ഗിരിജ ചേച്ചീടെ കൊച്ച് റിമോട്ട് കാറ് അങ്ങോട്ടുമിങ്ങോട്ടും ചീറിപ്പായിച്ചുകൊണ്ട് പറഞ്ഞു.
“ഞാൻ ശെരിയാക്കി കൊടുക്കെണ്ടാന്നു പറഞ്ഞാലോ…. ”
“പൊന്നു ചേട്ടായി ഞാൻ പറയുന്നതേ കേക്കുവൊള്ളൂ….. ഗിരിജാമ്മ പറയുന്നത് കേക്കുകേലാ….അയ്യേ… ”
ഗിരിജ ചേച്ചീടെ കൊച്ച് ഗിരിജ ചേച്ചീനെ കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ട് പറഞ്ഞു.
“..മ്മ്…. എന്നാ രണ്ടുപേരും കൂടെയിരുന്നു കാറോടിച്ചു കളിക്ക്….. എനിക്ക് അടുക്കളേൽ കുറച്ചു പണിയൊണ്ട്….. ”
ഗിരിജ ചേച്ചി അവിടെ നിന്നും എഴുന്നേറ്റിട്ട് പറഞ്ഞു.
“പൊന്നൂസേ കൊറച്ചു കഴിഞ്ഞിട്ട് പോയാ മതി കേട്ടോ…പിന്നെ പോകാൻ നേരത്തു എന്നെയൊന്നു കണ്ടിട്ടേ പോകാവൊള്ളേ ”
“..മ്മ്… അടുക്കളേലെ പണിയൊന്നും തീർന്നില്ലേ ചേച്ചീ…… ”
“…ഇല്ല പൊന്നൂസേ…. കൊറച്ചു പാത്രം കൂടി കഴുകി വെക്കാനൊണ്ട്…..ഞാനെന്നാ അടുക്കളേലോട്ട് ചെല്ലട്ടെ കേട്ടോ ”
ഗിരിജ ചേച്ചി എന്നോട് പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി പിന്നെ ഞാനും ഗിരിജ ചേച്ചീടെ കൊച്ചിന്റെ കൂടെ കൂടി. ഞങ്ങള് കുറച്ചു നേരം തിണ്ണയിലൂടെയൊക്കെ റിമോട്ട് കാറോടിച്ചു കളിച്ചു ഗിരിജ ചേച്ചീടെ കൊച്ചിനാണെങ്കിൽ എന്നെ ഉടനെയൊന്നും വീട്ടിലേക്ക് വിടാനുള്ള പരുപാടിയില്ലെന്നാണ് തോന്നുന്നത്.
“..പൊന്നു ചേട്ടായി നമുക്കിനി ടീവി കണ്ടാലോ.. ”
കുറച്ചു നേരത്തെ കാറോടിക്കലിന് കഴിഞ്ഞതോടെ ഗിരിജ ചേച്ചീടെ കൊച്ചിന് പിന്നെ ടീവി കാണണമെന്നായി.
“…മ്മ്… കാണാല്ലോ….. ”
“എങ്കി വാ പൊന്നു ചേട്ടായി…… ”
റിമോട്ട് കാറൊക്കെ അവിടെ തന്നെയിട്ടിട്ട് എന്നേം കൂട്ടിക്കൊണ്ട് ഗിരിജ ചേച്ചീടെ കൊച്ച് ഹാളിലെ ടീവിയുടെ അടുത്തേക്ക് പോയി. ടീവി ഓണാക്കി ഏതോ കാർട്ടൂൺ വെച്ചിട്ട് കക്ഷി അതിൽ തന്നെ മുഴുകി. ഞാനും പിന്നെ അതൊക്കെ വെറുതേ കണ്ടോണ്ട് അവിടെയിരുന്നു. ചേട്ടന്റെ ഒച്ചയൊന്നും പിന്നെ ഞാൻ കേട്ടില്ല മിക്കവാറും പുള്ളി നല്ല ഉറക്കമായിരിക്കും ഗിരിജ ചേച്ചിയും അടുക്കളയിലെന്തോ പണിയാണെന്നു തോന്നുന്നു പാത്രത്തിന്റെ ശബ്ദമൊക്കെ കേൾക്കുന്നുണ്ട്.
“..പൊന്നൂസേ….. ഇങ്ങോട്ടൊന്നു വന്നേ… ”
ഗിരിജ ചേച്ചി അടുക്കളയിൽ നിന്നെന്നെ വിളിച്ചു.