എന്നാലും ഏട്ടാ ..എങ്ങനെ ആണ് ഇതൊക്കെ..ഹോ ..
ഞാൻ ചിരിച്ചു .
പാറുവും ലക്ഷ്മിയും കൂടി രണ്ടു ബാഗ് ഉം തുറന്നു .
ആദ്യത്തെ ബാഗിൽ ,ഒരു ലാപ്ടോപ്പ് ,പിന്നെ ഒരു ഐ ഫോൺ ,പിന്നെ ,ഒരു ചെറിയ ബാഗ് കയ്യിൽ വെയ്ക്കുന്ന ടൈപ്പ് ,അത് രണ്ടെണ്ണം .പിന്നെ,ഒരു വലിയ ടെക്സ്റ്റ് ബുക്ക് ,പിന്നെ ,വാച്ച്,ബെൽറ്റ് ,പിന്നെ കുറച്ച സ്വീത്സ് .
മറ്റേ ബാഗ തുറന്ന അവർ ഞെട്ടി …ഏട്ടാ ഇതെന്തുവാ ..
അഹ് ..ഇതാണ് ലേസർ പ്രിൻറർ ,ഫോട്ടോസാറ് ആൻഡ് സ്കാനിംഗ് മെഷീൻ .അവന്മാരുടെ വർക്കുകൾ എല്ലാം ഞാൻ ഇവിടെ അവന്മാർ തന്ന ലാപ്ടോപ്പിൽ കുത്തി എടുത്തു ,ഈ പ്രിന്ററിൽ പ്രിന്റ് എടുത്തു..അതെല്ലാം എന്റെ അഭിപ്രായങ്ങൾ ചേർത്ത് .അവിടെ ചെല്ലുമ്പോൾ കൊടുക്കണം ,അല്ലേൽ ഇവിടെ നിന്നും സ്കാൻ ചെയ്ത അയക്കാം.
പിന്നെ.ആ രണ്ടു ചെറിയ ബാഗ് തുറന്നെ…
അവൾ തുറന്നു ..പാറു ഞെട്ടി പോയി ..നിറയെ നോട്ടു ..
ഏട്ടാ..ഇത് നിറച്ചു പൈസ..
ആഹ് എണ്ണിക്കൊടി .എല്ലാം കൂടി പത്തു ലക്ഷം കാണും..
അത് കറക്റ്റ് ആയിരുന്നു .
അഞ്ചു യൂണിവേഴ്സിറ്റി നിന്നും വന്നവന്മാർക്ക് വേണ്ടി .
എന്റെ . അമ്മോ ഇത് മുഴുവൻ ഏട്ടനോ
അഹ് ..എന്റെ എടി…ഇതിന്റെ ഇരട്ടി വർക്ക് ഉണ്ട് ..പിന്നെ..ഞാൻ അവരുടെ നാട്ടിൽ ചെന്ന് പ്രേസേന്റ്റ് ചെയ്യണം അഞ്ചു കോൺഫറൻസ് ,ഈ മൂന്ന് സ്ഥലങ്ങളിലും ആയി .അതിനും എന്നെ വിറ്റു അവന്മാർ ക്യാഷ് ആകും .
അഹ് അതെങ്ങനാ ഏട്ടാ..
എടി..ഞാൻ അത്യാവശ്യം റെപ്റ്റഡ് ആണ് ..ഈ അഞ്ചു സ്ഥലത്തും ഞാൻ അഞ്ചു പേപ്പർ ആകും .അതും അഞ്ചു വ്യെത്യസ്ത ആശയങ്ങൾ .അതെല്ലാം ആകുമ്പോൾ..അഞ്ചും അറ്റൻഡ് ചെയ്യാൻ ആളുകൾ വരും .കാരണം നമ്മുടെ നാട് പോലെ അല്ല അവന്മാർക്ക് ഇൻഫർമേഷൻ ഈസ് വെല്ത് .
അവിടെ ചെന്ന് ക്ലാസ് എടുക്കാൻ ആണോ ഈ രൂപ
അഹ് അല്ലാടി ..ഇത് ആ പേപ്പർ എല്ലാം റെഡി ആക്കി കൊടുക്കാൻ ആണ് .ആ ലാപ്ടോപ്പിൽ അതെല്ലാം ഉണ്ട് …ഞാൻ രാത്രി കാണിച്ചു തരാം .പ്രസന്റേഷൻ വേറെ തരും..എടി…എനിക്ക് എല്ലാം കൂടി ഒരു ഇരുപത് കിട്ടിയാലും ..ഒരു നാല്പത്തിന്റെ പണി ചെയ്യണം..അതാ ..നമ്മൾ ഏൽക്കാത്ത .
അഹ് ..പിന്നെ നിന്റെ കോളേജ്..എടി പെണ്ണെ…അധികം വൈകാതെ നിന്റെ കോളേജ് എന്റെ മാനേജ്‌മന്റ് എടുക്കും .അവിടെ ഹോസ്പിറ്റൽ കം കോളേജ് അല്ലെ ..ആ ഹോസ്പിറ്റൽ എനിക്ക് ആഴ്ചയിൽ രണ്ടു ദിവസം ഉണ്ടാകും ജോലി ..മൂന്ന് ദിവസം സെലവും .അതാ..അങ്ങൊട് വരാത്തത് .