”സായിപ്പ് സാറേ…”
”നത്തിംഗ് നത്തിംഗ്…. കണ്‍ഗ്രാജുലേഷന്‍സ് മൈഡിയര്‍ ചാക്കോ…. ആന്‍ഡ് മിസ്സിസ് ചാക്കോ… ലെറ്റ്സ് എന്ജോയ്… ബൈ….” അത്രയും പറഞ്ഞ് സാംസണ് വാതില്‍ കടന്ന് പുറത്തേക്കിറങ്ങി.
വിവാഹസമയത്ത് കണ്ടെങ്കിലും ഇപ്പോള്‍ സാംസണ് സായിപ്പിനെ കണ്ട് സിസിലി ശരിക്കും ഞെട്ടിപ്പോയി. അയാളുടെ ഉയരമാണ് അവള്‍ക്ക് അതിശമായത്.
”ചാക്കോ… ജെസ്റ്റ് വണ്‍ മിനിറ്റ്…” സാംസണ് സായിപ്പ് ചാക്കോയെ പുറത്തേക്ക് വിളിച്ചു.
ചാക്കോ മുറ്റത്തേക്കിറങ്ങി ചെന്നു.
മഴയുടെ ശക്തി വര്‍ദ്ധിച്ചിരുന്നു. ഒപ്പം കാറ്റും. തണുപ്പിന്റെ കാഠിന്യം ഏറിവന്നു. കതകടച്ച് തിരിച്ച് കയറി വരുമ്പോള്‍ ചാക്കോ ആകെ നനഞ്ഞിരുന്നു. അയാള്‍ സിസിലിയുടെ താരിപ്പുമ്പെടുത്ത് തലതോര്‍ത്തി. ചാക്കോയുടെ മുടിയിഴളില് നിന്ന് മഴത്തുള്ളികള്‍ മുഖത്തേക്ക് തെറിച്ചപ്പോള്‍ സിസിലയുടെ ശരീരം ചെറുതായൊന്ന് വിറച്ചു.
ചാക്കോയുടെ ശരീരവും ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നുയിരുന്നു.
അയാള്‍ ഷര്‍ട്ടിന്റെ ബട്ടണ്സുകള് അഴിച്ചപ്പോള്‍ സിസിലി സങ്കോചത്താല്‍ മുഖം താഴ്ത്തി.
ഷര്‍ട്ട് ഊരി ഒരു കയ്യിലിട്ടിട്ട് സിസിലിയെ ചേര്‍ത്ത് പിടിച്ച്…” പേടിക്കണ്ട നമുക്ക് അകത്തേക്ക് പോകാം എന്ന് പറഞ്ഞ് ലൈറ്റ് അണച്ച് മുറിയിലേക്ക് നടന്നു അവര്‍.
മണിയറയായി ഒരുക്കിയ മുറിക്ക് കതകില്ലായിരുന്നു. ചാക്കോ ഉപയോഗിച്ച് വന്നതാണ്. ക്വാട്ടേഴ്സിലെ ആ ഒറ്റമുറി കെട്ടിടം വിശ്രമിക്കുവാന്‍ വേണ്ടി മാത്രമാണ് ചാക്കോ ഉപയോഗിച്ചിരുന്നത്. വീട്ടില്‍ ചാക്കോയെ കൂടാതെ മറ്റ് നാല് മക്കള്‍കൂടിയുണ്ടായിരുന്നു. നാല് പേരും ചാക്കോയെക്കാള്‍ മൂത്തതാണ്. അതിനാല്‍ ആഹാരം മാത്രം വീട്ടില്‍ നിന്ന് കഴിച്ചിട്ട് ചാക്കോ ഇവിടെ വന്ന് കിടക്കാറായിരുന്നു പതിവ്,
‘
‘ഇവിടെ വേറാരും ഇല്ലാല്ലോ അല്ലേ… ”
”നമ്മുടെ ഏദന്‍തോട്ടമാണ് സിസിലീ ഇത്…” ചാക്കോ ചിരിച്ചു.
”ഓഹോ… അപ്പോള്‍ ബൈബിളിനെ അറിയാം അല്ലേ… മതാചാര പ്രകാരം കല്യാണം നടത്തില്ലെന്നും ആദ്യരാത്രി ഭാര്യവീട്ടില്‍ ആഘോഷിക്കില്ലെന്നും വാശിപിടിച്ച് അത് നേടിയെടുത്ത വിപ്ലവകാരിക്ക് ബൈബിളും അറിയാം അല്ലേ…”