രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Posted by

“പറഞ്ഞാൽ എന്താ നീ എന്നെ പിടിച്ചു മൂക്കിൽ കേറ്റോ?”
ഞാൻ അവളെ നോക്കി ഗൗരവം നടിച്ചു .

“ആഹ് കേറ്റും…എന്തേ?”
അവളും അതെ നാണയത്തിൽ തിരിച്ചടിച്ചു കൊണ്ട പുരികങ്ങൾ ഇളക്കി .

“ഒന്ന് പോ കിളവി , അതിനു ആവുമ്പൊ ഞാൻ പറയാട്ടാ…”
ഞാൻ അത് കേട്ട് അവളെ കളിയാക്കി കൊണ്ട് ചിരിച്ചു .

“നീ പോടാ ചെക്കാ …”
അവളതു കേട്ട് എന്റെ വയറിനിട്ടു പയ്യെ കുത്തി .

“ആഹ്…നോക്കെടി പൊന്നൂസേ…ഈ പെണ്ണ് എന്നെ അടിക്കുന്നു ..”
ഞങ്ങളെ നോക്കിയിരുന്ന റോസിമോളെ നോക്കി ചിണുങ്ങിക്കൊണ്ട് ഞാൻ മഞ്ജുസിനെ ചൂണ്ടി കാണിച്ചു . അതോടെ അവള് ഞങ്ങളെ നോക്കി കുലുങ്ങി ചിരിച്ചു . അവൾക്കു ഒന്നും മനസിലായില്ല !

“മ …മ്മ …”
അവള് മഞ്ജുസിനെ നോക്കി ചിരിച്ചുകൊണ്ട് കൈകൊട്ടി .

“ആഹ്..അമ്മേടെ പൊന്നൂസ് ഇങ്ങട് വന്നേടി…”
മഞ്ജുസ് അത് കണ്ടതോടെ അവളെ കൈമാടി വിളിച്ചു . അതോടെ പെണ്ണ് വേഗം മുട്ടിലിഴഞ്ഞുകൊണ്ട് സോഫയുടെ അടുത്തേക്ക് നീങ്ങി . ആദി കുട്ടൻ അതൊക്കെ നോക്കി കാണുന്നുണ്ടെലും അവന്റെ ശ്രദ്ധ ഒക്കെ കളിയിൽ ആണ് .

“വാ വാ വാ …”
റോസിമോള് അടുത്തെത്തിയതും മഞ്ജുസ് അവളെ നിലത്തു നിന്ന് വാരിയെടുത്തു .പിന്നെ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു .

“ഉമ്മ്ഹ….അമ്മേടെ സുന്ദരി പെണ്ണ് …”
മഞ്ജുസ് അവളെ നോക്കി ചിണുങ്ങി .

“ഹി ഹി…”
റോസിമോള് അതുനോക്കി ഒന്ന് കുലുങ്ങി ചിരിച്ചു .

“എന്റെ മോൻ നിന്നെ പോലെ മടിയനാവോ എന്തോ…”
റോസിമോളെ മടിയിലേക്കിരുത്തികൊണ്ട് മഞ്ജുസ് എന്നെയൊന്നു പാളി നോക്കി .

“പോടീ..ഞാൻ ഇപ്പൊ നല്ലോണം പണി എടുക്കുന്നുണ്ടല്ലോ ”
ഞാൻ അതുകേട്ടു അവളെ നോക്കി കണ്ണുരുട്ടി .

“ബെഡ്‌റൂമിൽ ആയിരിക്കും….”
മഞ്ജുസ് അതുകേട്ടു എന്നെയൊന്നു ആക്കി കളഞ്ഞു .

“ദേ ..മറ്റേടത്തെ വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ ”
അവളുടെ ചൊറി കേട്ട് ഞാൻ ദേഷ്യപ്പെട്ടു .

“പറഞ്ഞാൽ ?”
മഞ്ജുസ് വീണ്ടും എന്നെ നോക്കി ചിരിച്ചു .

“ഒന്നും ഇല്ല….നീ പോടീ പുല്ലേ ”
ഞാൻ അവളെ നോക്കി ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *