വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി]

Posted by

വന്ന ഉടനെ കണ്ണേട്ടനെ കുറെ നോക്കിയെങ്കിലും എവിടെയും കണ്ടില്ല. പിന്നെ പ്രധാനവേദിയ്ക്ക് അരികിലെ യൂണിയന്‍ ഒഫീസിലെക്ക് നോക്കിയപ്പോഴാണ് ആദര്‍ശിനെ കാണുന്നത്. അവനോട് ചോദിച്ചപ്പോഴാണ് കുളിക്കാനായി പോയ കാര്യം അവര്‍ അറിയുന്നത്.
നാടകം തുടങ്ങാറായി എന്നറിഞ്ഞപ്പോള്‍ ഗ്രിഷ്മയും രമ്യയും രണ്ട് സീറ്റില്‍ പോയിരിുന്നു. കണ്ണേട്ടന്‍റെ നാടകം എപ്പോഴാണ് എന്നുള്ള വിവരമൊന്നും അവര്‍ അറിഞ്ഞിരുന്നില്ല. എങ്കിലും അവിടെയിരുന്ന് ബാക്കി കോളേജിന്‍റെ നാടകം കണ്ടാസ്വദിച്ചു.
രാത്രി എട്ടു മണിയായപ്പോള്‍ ഗ്രിഷ്മയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. നോക്കിയപ്പോ കണ്ണേട്ടന്‍. അവള്‍ ഫോണ്‍ എടുത്തു.
ഹാലോ… അവള്‍ പ്രതികരണം അറിയിച്ചു.
മോളേ… ഞാന്‍ കണ്ണന്‍റെ അമ്മയാ…
കണ്ണേട്ടന്‍റെ അമ്മയാണ് എന്ന് അറിഞ്ഞപ്പോ അവള്‍ എന്താ പറയണ്ടത് എന്ന് പോലും കിട്ടാതെയായി. മറുപടി ഒന്നുമില്ലാതെയായപ്പോള്‍ വിലാസിനി ഒന്നുടെ വിളിച്ചു..
മോളെ….
ഹാ… എന്താ അമ്മേ… പറയു…
മോള് കഴിച്ചോ….
ഇല്ലമ്മേ….
എന്നാല്‍ മോള് വാ… നമ്മുക്ക് ഒന്നിച്ച് കഴിക്കാം…
അമ്മേ…അത്…
വേഗം വാ… മോളെ… കുട്ടികാരിയെയും കുട്ടിക്കോ… കണ്ണാ… നീ ഗ്രിഷ്മ മോള്‍ക്ക് ഇങ്ങോട്ടുള്ള വഴി പറഞ്ഞു കൊടുത്തേ… ചിന്നു എല്ലാം കേട്ടിരുന്നു. അധികം വൈകാതെ വൈഷ്ണവ് ഫോണില്‍ സംസാരിച്ചു.
ഹാ… ചിന്നു…
കണ്ണേട്ടാ…
നമ്മള്‍ ഇന്നലെ രാവിലെ കണ്ടില്ലേ… ആ റൂമിന് മുകളിലത്തെ റൂമിലേക്ക് വാ… ഞങ്ങള്‍ അവിടെയുണ്ട്. രമ്യയെ വിളിക്കാന്‍ മറക്കണ്ട…
ശരി കണ്ണേട്ടാ… ഇപ്പോ വരാം…
വേഗം വാ ചിന്നു…
ഫോണ്‍ കട്ടായി. ചിന്നു രമ്യയോട് കാര്യം പറഞ്ഞു. അവരിരുവരും എണിറ്റു. ലൈബ്രറിയുള്ള ബ്ലോക്കിലേക്ക് നടന്നു നിങ്ങി. മുകളിലേക്ക് കയറിയപ്പോള്‍ ആ നിലയിലെ ഒരു മുറിയില്‍ മാത്രം ലൈറ്റ് കണ്ടു. അവര്‍ ആ മുറിയിലേക്ക് നിങ്ങി. ഉള്ളില്‍ എന്തോ ബഹളം കേള്‍ക്കുന്നുണ്ട്. വരാന്തയിലേക്ക് ബിരിയാണിയുടെ മണം അടിച്ചു കയറുന്നുണ്ട്. റൂമിന്‍റെ വാതിര്‍ പാതി തുറന്നിട്ടുണ്ട്. ചിന്നു വാതില്‍ പതിയെ തുറന്നു.
അകത്ത് ഒരു പത്ത് പതിനഞ്ച് പേരു കാണും. അവള്‍ക്ക് ആകെ അറിയാവുന്നത് മിഥുനയെയും കണ്ണേട്ടന്‍റെ അച്ഛനെയും അമ്മയേയും മാത്രമാണ്. ആരോ ചുവട്ടില്‍ ഇരിക്കുന്ന ബിരിയാണി ചെമ്പ് ഇളക്കി റെഡിയാക്കുന്നുണ്ട്. ആകെ ബിരിയാണിയുടെ മണം…
അമ്മ ചിന്നുവിനെ കണ്ട് അവരുടെ അടുത്തേക്ക് വന്നു. അവളുടെ കൈയില്‍ പിടിച്ചു. പിന്നെ പറഞ്ഞു. മോളെ കയറി വാ

Leave a Reply

Your email address will not be published. Required fields are marked *