“എടാ നിനക്ക് എന്താ പറ്റിയ”
“ഒന്നും ഇല്ല ഒരു ചെറിയ തലവേദന, ഞാൻ വീട്ടിലേക്ക് പോവുകയാണ് നാളെ കാണാം”
“Mmm ok”ഞാൻ വേഗം വണ്ടിയെടുത്ത് വീട്ടിലേക്ക് ലക്ഷ്യമാക്കി കുതിച്ചു മനസ്സിൽ മുഴുവൻ ആ രൂപമാണ് ഇനി എനിക്ക് തോന്നിയത് ആണോ..
ഒന്നും മനസ്സിൽ ആവുന്നില്ല
ചിന്തിച്ചു വണ്ടി ഓടിച്ചത് കൊണ്ടാണെന്നു തോനുന്നു വേഗം തന്നെ ഞാൻ വീട് എത്തി..
സമയം ഏകദേശം 5 കഴിഞ്ഞിരുന്നു ഞാൻ നേരെ റൂമിൽ പോയി കിടന്നു നല്ല ക്ഷീണം കൊറേ കാലത്തിൻ ശേഷം വണ്ടി ഓടിച്ചു പോയതിന്റെ ആണെന്ന് തോനുന്നു.. ഞാൻ കിടക്കയിൽ കിടന്നു ചെറുതായി ഒന്ന് മയങ്ങി ഫോൺ അടിക്കുന്നത് കേട്ടാണ് ഞാൻ എഴുനേറ്റത് വലത് ചെരിഞ്ഞു ഫോൺ ഉള്ള ടേബിളിന്റെ മുകളിൽ നിന്ന് എഴുനെൽകാതെ തന്നെ ഫോൺ എടുത്തു ഏതോ അറിയാത്ത നമ്പർ ഞാൻ അറ്റൻഡ് ചെയുമ്പോയേക്കും കട്ട് ആയി.. മൈര് ഉറക്കവും പോയി സമയം 9 ആയി ഇനി വല്ലതും കഴിച്ചിട് കിടകാം..
ആരോ എന്റെ കൂടെ ഈ കിടക്കയിൽ ഉണ്ട് ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി
“HELLO RAFNAS”ഞാൻ ഞെട്ടി പിറകോടെക് മാറി. സുധ ടീച്ചർ ആയിരുന്നു അത്. നേരത്തെ കണ്ട നാടൻ വേഷം അല്ല ബ്ലാക്ക് ജീൻസ് ഒപ്പം ബ്ലാക്ക് ട്ടി ഷർട്ട് അതിന് മുകളിലായി ബ്രൗൺ ഫുൾ സലീവ് ലെതർ ജാക്കറ്റ് മുടി അഴിച്ചിട്ട ബ്ലാക്ക് ബൂട്സ് കൂടി ആയപ്പോൾ ഒരു കൗബോയ് ലുക്ക്
“നിങ്ങൾ എങ്ങനെ എന്റെ റൂമിൽ ” ഞാൻ റൂമിന്റെ വാതിൽ നോക്കി അത് ഇപ്പൊയും അകത്തു നിന്ന് പൂട്ടിയിരിക്കുകയാണ്..
എന്തോ പന്തികേട് തോന്നിയ ഞാൻ
ഇത്താ എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ഓടി വാതിൽ തുറന്നു. പക്ഷെ വാതിലിന് മുന്നിൽ സുധയേ കണ്ട് പേടിച് പിന്നിലേക്ക് നോക്കി അവർ ഇപ്പോൾ കിടക്കയിൽ ഇല്ല എന്റെ മുന്നിൽ വാതിലിന് അപ്പുറം ആണ് ഉള്ളത്..
“ഞാൻ നിന്നെ ഉപദ്രവിക്കാൻ വന്നത് അല്ല എനിക്ക് നിനോട് സംസാരിക്കണം അവൾ പറഞ്ഞു ”
“മോനെ റപ്പു എന്താ ഒരു ശബ്ദം ” ഇത്ത വിളിച്ചു ചോദിച്ചു..
അവൾ എന്നെ നോക്കി ചുണ്ടിന് മുകളിൽ കൈ വെച്ച മിണ്ടരുത് എന്ന് പറന്നു
“ഒന്നും ഇല്ല ഇത്ത ഞാൻ ഫോണിൽ പബ്ജി കളിക്കുകയാണ്” ഞാൻ വിളിച്ചു പറഞ്ഞു..
അതിന് മറുപടി ഒന്നും വന്നില്ല.. അവൾ അകത്തു കയറി കതക് അടച്ചു…
“നീ അല്ലെ അന്ന് എന്റെ കാറിന്റെ മുന്നിൽ വന്നത് “എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ അവളോട് ചോദിച്ചു
“YUP THATS ME”, വളരെ ലാകവത്തോട് കൂടി അവൾ പറഞ്ഞു അത് കേട്ടതും എനിക്ക് കലി കയറി.. ഞാൻ അവളുടെ ജാക്കറ്റിന്റെ കോളർ കയറി പിടിച്ചു.. “എന്തിന് വേണ്ടി ആയിരുന്നടി നീ അന്ന് എന്റെ കുടുംബത്തെ ബലി കൊടുത്തത് ”
“എനിക്ക് വേണ്ടത് അവരെ ആയിരുന്നില്ല നിന്നെ ആയിരുന്നു ”