃപൂർവം എടുക്കാതെയാണ് പുറത്തേക്കിറങ്ങിയത്. അല്ലെങ്കിൽ മഞ്ജുസ് ഇടക്കിടെ വിളിച്ചു ശല്യം ചെയ്യും . എന്തേലും ദേഷ്യം വന്നു പറഞ്ഞുപോയാൽ പിന്നെ അവള് പിണങ്ങുകയും ചെയ്യും .
ബിയർ അടിച്ച സ്മെല് കിട്ടാതെ ഇരിക്കാൻ സെന്റര് ഫ്രഷും ചവച്ചുകൊണ്ടാണ് ഞാൻ വീട്ടിലേക്ക് കയറിച്ചെന്നത് .കിഷോറിനെ അവന്റെ വീട്ടിൽ ഇറക്കിവിട്ട ശേഷം ഞാൻ സ്‌കൂട്ടർ വീട്ടുമുറ്റത്തു നിർത്തി പയ്യെ ഇറങ്ങി .
ഉമ്മറത്ത് ഡാഡി ഉണ്ടായിരുന്നെങ്കിലും ഞാൻ മൈൻഡ് ചെയ്യാതെ തലയും കുനിച്ചു അകത്തേക്ക് കയറി .ഭാഗ്യത്തിന് പുള്ളിക്കാരൻ ഒന്നും പറഞ്ഞില്ല. സമയം ഒൻപതര ഒക്കെ കഴിഞ്ഞിരുന്നു .