മനു: ഡാ… നീ അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോ ഞാൻ അങ്ങോട്ട് വന്നോളാം.
മനു ഇടറിയ ശബ്ദത്തിൽ പറഞ്ഞു. അവൻ അഞ്ജുവിനേ രാജീവിന്റെ കയ്യിൽ ഏല്പിച്ചു. എന്നാലും അവള് അവന്റെ കയ് മുറുകെ പിടിച്ചു. എന്നെ വിട്ട് പോവല്ലേ’ എന്ന അർത്ഥത്തിൽ. മനു അവളുടെ കയ് വിടുവിച്ച് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. രാജീവ് അവളെ പിടിച്ച് കാർ ലക്ഷ്യം ആക്കി നടന്നു.
മനു: രജീവേ…. ഇൗ വിഷയം പോലീസ് അറിയാതെ നോക്കണം . പിന്നെ ആ ഡിക്കിയിൽ ഉള്ള മൂന്ന് സാധനങ്ങളെ ഇവിടെ ഇറക്കിട്ട് പോയാൽ മതി. ഞാൻ അങ്ങ് എത്തികൊള്ളാം…
അവന്റെ വാക്കിലും കണ്ണിലും ഒരു തീ കത്തുന്നുണ്ടായിരുന്നു. അവൻ അവളെ കൂട്ടി നടന്നു.
അവള് മനുവിനെ നോക്കി തന്നെ നടന്ന് നീങ്ങി. അവന്റെ കണ്ണിൽ ബ്രന്ധമായ കോപവും ദുക്കവും നിറഞ്ഞ ഒരു ഭാവം
നിറ കണ്ണുകളാൽ രാജീവ് അഞ്ജുവിനേ കാറിൽ കേറ്റുബോഴും മനു ഇനി എന്താണ് ചെയ്യാൻ പോകുന്നത് എന്ന് രാജീവിന് നല്ല നിശ്ചയം ഉണ്ടായിരുന്നു. അവൻ കാറിന്റെ ഡിക്കി തുറന്നു. പാതി ബോധത്തിൽ ഡിക്കിയിൽ കിടന്ന ശ്രേയയേയും പൂനത്തിനേയും സോഫിയെയും പിടിച്ച് ഗോഡൗണിൽ ഉള്ളിലേക്ക് വലിച്ച് എറിഞ്ഞു.
ഒട്ടും സമയം പാഴാക്കാതെ രാജീവ് വണ്ടി മുന്നോട്ട് പായിച്ചു. ഇടയ്ക്ക് അവൻ അഞ്ജുവിനേ നോക്കുന്നുണ്ടായിരുന്നു. ഒരു ഭാവവും ഇല്ലാതെ എവിടേക്കോ നോക്കി കിടക്കുന്നു. കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ട്. രാജീവിന്റെ മനസ്സിൽ അവളുടെ ആ മുഖം ആഴത്തിൽ പതിഞ്ഞു. അവന്റെ ചങ്ക് തകർന്നു പോകുന്ന പോലെ ഒരു തോന്നൽ.മനുവിന്റെ അവസ്ഥ എന്താണ് എന്ന് ഓർക്കാൻ പോലും രാജീവിന് പേടി ആയി.
അവൻ കാർ വേഗത്തിൽ പായിച്ചു. ചെറിയ വല്ല ഹോസ്പിറ്റലിൽ പോകാൻ തന്നെ അവൻ തീരുമാനിച്ചു.
പെട്ടെന്ന് രാജീവിന്റെ മൊബൈൽ ബെൽ അടിച്ചു. രൂപ ആയിരുന്നു. മനുവും രാജീവും രാഹുലിന്റെ മുറിയിൽ പോകുന്നതിനു മുമ്പ് രൂപയോട് റൂമിൽ പോയിരിക്കാൻ മനു പറഞ്ഞായിരുന്നു.
രാജീവ് ഫോൺ എടുത്തു.
രൂപ: ഹലോ രാജീവ് ഏട്ടാ….
അവള് ഒരുപാട് നേരം കരയുക ആയിരുന്നു എന്ന് അവളുടെ ശബ്ദത്തിൽ തന്നെ ഉണ്ടായിരുന്നു.
” ഏട്ടാ അഞ്ചു… അവളെ കിട്ടിയോ….”
രാജീവ്: നീ പേടിക്കണ്ട… അവള് എന്റെ ഒപ്പം ഉണ്ട്.
രൂപ: അവളെ കിട്ടിയോ… അവൾക്ക് ഒന്ന് ഫോൺ കൊടുക്ക് . എനിക്ക് ഒരു സമാധാനം ഇല്ല ഏട്ടാ…
രാജീവ്: നീ ഒരു ടാക്സി വിളിച്ച് മഹാത്മാ ഹോസ്പിറ്റലിലേക്ക് വാ…
രൂപ ഒന്ന് ഞെട്ടി.
” ഏട്ടാ അവൾക്ക് കുഴപ്പം വല്ലതും ഉണ്ടോ… എന്താ ഹോസ്പിറ്റലിൽ.”