രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25
Rathishalabhangal Life is Beautiful 25
Author : Sagar Kottapuram | Previous Part
രതിശലഭങ്ങൾ സീരീസ് നൂറാം അധ്യായം …അതിലുപരി അവസാന ഭാഗങ്ങളിലേക്ക് ….
പിറ്റേന്ന് രാവിലെ പ്രാതൽ കഴിഞ്ഞശേഷം ഞങ്ങൾ എല്ലാവരും തിരികെ എന്റെ വീട്ടിലോട്ടു തന്നെ മടങ്ങി .എന്റെയും മഞ്ജുവിന്റെയും കാർ അവിടെ ആയിരുന്നതുകൊണ്ട് രണ്ടു വണ്ടിയിൽ തന്നെയാണ് മടങ്ങിയതും.
അഞ്ജുവും ഞാനും റോസ്‌മോളും കൂടി എന്റെ കാറിൽ ആണ് കയറിയത് . മഞ്ജുസിന്റെ കാറിൽ അച്ഛനും അമ്മയും ആദിയും കയറികൂടി . റോസിമോളെ മടിയിലിരുത്തി മുൻസീറ്റിൽ തന്നെയാണ് അഞ്ജു വന്നു ഇരുന്നത് .”വിട്..അവര് പോയി …”
മഞ്ജുസിന്റെ കാർ ആദ്യമേ പോയത് കണ്ടു അഞ്ജു എന്നെ നോക്കി.”വിടാം..ഇതൊന്നു സ്റ്റാർട്ട് ആവട്ടെ …”
ഞാൻ എന്റെ സ്വിഫ്റ്റ് കാർ സ്റ്റാർട്ട് ചെയ്തുകൊണ്ട് കണ്ണിറുക്കി . മഞ്ജുസിന്റെ പഴയ കാർ ആണത് . അവള് പുതിയത് വാങ്ങിച്ചപ്പോൾ പഴയതു പിന്നെ എന്റെ പ്രോപ്പർട്ടി ആയി . സ്വല്പം കംപ്ലൈന്റ്സ് ഒക്കെ വന്നുതുടങ്ങിയതോടെ ആ കാറ് മാറ്റി വേറൊരെണ്ണം വാങ്ങാൻ എന്നോട് മഞ്ജുസ് തന്നെ പറഞ്ഞതാണ് . പക്ഷെ ഒരുപാടു ഓർമ്മകൾ സമ്മാനിച്ച കാർ ആയതുകൊണ്ട് എനിക്കതു ഉപേക്ഷിക്കാൻ തോന്നുന്നില്ല .”ഈ മണ്ട കാർ മാറ്റിക്കൂടെ ? പൂത്ത കാശ് ഉണ്ടല്ലോ നിനക്ക് ”
അഞ്ജു എന്നെ നോക്കി പുരികം ഇളക്കി .

“കാശ് ഉള്ളത് അവൾക്കല്ലേ .അത് കണ്ടിട്ട് ഞാൻ തുള്ളിയിട്ടെന്താ കാര്യം മകളെ ”
അവളെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ കാർ സ്റ്റാർട്ട് ചെയ്തു . പിന്നെ ഒന്ന് റൈസ് ചെയ്ത ശേഷം വേഗത്തിൽ മുന്നോട്ടെടുത്തു .
“രണ്ടീസായിട്ട് രണ്ടാളും ഭയങ്കര ഹാപ്പി ആണല്ലോ ? എന്തുപറ്റി ?”
അഞ്ജു എന്നെ നോക്കി ചിരിച്ചു .
“ഞങ്ങൾ അല്ലേലും ഹാപ്പി തന്നെയാ …അടി ഒകെ ഉണ്ടാക്കും അത് വേറെ കാര്യം ”
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .