ഇതാര ഈ നേരത്തു മനുഷ്യനെ മേനകെടുത്താൻ. അവൾ ഡോർ തുറന്നു. അവളുടെ ഇത്ത ആയിരുന്നു അത്.
,,ആഹ് ഇത്തയോ എന്താ രാവിലെ തന്നെ..
,, രവിലെയോ സമയം 8 കഴിഞ്ഞു.
,, 8 മണി ഒക്കെ രാവിലെ അല്ലെ.
,, അത് വലിയ കൊച്ചമ്മ ആയ നിനക്ക് നമുക്ക് അല്ല.
,, ഓഹ് എന്ത് കൊച്ചമ്മ
,, നീ വല്യ പുലിങ്കൊമ്ബ് തന്നെ പിടിച്ചില്ലെ.
,, അല്ല അത് വിട് ഇത്ത എന്താ രാവിലെ തന്നെ.
,, ഞാൻ അത്രേടം വരെ ഉള്ള പീടികയിൽ പോയത് ആണ്. അപ്പോഴ വാതിൽ അടഞ്ഞു കണ്ടത്.
,, ഞാൻ കുറച്ചു ഉറങ്ങി പോയി.
,, ഉപ്പ എവിടെ പോയി.
,, എഴുന്നേറ്റില്ലാ. ഞാൻ ചായ എടുത്തു ഉപ്പയെ വിളിക്കാൻ ചെല്ലാൻ നിൽക്കുമ്പോൾ ആണ് ബെൽ അടിച്ചത്.
,, എഴുന്നേറ്റില്ലാ എന്നോ. നീ എന്താ പറയുന്നേ രാവിലെ 6 മണിക്ക് എഴുന്നേറ്റ് നടക്കാൻ പോകുന്ന ഉപ്പയോ
,, ആഹ് ഞാൻ 7 മണി ആയി എഴുന്നേൽക്കാൻ. ഉപ്പ വീണ്ടും വന്ന് കിടന്നു കാണും
,, നീ പോയേ പെണ്ണേ ഇതുവരെ ഇല്ലാത്ത ശീലം ഒന്നും ഇന്ന് ഉണ്ടാവില്ല വാ നോക്കാം.
നജുവും ഇത്തയും ഉപ്പയുടെ റൂമിലേക്ക് നടന്നു. റൂം തുറന്ന അവർ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത് ആയിരുന്നു.
റൂമിലെ ഫാനിൽ കെട്ടി തൂങ്ങി ആടുന്ന റഹ്മാന്റെ ശരീരം കണ്ട് രണ്ടുപേരും ഒരുപോലെ നിലവിളിച്ചു.
അതു കണ്ട നജു തല കറങ്ങി വീണു.
ഒച്ചയും ബഹളവും എല്ലാം ആയി റഹ്മാൻ പരലോകത്തേക്ക് യാത്ര ആയി. ബോധം തെളിഞ്ഞ നജു വിങ്ങി പൊട്ടി കരഞ്ഞു. അവൾ ഇന്നലെ വഴക്കിട്ടത്തിന്റെ കാരണം ആണ്. അയാൾ തൂങ്ങി മരിച്ചത് എന്ന് അവളെ കൂടുതൽ വിഷമിപ്പിച്ചു.
തന്റെ ദേഷ്യം ഇന്നലെ ഉപ്പയോട് തീർത്ത അവൾ അറിഞ്ഞിരുന്നില്ല
ഇങ്ങനെ ഒരു കടും കൈ റഹ്മാൻ ചെയ്യും എന്ന്.
ഉപ്പയുടെ റൂമിൽ പോയി ഉപ്പയുടെ കിടക്കയിൽ കിടന്നു അവൾ കരഞ്ഞു അവൾ പറഞ്ഞു. എന്റെ ഉപ്പയുടെ ബീവി ആവാൻ വന്നത് അല്ലെ ഞാൻ. അത് അറിയും മുന്നേ പോയില്ലേ.