ഞാൻ വെള്ളം കൊടുത്തു ..എന്നിട്ട് ഫുഡ് ഉം കഴിച്ചു …ആ സമയത് ഞാൻ അവളോട് പറഞ്ഞു ..
എടി ..കഴിഞ്ഞില്ല .നിന്റെ അച്ഛൻ ആ ജാരസന്തതി യുടെ പേരിൽ എഴുതി വെച്ച ആ വീടും സ്ഥലവും ,അവൾ മരിച്ചാൽ ആദ്യ അവകാശി നിന്റെ കുഞ്ഞു ആണ് .ചുരുക്കി പറഞ്ഞാൽ കൂർഗ് ൽ നിന്നെ കാത്തിരിക്കുന്നത് വലിയ ഒരു നിധി ആണ് പക്ഷെ..അതിനു വേണ്ടി..ഒരു യുദ്ധം തന്നെ നടത്തേണ്ടി വരും .
അച്ചായാ …..
എന്താടി….
ഞാൻ എന്താ ചെയുക..എനിക്ക് ഒരു പിടിയും കിട്ടുന്നില്ല…
ഹഹ ..എടി ..നിന്റെ അച്ഛന്റെ ബ്രില്ലിയൻസ് ആണ് ഗ്രേറ്റ് …
നിന്നെ ആരെങ്കിലും പുള്ളിയുടെ മരണ ശേഷം ,നിർബന്ധിച്ചു കെട്ടിയാൽ പോലും ,ആ സ്വത്ത് അനുഭവിക്കാൻ യോഗം ഇല്ല എന്നതാണ്.ഇത്രെയും ബ്രീലിൻറ്റെ ആയ മനുഷ്യൻ ,…..ആയ മനുഷ്യന്റെ സ്വപ്‌നങ്ങൾ ആണ് ,അതൊന്നും അങ്ങനെ ആർക്കും വിട്ടു കൊടുക്കരുത് .
അച്ചായാ ….അവൾ കരഞ്ഞു ..
ഞാൻ എന്ത് ചെയ്യും.
അഹ് …തത്കാലം നീ കിടന്നുറങ്ങു .എന്നിട്ട്..നാളെ നമുക് ആലോചിക്കാം .
ഞാനും കിടന്നു ..അവൾ ആദ്യമായി എന്നെ കെട്ടിപിടിച്ചു ഒരു പുതപ്പിനുളിൽ കിടന്നു ഉറങ്ങി.
പിറ്റേന് രാവിലെ എണീറ്റ് ..റെഡി ആയി കഴിഞ്ഞു ഞാൻ അവളോട് പറഞ്ഞു ..എടി ..നിന്റെ അച്ഛന്റെ ഈ പ്രോപ്പർട്ടി കളി കളിക്കണം എങ്കിൽ ,ആദ്യം പാലക്കാട് പോകണം .അവിടെ നിന്റെ അച്ഛൻ കൊടുക്കാനുള്ള ബാക്കി ക്യാഷ് കൂടി കൊടുത്തു .നിന്റെ അമ്മയുടെ സഹോദരന്റ കയ്യിൽ നിന്നും ,വീടിന്റെ ഒറിജിനൽ പ്രമാണം വാങ്ങണം .അതിനു ശേഷം ,നിനക്കു ആ വീട് വില്കാം ,പക്ഷെ ,വിറ്റാലും ആ ക്യാഷ് നിനക്കു ഉപയോഗിക്കണം എന്നിൽ നിനക്കു ഒരു കുഞ്ഞു ഉണ്ടാകണം .അതുപോലെ ഗ്രാമ മുഖ്യന താമസിക്കുന്ന വീട് ,അതിന്റെ ഒറിജിനൽ ആധാരം ,പാലക്കാട് ഉള്ള നിന്റെ അമ്മാവന്റെ ,ബാങ്ക് ലോക്കറിൽ ആണ് .നിന്റെ അച്ഛനും അമ്മയ്ക്കും ആരും അറിയാതെ സ്‌പോർട് നൽകിയ അമ്മാവന്റെ പേരും ,നാരായണ പിഷാരോടി എന്നാണ് .നമുക് അതുകൊണ്ടു ഒരു പാലക്കാട് യാത്ര ആണ് അടുത്ത.
അങ്ങനെ ഞങ്ങൾ ഇറങ്ങി…വൈകിട് ആയപ്പോൾ പാലക്കാട് എത്തി..അവിടെ ഒരു ഹോട്ടൽ താങ്ങി..പിറ്റേന് രാവിലെ ,തന്നെ ,,പാലക്കാട് ഉളിയന്നൂർ തറവാട് തിരക്കി ഇറങ്ങി .ഉച്ചയോടു കൂടി ആണ് അവിടെ എത്തിയത് ,ഞാൻ ഒരു ചുവപ്പ് കുർത്ത ,ഇട്ടു ,ചുവപ്പ് മുണ്ടും ,ചൈത്ര ഒരു പച്ച സാരി .അങ്ങനെ അവിടെ എത്തി ,ക്ഷയിച്ച ഒരു തറവാട് .ഒരു മാണി കെട്ടിത്തൂക്കി ഇരുന്നു വാതുക്കൽ ,ബെൽ അടച്ചപ്പോൾ ,,ഒരു ‘അമ്മ ഇറങ്ങി വന്..