ഓർമചെപ്പ് 5 [ചെകുത്താന്‍]

Posted by

വന്നു മുറിവ് പരിശോധിച്ചിട്ട് അവള്മാര് എന്നെ തുറിച്ചു നോക്കി.

ആതിര: ഇതെന്തു പറ്റിയതാണെന്നാ പറഞ്ഞത്? വീണതോ? സത്യം പറയ് ആരാ കുത്തിയത്?

ഞങ്ങൾ പരസ്പരം മുഖത്തോടു മുഖം നോക്കി.

കൂടെ ഉള്ളവന്മാരെല്ലാം മിണ്ടാതെ നില്കുന്നു എന്തെങ്കിലും ഉടനെ തന്നെ അവൾ വിശ്വസിക്കുന്ന ഒരു കള്ളം പറഞ്ഞെ മതിയാകു.

Me: ഒന്നുല്ലെടി ബിയർ പൊട്ടിച്ചപ്പോ കയ്യിലിരുന്നു കുപ്പി പൊട്ടിത്തെറിച്ചു അങ്ങനെ ആ ചില്ല് കഷ്ണം കേറിയതാ, എന്തോ ഭാഗ്യത്തിന് വേറെങ്ങും കേറിയില്ല. ഞാൻ പറഞ്ഞത് പൂർണമായും അവൾക് ദഹിച്ചിട്ടില്ല എന്നത് അവളുടെ മുഖത്ത്നിന്ന് വായിച്ചെടുക്കാമായിരുന്നു.

കയ്യൊക്കെ തുന്നികൂട്ടി അവളുമാർ റൂമിലേക്ക് മടങ്ങി. ഞാൻ റിയയെ വിളിച്ചു നോക്കി, ഫോൺ റിങ് ചെയ്യുന്നുണ്ട് പക്ഷെ ആരും എടുക്കുന്നില്ല. എനിക്ക് ആകെ വെപ്രാളമായി എന്താണ് സംഭവിച്ചത് എന്നറിയാതെ. ഒന്നുകൂടി അവിടെക്ക് പോകാനുള്ള ധൈര്യം സംഭരിച്ചു.

മണി നാലാകുന്നു. പിള്ളേർ പൊരിഞ്ഞ അടി ആണ് സജിത്തിന്റെ ശ്രെദ്ധ മുഴുവൻ മുന്നിലിരിക്കുന്ന ബീഫിലാണ്. ഇതിന്റെ ഇടയിൽ ഇവന്മാർ പുട്ടോക്കെ എപ്പോ ഉണ്ടാക്കിയാവോ. പുട്ടും ബീഫും കൂടി കുത്തികേറ്റുന്ന സജിത്തിനെ കണ്ട് ഞാൻ മനസ്സിലോർത്തു.

അപ്പോഴേക്കും എനിക്ക് റിയയുടെ കോൾ വന്നു.

Me: മോളു………. എന്താണ് അവിടുത്തെ അവസ്ഥ. Are you ok?

Riya: I’m fine. നിനക്ക് എങ്ങനുണ്ട് എവിടാ ഇപ്പൊ. എന്തായി എന്നൊക്കെ നാളെ പറയാം. ഇപ്പൊ അധികനേരം സംസാരിക്കാൻ പറ്റില്ല.

Me: എനിക്ക് കുഴപ്പമില്ല, സൂരജിന്റെ ഫ്ലാറ്റിലുണ്ട്. എനിക്കിട്ടു കുത്ത് കിട്ടിയത് അവൾ കണ്ടിട്ടില്ല എന്നെനിക്ക് മനസിലായി. ഞാനായിട്ട് പറയാനും നിന്നില്ല.

എന്തായാലും അവൾക് കുഴപ്പമൊന്നും ഇല്ലെന്നു മനസ്സിലായതോടെ എനിക്കും ശ്വാസം നേരെ വീണു. മുഖത്ത് തനിയെ ഒരു പുഞ്ചിരി വിരിഞ്ഞു.

Me: അപ്പന് ഒരെണ്ണം ഒഴിക്കടാ മകനേ.

Sur: പ്ഭാ കാട്ടവരാതി വേണേൽ തനിയെ ഒഴിച് ഊമ്പിയാൽ മതി.

Me: ആഹാ സന്തോഷം.

ഞങ്ങൾ ഞങ്ങളുടെ ലോകത്തിലേക്ക് കളിയും ചിരിയുമായി വള്ളംകളിയിൽ മുന്നേറിക്കൊണ്ടിരുന്നു. അടുത്ത ദിവസം സംഭവിക്കാനിരിക്കുന്ന വഴിത്തിരിവിനെയൊ അത് എന്റെ ജീവിതത്തിന്റെ തന്നെ ടേണിങ് പോയിന്റ് ആകുമെന്നോ അറിയാതെ.
(തുടരും)
-സ്വന്തം
ചെകുത്താൻ

Leave a Reply

Your email address will not be published. Required fields are marked *