“അയാം സോറി റഫ്നാസ് ഞങ്ങൾക്ക് നിന്നെ മാത്രമേ രക്ഷിക്കാൻ പറ്റിയുള്ളൂ”
എനിക്ക് വാവിട്ട് കരയണം എന്നുണ്ട് പക്ഷെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നില്ല എന്റെ ശരീരം ഒരുതരം മരവിച്ച അവസ്ഥ
“ഡോക്ടർ എനിക്കവരെ കാണണം”
“റഫ്നാസ് നിങ്ങൾക്ക് ആക്സിഡന്റ് സംഭവിച്ചിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞിരിക്കുന്നു. ഇത്രയും കാലം നിങ്ങൾ കോമ സ്റ്റേജിൽ ആയിരുന്നു”
ചുറ്റുമുള്ളവർ കരയുകയാണ് എനിക്കും കരയണം പക്ഷേ സാധിക്കുന്നില്ല എന്റെ ഉപ്പ ഉമ്മ മിന്നു എല്ലാം എന്റെ ഒരൊറ്റ നേരത്തെ അശ്രദ്ധകൊണ്ട് എനിക്ക് നഷ്ടമായിരിക്കുന്നു
ആരോടും ഒന്നും പറയാനില്ലായിരുന്നു
അവസാനമായി ഒരു നോക്ക് കാണാൻ പോലും എനിക്ക് സാധിച്ചില്ല എന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ധാരധാരയായി ഒഴുകി വന്നു ആ കണ്ണുനീറുകൾ കൊണ്ട് അവിടെ ഒരു പുഴ രൂപപ്പെട്ടു എന്റെ സങ്കടങ്ങളുടെ പുഴ എന്റെ സന്തോഷങ്ങൾ ഇല്ലാതായ പുഴ ഞാനെന്ന മനുഷ്യൻ മുങ്ങിത്താഴ്ന്ന പുഴ
2 മാസങ്ങൾക് ശേഷം
ഇന്ന് ഞാൻ തിരിച്ചു പോവുകയാണ് എന്റെ വീട്ടിലേക്ക് പക്ഷേ അവിടെ എന്നെ കാത്ത് ആരുമില്ല രണ്ടു മാസങ്ങൾക്കിടയിൽ പലരും വന്നു കണ്ടു സങ്കടങ്ങൾ അറിയിച്ചു ചിലർ സംസാരിച്ചു ചിലർ ഉള് തട്ടി കരഞ്ഞു ചിലർ കരഞ്ഞുകൊണ്ട് ചിരിച്ചു
പലരുടെയും കണ്ണ് സ്വത്തിലേക്കാണ്
എന്റെ രണ്ട് തലമുറക്ക് ജീവിക്കാനുള്ള സ്വത്ത് ഉപ്പ ഉണ്ടാക്കി വച്ചിട്ടുണ്ട്
രണ്ടുമാസക്കാലം എന്നെ നോക്കാൻ ഉണ്ടായിരുന്നത് നസീമതയും അവരുടെ മകൾ സാനിയയും ആണ്
ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ഞാൻ വീട്ടിലെത്തി ഒരുപാടുപേർ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു പക്ഷേ അവരൊന്നും എനിക്ക് കാണേണ്ടിയിരുന്നില്ല
കാറിൽനിന്ന് ഇറങ്ങി ഞാൻ നേരെ റൂമിലേക്ക് നടന്നു. അവർ ആരെയും കാണാൻ എനിക്ക് മനസ്സിലായിരുന്നു ഞാൻ നേരെ പോയി ബെഡിൽ കിടന്നു…
“മോനെ നിനക്ക് ഭക്ഷണം വേണ്ട അവർ ആരും കഴിച്ചില്ല നിന്നെ കാത്ത് നിൽക്കുകയായിരുന്നു”
“എനിക്ക് വേണ്ട നസീംത്ത നിങ്ങൾ കായിച്ചുകൊള്ളു.. ”
“അവറ്റകൾ ഒക്കെ മോന്റെ സങ്കടം കണ്ട് സന്തോഷിക്കാൻ വന്നതാ മോൻ പൊറത് ഇറങ്ങേണ്ട മോന്റെ ഭക്ഷണം ഞാൻ സാന്നി മോളുടെ അടുത് കൊടുത്ത് വിടാം.. ”
അതിന് മറുപടി കേൾക്കാൻ നില്കാതെ ഇത്ത പുറത്തേക്ക് പോയി
ഞാൻ പതിയെ ഒരു മയക്കത്തിലേക്ക് വീണിരുന്നു..