“..പൊന്നൂസിനെന്നാ വേണ്ടേ….. ”
ഗിരിജ ചേച്ചി കയ്യിലിരുന്ന പേഴ്‌സ് ആ ടേബിളിൽ വെച്ചിട്ട് സ്വസ്ഥമായി ഇരുന്നുകൊണ്ട് ചോദിച്ചു.
“..എനിക്കൊരു ഫ്രഷ് ലൈം മതി ചേച്ചീ …”
“…കഴിക്കാനൊന്നും വേണ്ടേ ….. ”
“….ആദ്യം എന്തേലും കുടിക്കട്ടെ ചേച്ചീ….. നല്ല ദാഹം….. ”
“..കഴിക്കാനും കൂടി എന്തേലും പറയാം പൊന്നൂ… ”
“..മ്മ്…. എന്നാ എനിക്കൊരു ഉള്ളിവട മതി… ”
“ഉള്ളിവട മാത്രം മതിയോ….. വേറെ എന്തേലും കൂടി കഴിക്ക് കൊച്ചേ…..”
“..വേണ്ട ചേച്ചി….. ഇത് മതിയെന്നേ…. വീട്ടീന്ന് പോരാൻ നേരത്തല്ലേ ചോറുണ്ടേ…. അതുകൊണ്ട് കാര്യവായിട്ട് വിശക്കുന്നില്ല….. ചേച്ചിയെന്നാ കഴിക്കുന്നേ… ”
” അങ്ങനെയാണേൽ എനിക്കും ഉള്ളിവട മതി പിന്നെ കുടിക്കാനെന്തേലും.”
” .. മ്മ്…… എന്നാ രണ്ട് ഫ്രഷ് ലൈമും രണ്ട് ഉള്ളിവടയും പറയാം …. . ”
“.. എങ്കിലത് രണ്ടും പറ കൊച്ചേ …. ”
സപ്ലയർ ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോൾ ഞാൻ വേണ്ടതെന്തൊക്കെയാണെന്നു പറഞ്ഞു പുള്ളി പെട്ടെന്ന് തന്നെ ഞങ്ങള് ഓർഡർ ചെയ്തതൊക്കെ കൊണ്ടുവരാനായി അകത്തേക്ക് പോയി.
“..ഇന്നെന്തൊരു ചൂടാ കൊച്ചേ …. ”
“..മ്മ്…… നല്ല ചൂടാരുന്നു… എന്നായാലും ഇതിന്റെയകത്തിരിക്കുമ്പോ നല്ല
സുഖവൊണ്ട്…. ”
“..പൊന്നൂസിവിടെ കേറാറുള്ളതാണോ….. ”
“..മ്മ്…. ഇത് വലിയ കുഴപ്പമില്ലാത്ത ബേക്കറിയാ….. ഇവിടത്തെ ഉള്ളിവട സൂപ്പറാ ചേച്ചീ……..നല്ല ടേസ്റ്റാ… ”
“..ആഹാ…. അതാണോ പൊന്നൂ ഉള്ളിവട മതിയെന്ന് പറഞ്ഞേ….. ”
“..ആം…… ഹിഹിഹി…. ”
“..പൊന്നൂനേം കൊണ്ടാ ഞാൻ ബാങ്കിൽ പോണതെന്ന് പറഞ്ഞപ്പോ തൊട്ട് അതിയാൻ പറയുന്നതാ പൊന്നൂന് തിന്നാനൊക്കെ എന്തേലും മേടിച്ചു കൊടുക്കണവെന്ന്… ”
“…..മ്മ്………. അതെന്തായാലും നന്നായി…… അല്ലെങ്കിൽ നമുക്കിവിടെ വന്നിങ്ങനെ ഇരിക്കാൻ പറ്റുവോ …. ”
“..അത് നേരാ കൊച്ചേ….. അതിയാൻ വിചാരിച്ചിരിക്കുന്നേ ഞാൻ പൊന്നൂനെ കൂടെ കൊണ്ടുപോയിട്ട് വെറും കയ്യോടെ തിരിച്ചു കൊണ്ടെ വിടുവെന്നാ…… അങ്ങേരു ചോദിക്കുമ്പോ ചോദിക്കുമ്പോ പൈസ കൊടുക്കാത്തകൊണ്ട് എനിക്ക് കാശ് ചെലവാക്കാൻ മടിയാന്നാ അതിയാൻ പറയുന്നേ… ”
“..അങ്ങേരുടെ വർത്തമാനം കേട്ടപ്പോളേ എനിക്കത് തോന്നിയാരുന്നു … ”
“..അതിയാന് പൈസ കൊടുത്താലും അത് കുടിച്ചു കൂത്താടി നശിപ്പിച്ചു