പ്രതിക്ഷിക്കാതെ ഒരു സ്പര്‍ശനം വന്നപ്പോള്‍ അവനൊന്ന് പിടഞ്ഞു. അത് കണ്ട് ചിന്നു ഒന്നു ചിരിച്ചു… അവന് എന്തോ ഒരു രോമാഞ്ചം പോലെയൊക്കെ തോന്നി. അവള്‍ കയറി ഇരുന്ന ഉടനെ തോളില്‍ നിന്ന് കയ്യെടുത്തു.
പോകാം… കൈ എടുത്ത ഉടനെ അവള്‍ പറഞ്ഞു.
പക്ഷേ കൈ എടുത്തത് അവന് വല്യ ഇഷ്ടമായില്ല. അവന്‍ വണ്ടിയുടെ ബ്രക്ക് പിടിച്ച് ഒരു ആക് ലെറ്റര്‍ റൈസ് ചെയ്തു. വണ്ടി ചെറുതായി ഒന്നു കുലുങ്ങി. അതിന്‍റെ പ്രതിഫലനമെന്നോളം ചിന്നു ഇത്തിരി പേടിയോടെ തന്‍റെ രണ്ടു കൈയും കണ്ണന്‍റെ ഇരു തോളിലും വെച്ചു. അത് നടന്നപ്പോള്‍ കണ്ണന് ഒരു സന്തോഷമൊക്കെ ഉണ്ടായി…
അവന്‍ ബൈക്ക് പതിയെ മുന്നോട്ട് എടുത്തു. തോളിലെ രണ്ടു കൈയില്‍ നിന്ന് തണുപ്പ് അവന്‍റെ ശരിരത്തിലേക്ക് കടന്നു വരുന്നത് പോലെ അവന് തോന്നി. വല്ലാത്ത ഒരു കുളിര്‍മ…
ബൈക്ക് നഗരത്തിലെ തിരക്കേറിയ റോഡിനെ വിട്ട് ശാന്തമായ റോഡിലേക്ക് കടന്നു.
റോഡില്‍ വാഹനങ്ങള്‍ നന്നെ കുറവായിരുന്നു. അവന്‍ പതിയെ സൈഡ് മിററിലുടെ ചിന്നുവിനെ നോക്കി. ഇടയ്ക്ക് റോഡ് സൈഡിലേ പോസ്റ്റ് വിളക്ക് കടന്നു പോകുമ്പോള്‍ അതിലെ പ്രകാശത്തില്‍ അവളുടെ മുഖം കണ്ണാടിയില്‍ കാണാന്‍ സാധിച്ചു.
അവള്‍ ബൈക്ക് യാത്ര അസ്വദിക്കുന്ന പോലെ അവന് തോന്നി. അവളുടെ മുടി കാറ്റില്‍ പാറികളിക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ കാറ്റ് കൊണ്ട് ഇടയ്ക്ക് അടയും. ചുണ്ടില്‍ പുഞ്ചിരി മാത്രം…. തോളിലെ ഷോള്‍ കാറ്റില്‍ പാറി കളിക്കുന്നുണ്ട്. അതും അസ്വദിച്ച് അവന്‍ പയ്യെ ബൈക്ക് ഓടിച്ചു.
കണ്ണേട്ടാ… മിററില്‍ നോക്കി ഓടിക്കാതെ മുന്നിലേക്ക് നോക്കി ബൈക്ക് ഓടിക്കു… ചിന്നു മുന്നിലേക്ക് അഞ്ഞ് വന്ന് അവന്‍ കാത് ലക്ഷ്യമാക്കി പറഞ്ഞു.
അത് കേട്ട് വൈഷ്ണവിന്‍റെ മുഖം ചമ്മിയ പോലെ ആയി. മറുപടിയൊന്നും പറയാതെ പയ്യെ പുഞ്ചിരിച്ച് കൊണ്ട് അവന്‍ കണ്ണാടിയില്‍ നോക്കുന്നത് നിര്‍ത്തി.
എന്നാലും ഇവളീത് എങ്ങനെ കണ്ടെത്തി… അവള്‍ നോക്കുന്ന പോലെ ഒന്നും ഇതുവരെ കണ്ടില്ലലോ… ഇനി ഇവള്‍ക്ക് രണ്ട് കണ്ണ് മാത്രമല്ലേ ഉള്ളു.. വെറേ എവിടെലും കണ്ണുണ്ടോ… അവന്‍ വെറുതെ ഓരോന്ന് ചിന്തിച്ചു.
ഏകദേശം ഏഴരയോടെ അവര്‍ ചിന്നുവിന്‍റെ വിട്ടിലെത്തി. ഇരുപത് മിനുറ്റില്‍ സാധാരണ കണ്ണന്‍ ഓടിയെത്തുന്ന ദൂരമെ ഉണ്ടായിരുന്നുള്ളു അങ്ങോട്ട്. പിന്നെ അവളുടെ വാക്കും കുറച്ച് നേരത്തെ ദര്‍ശനസുഖവും അസ്വദിച്ച് മെല്ലെ പോന്നത് കൊണ്ട് മൂക്കല്‍ മണിക്കൂര്‍ എടുത്തു.
വിട്ടില്‍ എത്തിയപ്പോള്‍ വീടാകെ ഇരുട്ട് ലൈറ്റ് ഒന്നും തെളിഞ്ഞു കാണുന്നില്ല. അത് കണ്ട് അല്‍പം പേടിയോടെ അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു…
ഇവരിതു വരെ വന്നില്ലേ…