അങ്ങനെ ഞങ്ങൾ സംസാരിച്ചിരിക്കെ മഞ്ജു ഉമ്മറത്തോട്ടു വന്നു . അവളെ കണ്ടതും കിഷോർ ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റു പരിചയ ഭാവത്തിൽ ഒന്ന് പുഞ്ചിരിച്ചു .
“അറിയായിരിക്കും അല്ലേ ?”
കിഷോർ അവളെ നോക്കി ചിരിച്ചു .
“പിന്നെ അറിയാതെ ….നമ്മള് ഒരിക്കൽ പരിചയപെട്ടതല്ലേ …പിന്നെ ഇവന് കിഷോറിനെ കുറിച്ച് പറയാനേ നേരം ഉള്ളു ”
മഞ്ജുസ് എന്നെ നോക്കി കണ്ണിറുക്കി കിഷോറിനോടായി പറഞ്ഞു .
“ചേച്ചി ഇന്ന് കോളേജിൽ പോയില്ലേ ?”
കിഷോർ സ്വാഭാവികമായി തന്നെ ചോദിച്ചു . പക്ഷെ ആ ചേച്ചി വിളി കേട്ട് മഞ്ജുസ് ഒന്ന് പയ്യെ ചിരിച്ചു .
“ഏയ് ..ലീവ് ആക്കി …എന്താപ്പോ എന്നും പോയിട്ട് അല്ലേ ?”
മഞ്ജുസ് ചിരിച്ചുകൊണ്ട് തന്നെ കിഷോറിനെ നോക്കി പുരികം ഇളക്കി .
“ഇവന് പറ്റിയ ആള് തന്നെ ആണല്ലോ ”
മഞ്ജുസിന്റെ മറുപടി കേട്ട് കിഷോർ എന്നെ നോക്കി .
“ഏയ്..അതൊക്കെ ആ സാധനം വെറുതെ പറയണതാ…”
ഞാൻ അതുശരിയല്ലെന്ന മട്ടിൽ കിഷോറിനോടായി പറഞ്ഞു .
“ഹ്മ്മ്…കുട്ടികളൊക്കെ എവിടെ പോയി ചേച്ചി ?”
പിള്ളേരെ അവിടെയൊന്നും കാണാത്തതുകൊണ്ട് കിഷോർ അന്വേഷിച്ചു .
“അവര് ഉറങ്ങിയെടോ ..സാരല്യ വൈകീട്ട് വാ..അപ്പൊ കാണാം ”
മഞ്ജുസ് സ്നേഹത്തോടെ തന്നെ സംസാരം തുടർന്നു .അതിനിടക്ക് അച്ഛനും ഉച്ചമയക്കത്തിനായി എഴുനേറ്റു പോയി. അതോടെ ഞാനും മഞ്ജുസും അവനും മാത്രം ഉമ്മറത്ത് ബാക്കിയായി .
അതോടെ അവന്റെ വിശേഷങ്ങളൊക്കെ മഞ്ജുസ് ചോദിച്ചറിഞ്ഞു . സ്വൽപ്പനേരം മഞ്ജുവുമായി