വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി]

Posted by

എന്നാല്‍ താന്‍ വാ… നമ്മുക്ക് പൂമുഖത്ത് ഇരിക്കാം.. വൈഷ്ണവ് പറഞ്ഞു.

അതെന്താ ഇവിടെ ഇരുന്നാല്‍…. പെട്ടെന്ന് അവള്‍ മുഖം ഉയര്‍ത്തി ചോദ്യമെറിഞ്ഞു…

ഒന്നുമില്ല… നിന്‍റെ അച്ഛനും അമ്മയും വരുമ്പോള്‍ നമ്മള്‍ ഉള്ളിലിരിക്കുന്നത് ശരിയല്ല…  പൂമുഖമാണ് നല്ലത്… അവന്‍ മറുപടിയ്ക്ക് കാത്തുനില്‍ക്കാതെ പൂമുഖത്തേക്ക് നടന്നു. അവള്‍ പിറകെയും.

അവര്‍ പൂമുഖത്ത് രണ്ടു സൈഡിലുള്ള തിണ്ണമേല്‍ പരസ്പരം നോക്കിയിരുന്നു. വൈഷ്ണവ് ഇടയ്ക്കിടക്ക് കൈയിലെ ചായ കുടിച്ചു. പിന്നെ അവളോടായി ചോദിച്ചു…

നാളെ കോളേജില്‍ വരുമോ…

ഉണ്ടാവില്ലാ…

അതെന്താ… അവന്‍ അല്പം നിരാശയോടെ ചോദിച്ചു.

നാളെ വല്യമ്മയും നിധിനെട്ടനും വരുന്നുണ്ട്. അതു കൊണ്ട് ഞാന്‍ ഇവിടെ നിന്ന പോവുന്നുണ്ടാവില്ല…

അപ്പോ ഇനി മറ്റനാളെ കാണു ലേ…

ഹാ… നിധിനെട്ടന്‍റെ കാറിലാവും ഞങ്ങള്‍ വരിക… ഇതുള്ളത് കൊണ്ടാണ് അവര്‍ ഇപ്പോ വരുന്നത്…

ശേഖരന് കാറില്ല… ആകെ ഒരു ബൈക്കുണ്ട്. അത് ഇപ്പോ പോര്‍ച്ചില്‍ തന്നെ ഉണ്ട്. അവര്‍ ടാക്സി വിളിച്ചാവും പോയിട്ടുണ്ടാവുക… വൈഷ്ണവ് ചിന്തിച്ചു.

കണ്ണേട്ടന് ഈ ക്രിക്കറ്റ് മാത്രമേയുള്ളോ ഹോബിയായിട്ട്……. വൈഷ്ണവിന്‍റെ ചിന്തകളെ മുറിച്ച് കൊണ്ട് ചിന്നു ചോദിച്ചു…

ഏയ്… ഞാന്‍ സിനിമ കാണും… ചെറിയ തരത്തില്‍ ഒരു സിനിമ പ്രാന്തനാ… ചിന്നു സിനിമ കാണാറുണ്ടോ…

ഇടയ്ക്ക്… തീയറ്ററില്‍ പോയിട്ട് കാലങ്ങളായി.. പിന്നെ ലാപില്‍ ഇട്ട് കാണും…
കല്യാണം കഴിയട്ടെ നമ്മുക്ക് ഒന്നിച്ചിരുന്നു കാണാം… വൈഷ്ണവ് ഒരു ഫ്ളോയില്‍ അങ്ങ് പറഞ്ഞു. ചിന്നു അത് കേട്ട് നാണം കൊണ്ട് തല താഴ്ത്തി…

അപ്പോഴെക്കും ഗേറ്റില്‍ ഒരു വെളിച്ചം പ്രത്യക്ഷപ്പെട്ടു. കുടെ ഒരു കാറിന്‍റെ ശബ്ദവും… ചിന്നുവും വൈഷ്ണവും അങ്ങോട്ട് നോക്കി. കാര്‍ വന്ന് വീടിന് മുന്നില്‍ നിര്‍ത്തി. ലക്ഷ്മി പിറകില്‍ നിന്ന് ഇറങ്ങി. ശേഖരന്‍ മുന്‍ സി്റ്റിലിരുന്നു കാറിന്‍റെ കൂലി കൊടുക്കുകയായിരുന്നു, ചിന്നുവും വൈഷ്ണവും ബഹുമാനപൂര്‍വ്വം എണിറ്റ് നിന്നു. വൈഷ്ണവ് കയ്യിലുള്ള ബാക്കി ചായ മുഴുവന്‍ കുടിച്ചു ഗ്ലാസ് തിണ്ണ മേല്‍ വെച്ചു.

മോനേ സോറി… ഞങ്ങള്‍ ഇത്തിരി ലേറ്റായി… ലക്ഷ്മി വന്ന പാടെ വൈഷ്ണവിനോടായി പറഞ്ഞു.

കുഴപ്പമില്ല അമ്മേ… വൈഷ്ണവ് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *