(ഇതുവരെ തന്ന സപ്പോര്‍ട്ടിന് നന്ദി… ഇനിയും പ്രതിക്ഷിക്കുന്നു. കഥ ഇത്തിരി സ്പീഡ് കൂട്ടിയിട്ടുണ്ട്. തെറ്റുകുറ്റങ്ങള്‍ ചുണ്ടികാണിക്കുമെന്ന് അപേക്ഷിക്കുന്നു…)
വൈഷ്ണവം 5
Vaishnavam Part 5 | Author : Khalbinte Porali | Previous Part
തന്‍റെ ജീവിതത്തിലെ ഒരു സുന്ദര ദിനത്തിന്‍റെ അവസാനം കുറിച്ച ഉറക്കത്തില്‍ നിന്ന് ഒരു പുതിയ പുലരിയിലേക്ക് വൈഷ്ണവ് കണ്ണ് തുറന്നു… രാവിലെ എല്ലാം പതിവ് പോലെയായിരുന്നു. ക്രിക്കറ്റ്, അച്ഛന്‍റെ കത്തിയടി, അമ്മയുടെ ഫുഡ് പിന്നെ കോളേജിലേക്കുള്ള പോക്ക്… ഇന്ന് ബൈക്കിലാണ് പോവുന്നത്. രാവിലെ മിഥുനയെ പിക്ക് ചെയ്യണം. എല്ലാം പ്ലാന്‍ പോലെ തന്നെ നടന്നു.
കോളേജിലേക്കുള്ള വഴിയില്‍ ബൈക്കിന് ബാക്കില്‍ ഇരുന്നു മിഥുന ചര്‍ച്ച തുടങ്ങി…
ഡാ… അവള്‍ ഇന്നലെ കുഴപ്പമാക്കിയോ…
ഹാ… ഒന്ന് മനസറിഞ്ഞ് സംസാരിക്കാനാ അവളെ അവസാനം വിട്ടിലെത്തിക്കാന്‍ നിങ്ങളെ ഇടയ്ക്ക് ഒഴുവാക്കിയത്. അപ്പോഴാ നിന്‍റെ ഒരു മറ്റെലെ പരുപാടി… തലെന്നത്തെ ഓരോന്ന് ഓര്‍ത്ത് അവന്‍ പറഞ്ഞു…
ഡാ… ഞാന്‍ അത് തീരെ ഓര്‍ത്തില്ല അപ്പോള്‍… സന്തോഷം സഹിക്കാതെ ചെയ്തതാ…
മ്… വൈഷ്ണവ് ഒരു ഇരുത്തി മൂളി…
ഇതു വരെ സോള്‍വ് ചെയ്തില്ലേ ആ പ്രശ്നം…
ഹാ… ഇന്നലെ അവസാനം കാണുമ്പോ ഒരു പുഞ്ചിരി തന്നു. ഇനി അതാണ് പ്രതിക്ഷ…
അവള്‍ ഇന്ന് വരുമോ… നീ ചോദിച്ചോ… മിഥുന ചോദിച്ചു.
ഹാ വരും… ഇന്നവള്‍ക്ക് പ്രോഗ്രാം ഉണ്ട്.
എന്ത് പ്രോഗ്രാം…
ആ… അതൊന്നും അറിയില്ല… അത് ചോദിക്കാന്‍ സമയം കിട്ടിയില്ല…
ഹാ… ബെസ്റ്റ്…. നിയെന്ത് ഭാവി ഭര്‍ത്താവാടാ…
ദേ… മിഥുനെയ് എല്ലാം ഒപ്പിച്ച് വെച്ചിട്ട് ഇരുന്ന് അളെ വടിയാക്കല്ലേ…
ഹോ… സോറി… അത് വിട്… ആ പ്രശ്നം ഇന്ന് സോള്‍വ് ആക്കാം…
ആയാല്‍ നിനക്ക് കൊള്ളാം….
പിന്നെയ് എന്തായ് കല്യാണകാര്യം ചെറിയച്ഛന്‍ (ജി.കെ) വല്ലതും പറഞ്ഞോ…
ഇല്ലെടി… എന്തായാലും ചിന്നുവും വീട്ടുകാരും ഈ ഞായറാഴ്ച വീട്ടില്‍ വരുന്നുണ്ട്.
തിരുമാനിക്കുമായിരിക്കും…