അത് കണ്ടപ്പോ എനിക്ക് ചിരി ആണ് വന്നത്.
മനു: എന്താ ഒന്നും മിണ്ടാത്തത്…..
അഞ്ചു: പാല്…………….
അവള് നാണത്തോടെ പറഞ്ഞു. അവളെ നോക്കി ഒന്ന് ചിരിച്ച് വലുടെ കയ്യിൽ നിന്ന് ഗ്ലാസ് വാങ്ങി. അതിൽ നിന്ന് പകുതി കുടിച്ച് ബാക്കി അവൾക്ക് കൊടുത്തു. അത് അവള് എന്റെ എന്നെ നോക്കുക പോലും ചെയ്യാതെ ആ ഗ്ലാസ്സ് വാങ്ങി അതിലെ. പാല് കുടിച്ചു.
മനു: അഞ്ചു……
അഞ്ചു; മ്മ്……..
മനു: എ……….
പെട്ടെന്ന് ആരോ കതകിൽ മുട്ടുന്ന ശബ്ദം കേട്ടു.
ഞാൻ എഴുന്നേറ്റ് പോയി കതക് തുറന്നു. രാജീവ് ആയിരുന്നു അത്.
രാജീവ് : അളിയാ…. വല്ല സംശയവും ഉണ്ടോ…….. എന്റെ കയ്യിൽ ബുക്ക് ഉണ്ട്. പണ്ട് കുറിപ്പ് മാഷിന്റെ ടെക്സ്റ്റ്ന്റെ ഉള്ളിന്ന് പൊക്കിയത് ആണ്.
മനു: വീട്ടിൽ പോടാ നാറി. ഇൗ പരിസരത്ത് കണ്ടു പോകരുത്….
അതും പറഞ്ഞ് ഞാൻ കതവ് അടച്ചു.എന്നിട്ട് അഞ്ജുവിന്റെ അടുത്ത് പോയിരുന്നു.എത്ര ഒക്കെ കൂടെ ഉണ്ടായിരുന്നാലും ആദ്യ രാത്രി എന്നൊക്കെ പറഞ്ഞാല് ഒരു ടെൻഷൻ ഉണ്ടാവില്ലേ. അത് തന്നെ ആണ് ഇവിടെയും അവസ്ഥ .
ഞാൻ പതിയെ അവളുടെ കയ്‌കളിലേക്ക് കയ്കൾ വച്ചു. അവള് എന്റെ കണ്ണുകളിലേക്ക് നോക്കി ഇരുന്നു . ഞാൻ പതിയെ അവളുടെ തോളിലേക്ക് കയ്കൾ വച്ചു . അവള് എന്റെ നെഞ്ചോട് ചേർന്ന് തല വച്ച് ഇരുന്നു.
കുറച്ച് നേരം ഞങൾ അങ്ങനെ തന്നെ ഇരുന്നു. ഞാൻ അവളുടെ മുടി സ്നേഹ പൂർവ്വം തലോടി.
ദൈവം തരുന്ന എല്ലാ വേദനകളിലും ഒരു സന്തോഷം ഒളിഞ്ഞിരിപ്പുണ്ട്. അതുപോലെ എല്ലാ സന്തോഷങ്ങളിലും ഒരു വേദനയും ഒഴിഞ്ഞിരിപ്പുണ്ട്. അതിനു ദൈവം സൃഷ്ടിച്ച ഏറ്റവും മഹത്തായ സൃഷ്ട്ടി ആണ് സ്ത്രീ…
ഒരു പുരുഷൻ എത്ര വലിയ ആളായാലും അവനെ ഒരു പെണ്ണ് വിജരിച്ചാൽ താഴെ തട്ടിലേക്ക് തെറിപ്പിക്കാൻ സാധിക്കും. അത് പോലെ എത് തകർന്നു നിൽക്കുന്നവനേയും ഉയർത്താനും കഴിയും. അവള് എത് അസുരനെയും ദേവൻ ആക്കുന്നു. അവള് ഒരാണിന്റെ ജയം ആകുന്നു പരാജയം ആകുന്നു.
അഞ്ചു: എന്താ ആലോചിക്കുന്നത്….
ഞാൻ വേഗം ആലോജനയിൽ നിന്നും പുറത്തേക്ക് വന്നു. അവള് എന്നെ തന്നെ നോക്കി ഇരിപ്പാണ്. ഞാൻ അവളുടെ താടിയിൽ പിടിച്ച് എന്റെ നേരെ കൊണ്ട് വന്നു. അവളുടെ പവിഴ ചുണ്ടുകളിൽ ഞാൻ പതിയെ ഒരു മുത്തം ഇട്ടു.