എന്ന് എഴുതിയ ആർച്ചും കടന്നു എന്റെ വണ്ടി മുന്നോട്ടുപോയി. ഇതിനു മുമ്പും പലതവണ ഞാൻ ഈ കോളേജിൽ വന്നിട്ടുണ്ട് അതൊക്കെ ഉപ്പയിൽ നിന്നും പണം വാങ്ങാനോ അല്ലെങ്കിൽ ഇവിടുത്തെ പെൺപിള്ളേരെ വായ് നോക്കാനോ ആയിരുന്നു. പക്ഷേ ഇപ്പോൾ ഈ വരവിന് മറ്റൊരു അർത്ഥമുണ്ട്. ഇപ്പോൾ എനിക്ക് വേണ്ടി കോളേജിന്റെ എംഡി സീറ്റ് കാത്തിരിപ്പുണ്ട് അതോടൊപ്പം ഒരു വലിയ സാമ്രാജ്യവും. ഉപ്പ എല്ലാം തുടങ്ങിയത് ഇവിടെ നിന്നായിരുന്നു. ആകാശത്തിനു കീഴിലുള്ള എല്ലാ ബിസിനസുകളും തുടങ്ങിയത് ഈ കോളേജിന്റെ മുറ്റത് നിന്നാണ് REZ ഗ്രൂപ്പ് എന്ന വലിയ സാമ്രാജ്യത്തിന് അടിത്തറ തന്നെ ഈ കോളേജ് ആണ്. അതുകൊണ്ടുതന്നെ ഉപ്പാക്ക് ഈ കോളേജിനോട് ഒരു പ്രത്യേക സെന്റിമെൻസാണ്..ഞാൻ എന്റെ വണ്ടി പാർക്കിംഗ് ഇൽ വച്ച് നേരെ ഓഫീസിലേക്ക് നടന്നു ക്ലാസ് ടൈം ആയതിനാൽ കുട്ടികളാരും പുറത്തായിരുന്നു
“May i come in sir”.
ഞാൻ എംഡി എന്നെഴുതിയ റൂമിന് മുന്നിൽ നിന്നും ഒരു തമാശരൂപേണ തല അകത്തിട്ടു ചോദിച്ചു അതിനകത്ത് നൗഫലായിരുന്നു..
എന്തോ പറയാൻ തല പൊക്കിയ നൗഫൽ എന്നെ കണ്ടതും.. “എടാ മൈരാ കയറി വാ “.
“ഹോ മ്ലേച്ഛം ഒരു കോളേജ് എംഡി യുടെ വായിൽ നിന്ന് വരേണ്ട വാക്കുകൾ ആണോ ഇത് ” ഞാൻ ഒരു നമ്പൂതിരി സ്റ്റൈലിൽ അവനോട് പറഞ്ഞു
“എംഡി എല്ല മൈരാണ് ഇന്നത്തോടുകൂടി ഞാനീ കോട്ടും ഈ കറങ്ങുന്ന കസേരയും ഒഴിവാക്കുകയാ ഡേയ് എന്നെ ഒന്ന് വെറുതെ വിടഡേയ് എത്ര കാലായി എന് അറിയാവോ
ഒന്നു വെറുതെ ഇരുന്നിട്ട്”
ഇതും പറഞ്ഞ് അവൻ അവിടെയുള്ള ഒരു ഷെൽഫ് തുറന്ന് കുറെ ഫയലുകൾ എടുത്ത് മുന്നിലേക്കിട്ടു
” ഇതാ ഒരു വർഷത്തെ നിന്റെ എല്ലാ സ്ഥാപനങ്ങളുടെയും കണക്കുകളാണ് എല്ലാം കറക്റ്റ് ആണോ എന്ന് നോക്ക് ഇനി നാളെ വിളിച്ചു എന്നോട് ഒന്നും ചോദികരുത് എനിക്കൊരു ലോങ്ങ് ട്രിപ്പ് പോകാനുള്ളതാണ്”
” പുല് എനിക്കൊന്നും വയ്യ ഇത്രയും ഫയൽ നോക്കാന് നീ ഇത്രയും കാലം നോക്കിയതല്ലേ ഇനി എനിക്ക് നോക്കി തിട്ടപ്പെടുത്താൻ ഒന്നുമില്ല നീ നോക്കിയാൽ ഞാൻ നോക്കിയത് പോലെ തന്നെയാണ്”
” അല്ലാതെ നിനക്ക് ഇത്രയും ഫയൽ ഒറ്റയ്ക്ക് നോക്കാൻ മടി ഉള്ളതുകൊണ്ടല്ല അല്ലെ ഒരുവർഷം കോമയിൽ കിടന്നിട്ടും നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ ഡേ ”
അതും പറഞ്ഞു ഞങ്ങൾ രണ്ടുപേരും ചിരിച്ചു
“MAY I COME IN ”
” ഹ ഇതാര് സുധ മിസോ come in..