The Vampire stories [Damon Salvatore]

Posted by

അതിനുള്ള മറുപടിയെന്നോണം വായ പൊത്തി ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് അവർ ആ റൂമിൽ നിന്നും ഓടിപ്പോയി
ഇത്ത എന്താ പറ്റിയത് ഇത്ത പക്ഷേ എന്റെ വിളി അവർ കേട്ടില്ല ഇത്ത എന്തിനാണ് കരഞ്ഞുകൊണ്ട് ഓടി പോയത് ഉപ്പയും ഉമ്മയും എവിടെ അവരല്ലേ ആദ്യം വരേണ്ടത്

പടച്ചോനെ ഉപ്പ ഉമ്മ മിന്നു പടച്ചോനെ…. ആ വിളി അതൊരു അലർച്ചയായിരുന്നു അതോടൊപ്പം അവൻ ബോധരഹിതനായി ആ മയക്കത്തിൽ ആ രാത്രി അവനെ തേടി വീണ്ടും വന്നു അവന് എല്ലാം നഷ്ടപ്പെടുത്തിയ ആ നശിച്ച രാത്രി

അതൊരു വെള്ളിയാഴ്ച രാത്രിയായിരുന്നു അടുത്ത ആഴ്ച മിന്നു വിന്റെ നിക്കാഹ് ആണ്.
അതിന്റെ പർച്ചേസിംഗ് വന്നതായിരുന്നു ഞാനും ഉപ്പയും ഉമ്മയും പിന്നെ അവളും അവരെ ഷോപ്പിൽ കയറി തക്കംനോക്കി അടുത്തുള്ള ബാറിൽ കയറി ഞാൻ 2 ബിയർ അടിച്ചു

പർച്ചേസിംഗ് കയ്യാൻ ഒരുപാടുനേരം എടുത്തിരുന്നു അതോടൊപ്പം ബീറിന്റെ എണ്ണവും കൂടിക്കൊണ്ടിരുന്നു പർച്ചേസ് എല്ലാം കഴിഞ്ഞു കാറിൽ കയറിയപ്പോൾ മിന്നു എന്നെ കയ്യോടെ പിടിച്ചു എന്റെ കള്ളത്തരങ്ങൾ എല്ലാം അറിയുന്നതുകൊണ്ട് അവൾ അത് ഉപ്പാനോട് ഉമ്മാനോട് പറഞ്ഞില്ല പകരം മുഖം വീർപ്പിച്ച് കാറിന്റെ മുൻ സീറ്റിൽ കയറിയിരുന്നു
“ഉപ്പാ ഇക്കാനെ കൊണ്ട് വണ്ടി ഓടിപിക്കേണ്ട ഇങ്ങൾ വന്ന് എടുക്ക്”
” എനിക്ക് വയ്യ മോളെ ഇവിടുന്ന് അത്രയേ ഉള്ളൂ അവൻ തന്നെ വണ്ടി ഓടികട്ട് ”
അതും പറഞ്ഞ് ഉപ്പയും ഉമ്മയും പിന്നിലേക്ക് കയറിയിരുന്നു
ഞാൻ അവളെ നോക്കി കണ്ണിറുക്കി കൈകൂപ്പി കാണിച്ചു സോറി പണി തരരുത് ഉപ്പ കേൾക്കാതെ ഞാൻ അവളോട് പറഞ്ഞു കൊണ്ട് ഞാൻ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു
പതുക്കെ പോയാ മതി മുഖം വീർപ്പിച്ച് ഒരു കപട ദേഷ്യത്തോടെ അവൾ എന്നെ നോക്കി പറഞ്ഞു ഞാൻ മറുപടിയൊന്നും പറയാതെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു അല്ലെങ്കിലും അവൾ അങ്ങനെയാണ് ഞാൻ രണ്ടെണ്ണം അടിക്കുന്നത് അവൾക്ക് ഇഷ്ടമല്ല പക്ഷേ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ തന്നെ എനിക്ക് തല പെരുക്കാൻ തുടങ്ങിയിരുന്നു
പെട്ടെന്നൊരു നായ വണ്ടിക കുറുകെ ചാടി ഞാൻ പെട്ടെന്ന് തന്നെ വണ്ടി വെട്ടിച്ചു ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല
നോക്കി ഓടികടാ ഇക്കാക്ക അതും പറഞ്ഞ് അവൾ എന്റെ തുടയിൽ നുള്ളി ഉപ്പയും ഉമ്മയും നല്ല ഉറക്കമായിരുന്നു അതുകൊണ്ടുതന്നെ അവർ ഞങ്ങളുടെ അടിപിടി കാണുന്നില്ല ആയിരുന്നു അത്രക്കായോ നീ എന്നാ കാണിച്ചു തരാം അതും പറഞ്ഞ് ഞാൻ അവളെ ഇടതുകൈ നീട്ടി അടിക്കാൻ ഓങ്ങി
ഇക്കാ………. അവൾ മുന്നിലേക്ക് നോക്കിക്കൊണ്ട് അലറിവിളിച്ചു
മുഖം തിരിച്ച് ഞാൻ മുന്നിലേക്ക് നോക്കി ഒരു സ്ത്രീരൂപം മുന്നിൽ നിൽക്കുകയായിരുന്നു അവരെ കാർ ഇടിക്കാതിരിക്കാൻ ഞാൻ ബ്രേക്ക് ചവിട്ടി എങ്കിലും അപ്പോഴേക്കും താമസിച്ചിരുന്നു അവരെ അടിച്ചതിനുശേഷം കാർ കൺട്രോൾ തെറ്റി നേരെ പോയി അടിച്ചു നിന്നത് ഒരു മരത്തിൽ ആയിരുന്നു

“റഫ്നാസ് പ്ലീസ് വേക് അപ്പ്‌ ആരൊക്കെ വന്നിരിക്കുന്നു നോക്കൂ can you recognise them”( അവർ ആരൊക്കെയായിരുന്നു എന്നുള്ളത് നമുക്ക് വഴിയെ പരിചയപ്പെടാം)

“ഡോക്ടർ എന്റെ ഉപ്പയും ഉമ്മയും എന്റെ മിന്നു മോള് അവരെവിടെ ഡോക്ടർ അവർക്ക് കുഴപ്പമൊന്നുമില്ലല്ലോ പ്ലീസ് ഡോക്ടർ എനിക്ക് അവരെ ഒന്ന് കാണണം പ്ലീസ്”

Leave a Reply

Your email address will not be published. Required fields are marked *