മഴത്തുള്ളിക്കിലുക്കം
Mazhathullikilukkam | Author : Indrajith
അവൻ റോഡ് ക്രോസ്സ് ചെയ്തു ആ വീട് ലക്ഷ്യമാക്കി ബൈക്ക് ഓടിച്ചു ….കാറ്റിന്റേം മഴയുടേം ശക്തി അപ്പോളാണ് അവനു ശെരിക്കും മനസ്സിലായത്…തന്നെ പോലെ ഒത്ത ഒരു മനുഷ്യനെ പോലും അടിതെറ്റിക്കാൻ തക്ക ഉഗ്രത്തിലാണ് കാറ്റാഞ്ഞു വീശുന്നത്.. കോട്ടും ഒട്ടും സഹായിച്ചില്ല…ബുള്ളറ്റ്ന്റെ ശക്തി ശെരിക്കും മനസ്സിലാവുന്നത് ഇപ്പോളാണ്.
ഇനി അധികം ദൂരം ഇല്ലാ….അവനാ വീട്ടിൽ ആദ്യമായാണ് പോണതെങ്കിലും ആ റൂട്ട് പരിചിതമായിരുന്നു..
അവൻ കാളിങ് ബെല്ലിൽ കയ്യമർത്തി…
ഉമ്മറവാതിൽ പകുതി തുറക്കപ്പെട്ടു…
ചോദ്യചിഹ്നം പോലെ പകുതി വളഞ്ഞ പുരികക്കൊടിയുമായി ഒരു പെൺകുട്ടി തല പുറത്തിട്ടു…
“ഹനീഫ്ക്ക???.”.അവൻ ചോദിച്ചു.
മറുപടിയായി ഉമ്മറത്തെ ട്യൂബ്ലൈറ്റ് ഓൺ ആയി…പിൻവലിഞ്ഞ പെൺകുട്ടിക്ക് പകരം അതിസുന്ദരിയായ ഒരു യുവതി അവിടെ പ്രത്യക്ഷപ്പെട്ടു…
ഗിരിയുടെ നെഞ്ചിൽ ഇടി ഇറങ്ങി വെട്ടി,
അവൻ തലയിൽ നിന്നു ഹെൽമെറ്റ് ഊരി…
ആ പെണ്ണ് അവനെ ഒന്ന് നോക്കി ഉം എന്ന് മൂളി പിന്തിരിഞ്ഞു…ഡോർ പാതി അടയുന്ന അവൻ മഴയുടെ കോലാഹലത്തിനിടയിലും അറിഞ്ഞു…
ഗൾഫിൽ താമസസ്ഥലത്തിനടുത്തു ജോലി ചെയ്യുന്ന പയ്യന്റെ വീട്ടിൽ വന്നതാണ് ഗിരി, അവൻ തന്നയച്ച കുറച്ചു സാമഗ്രികളുമായി…ഉച്ചയൂണിനു ശേഷം വീട്ടിൽ നിന്നു ഇറങ്ങി…നാൽപതു കിലോമീറ്റർ, ഒന്നര മണിക്കൂർ ബുള്ളറ്റ് യാത്ര….വഴിക്കു വച്ചു മഴ കൂട്ടായി….
വാതിൽ വീണ്ടും തുറക്കപ്പെട്ടു, ഒരു സ്ത്രീ ഉമ്മറത്തേക്ക് വന്നു…മാക്സിയാണ് വേഷം, ഒരു കറുത്ത ഷാൾ തലയും മാറും മറയ്ക്ക്ന്നു..