ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8
Alathoorile Nakshathrappokkal Part 8 | Author : kuttettan | Previous Parts
പുറത്ത് ഒരു തട്ടു കിട്ടിയപ്പോളാണ് അവൻ തിരിഞ്ഞു നോക്കിയത്.അഞ്ജലിയുടെ കസിൻ സഹോദരിമാരുടെ ഭർത്താക്കൻമാരായ കിരണേട്ടനും ജീവനേട്ടനുമായിരുന്നു അത്.
‘എടാ അപ്പു, ഇവിടെ പാട്ടുകേട്ടിരിക്കാതെ ഇങ്ങട് വരൂ, ഒരു സാധനം തരാം’ കിരണേട്ടൻ പറഞ്ഞു.
‘എന്താണ് ഏട്ടാ അപ്പു?’ തിരിച്ചു ചോദിച്ചു,.
‘ഇങ്ങട് വാ നീയ്’ അവർ അവനെ നിർബന്ധിച്ച് തറവാടിനെ പിൻവശത്തെ തോട്ടത്തിലേക്കു കൊണ്ടുപോയി.
അവിടെ ഒരു ചെറിയ മദ്യപാന സെറ്റപ്പ് ഒരുക്കിയിട്ടുണ്ടായിരുന്നു.ടീപ്പോയിൽ ജാക്ക് ഡാനിയൽസിന്റെയും സിംഗിൾ മാർട്ടിന്റെയും ഓരോ കുപ്പികൾ.വഴുതനങ്ങ ചെറുതായി വട്ടത്തിൽ അരിഞ്ഞു മൊരിച്ചെടുത്തതും വെജിറ്റബിൾ സാലഡും ടച്ചിങ്സ്.കൃഷ്ണകുമാർ അവിടെ ഒരു സിഗരറ്റ് വലിച്ചുകൊണ്ടിരിപ്പുണ്ടായിരുന്നു.പതിവില്ലാത്തവിധത്തിൽ ഈയിടെയായി സന്തോഷവാനായിരുന്നു അദ്ദേഹം.
‘കള്ളുകുടിയാണോ’ അപ്പു കിരണിനോടു ചോദിച്ചു.
‘ഉവ്വ്, നീ കുടിക്കാറില്ലേ..’ കിരൺ തിരിച്ചു ചോദിച്ചു.
‘ന്യൂ ഇയറിനെങ്ങാനും ഒരു ബോട്ടിൽ ബീയർ അടിക്കാറുണ്ട്, ഹോട്ട് ഇതു വരെയില്ല.’അപ്പു പറഞ്ഞു.
അപ്പോളാണ് അവൻ കൃഷ്ണകുമാറിനെ കണ്ടത്.
‘അയ്യോ അങ്കിൾ ഞാൻ പോട്ടെ.’ അപ്പു പറഞ്ഞു.
‘പേടിക്കാതെടാ,കൃഷ്ണമാമ നല്ല കമ്പനിയാ.അദ്ദേഹം പറഞ്ഞിട്ടാണു നിന്നെ ഇപ്പോ വിളിച്ചുകൊണ്ടു വന്നത്.’ ജീവൻ പറഞ്ഞു.
‘അപ്പുമോൻ വരൂ, ഇരിക്കൂ ‘കൃഷ്ണകുമാർ അവനെ നിറചിരിയോടെ ക്ഷണിച്ചു. ആദ്യമായാണ് ഇദ്ദേഹം തന്നെ മോനെന്നൊക്കെ വിളിക്കുന്നത്. അപ്പുവിന് എന്തോ സന്തോഷവും അതേ സമയം ഇങ്ങനെ ഒരു സദസ്സിൽ ഭാര്യാപിതാവിനൊപ്പമിരിക്കാൻ ജാള്യതയും തോന്നി.എങ്കിലും അവൻ അവിടെയിരുന്നു.
്
ഒരു ഗ്ലാസിൽ ജാക്ക് ഡാനിയൽസ് നിറച്ചു ഐസ് ക്യൂബുകളിട്ടു ജീവൻ അവനു നൽകി. അപ്പു അൽപം വിമ്മിഷ്ടത്തോടെ ഗ്ലാസിൽ നോക്കിയിരുന്നു.
‘പെട്ടെന്നു കഴിക്കടാ, ആ സരോജയെങ്ങാനും വന്നു കണ്ടാൽ നിനക്കു മദ്യം തന്നെന്നു പറഞ്ഞ് എന്നെ കൊന്നു കൊലവിളിക്കും’ കൃഷ്ണകുമാർ അപ്പുവിനെ ഓർമി്പിച്ചു.
അപ്പു നേരീയ ചിരിയോടെ മദ്യം ഒരിറക്കു കഴിച്ചു.അവൻ കഷ്ടപ്പെട്ടു ഒരു ഗ്ലാസ് കഴിഞ്ഞപ്പോഴേക്കും മറ്റുള്ളവർ മൂന്നാലെണ്ണം കഴിഞ്ഞിരുന്നു.എല്ലാം നല്ല കീറു ടീമുകളാണെന്ന് അപ്പുവിന് മനസ്സിലായി.
‘എന്തായാലും അപ്പുവിനെ സമ്മതിക്കണം.’ ചിരിയോടെ കിരൺ പറഞ്ഞു.’അഞ്ജലിയെ ഇങ്ങനെ മാറ്റിയെടുക്കാൻ സാധിച്ചല്ലോ.ടെറർ സ്വഭാവമായിരുന്നു ഇപ്പോ മാടപ്രാവായി.’