ഒരു തുടക്കകാരന്‍റെ കഥ 13
Oru Thudakkakaarante Kadha Part 13 bY ഒടിയന്‍ | Previous Part

സ്വന്തം ഒടിയൻ
“””””””””””””””””””””””””””””””””””””””””
അപ്പു ഡ്രസോക്കെ മാറി നേരെ അടുക്കളയിലേക്ക് ചെന്നു .
“കുഞ്ഞേ …… കഴിക്കാൻ എടുക്ക്”
” ആ ധാ വരുന്നു നീ ഇരുന്നോളു ”
അവൻ അടുക്കളയിൽ നിന്നും ഡൈനിങ് ടേബിളിൽ പോയി ഇരിക്കുമ്പോൾ പിള്ളേര് രണ്ടും പ്രാതൽ കഴിക്കുകയായിരുന്നു.
” എന്നെ കൂട്ടാതെ രണ്ടും കൂടി കഴികുകയണല്ലെ കള്ള തിരുമാലികളെ”
അപ്പു രണ്ട് അതു മാരെയും നോക്കി പറഞ്ഞു
” അപ്പുചേട്ട ഞങ്ങളുടെ കൂടെ അണോ വരുന്നേ …. അതുല്യ ചൊതിച്ചു”
” നിങ്ങള് കിഴക്കേ പാടം വഴിയല്ലെ സ്കൂളിലേക്ക് പോകുന്നേ ”
” ആ അതെ ”
“അതിലെ ഞാൻ ഇല്ല . ഞാൻ കവലയിലേക് പോയി അവിടുന്ന ബസ് കയരുന്നെ ”
അങ്ങനെ കുട്ടികളോട് സംസാരിച്ച് ഇരിക്കുമ്പോഴേകും കുഞ്ഞമ്മ അപ്പുവിന് കഴിക്കാനുള്ള ചായയും പുട്ടും കൊണ്ടുവന്നു .
“ഉഫ് ……. ഇന്നും പുട്ട് …. എന്റെ പൊന്ന് കുഞ്ഞേ വല്ലപ്പോഴും ഒരു ദിവസം അൽപം ദോശയോ , അപ്പമോ ഒക്കെ അക്കിക്കൂടെ . ”
“എടാ എന്നും ഇല്ലല്ലോ രണ്ട് ദിവസം ഇടവിട്ടല്ലെ 😄😄”
കുഞ്ഞമ്മ അവനെ ഒന്ന് കളിയാക്കി