രാജീവ്: എനിക്ക് ഒന്ന് അന്ധി ഉറങ്ങാൻ ആണ്.
മനു: അത് വേണ്ടാ അളിയാ… നിന്റെ ഭാര്യ എന്തോ തരാ എന്ന് പറഞ്ഞിട്ട് ഞാനായിട്ട് അത് മുടക്കിയാൽ മോശം അല്ലേ… പിന്നെ ഇന്ന് വെള്ളിയാഴ്ച കൂടി ആണല്ലോ….😂
രാജീവ്: അളിയാ……🤨🤨
മനു: just for a രസം .😁
“‘” ആ… നീ വന്നോ… എന്താടാ ഇത്ര നേരം എത്ര നേരം ആയി എല്ലാവരും നിന്നെ നോക്കി നിൽക്കുന്നു.””
ദേ വന്നു എന്റെ രാധമ്മയുടെ സ്നേഹ ശകാരം.
മനു: കുറച്ച് തെരക്കിൽ പെട്ട് പോയി എന്റെ
രാധമ്മേ….
അമ്മ: മ്മ്…. എന്നാ വാ കേക്ക് മുറിക്കാം.
ഞങൾ എല്ലാവരും അകത്തേക്ക് കയറി. ഉള്ളിൽ ചുമരിൽ ഞങ്ങൾക്ക് വിഷ് ചെയ്തത് ഫോട്ടോ ഒക്കെ ഒട്ടിച്ചിരിക്കുന്ന്. അതിന്റെ അപ്പുറത്ത് മൂന്ന് പേര് ഞങളുടെ സന്തോഷ നിമിഷം കണ്ട് ചിരിച്ച് നിൽക്കുന്നുണ്ട്.ഒരു നിമിഷം ഞാൻ അവരെ നോക്കി നിന്നു.
””മനു ഏട്ടാ….”‘
വിളി കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. എന്റെ പെണ്ണ് ആണ്. ഒരു ചുവന്ന ബ്ലൗസും വെള്ള സാരിയും ഉടുത്ത് എന്റെ മുന്നിൽ നിൽക്കുന്നു. നെറ്റിയിൽ ചന്ദനക്കുറി. അതിന്റെ മുകളിൽ ആയി നേരുകിൽ സിന്ദൂരം. പ്രായം 32 ആയെങ്കിലും ഐശ്വര്യത്തിന് ഒരു കുറവും ഇല്ല. അതിന്റെ കാരണം അറിയണമെങ്കിൽ രാധമ്മയുടെ മുഖത്തേക്ക് ഒരു നോക്ക് നോക്കിയാൽ മതി. ഞങളുടെ കണ്ണുകൾ പരസ്പരം കോർത്തു.
ആതിര: വർഷം 10 ആയി. എന്നാലും റോമൻസിന് ഒരു കുറവും ഇല്ല.
കൗണ്ടർ അടിയിൽ ഇവൾ രാജീവിന്റെ ചേച്ചി ആണ്😁
അത് കേട്ട് അവിടെ ഉളളവർ എല്ലാവരും പൊട്ടിച്ചിരിച്ചു.ഞാനും അഞ്ചുവും ചമ്മിയ പോലെ തല കുനിച്ചു നിന്നു.
അത്യാവശ്യം വലിയ കേക്ക് ആയിരുന്നു. ഞങളുടെ ഒരു coupel ഫോട്ടോയും കൂടെ ഉണ്ട്.മുറിച്ചെടുത്ത ആദ്യ കഷ്ണം ഞാനും എന്റെ അഞ്ചുവും പങ്കിട്ട് എടുത്തു. ബാക്കി കഷ്ണം എല്ലാവരുടേയും വായിൽ കൊടുത്തു. കേക്ക് വായിൽ ആക്കാൻ ഓരാൾ കൂടി ബാക്കി ഉണ്ട്. ആദി. ഞങ്ങൾക്കിടയിൽ അവനെ കാണാൻ ഇല്ല.
അഞ്ചു: നിങ്ങള് ഇവിടെ നിൽക്ക്. അവൻ പുറത്ത് കാണും ഞാൻ നോക്കിയിട്ട് വരാം…
അഞ്ചു ആദിയേ നോക്കി പുറത്തേക്ക് പോയി. അപ്പോളേക്കും ചെറുതായി കേക്ക് വാരി തേക്കൽ തുടങ്ങിയിരുന്നു.