ആതിര: മ്മ്…..
മനു: എന്താ ഡീ മൂളുന്നെ…
ആതിര: ഒന്നല്ല….
മനു: വാ….
ഞങൾ നടന്ന് അഞ്ചുവിന്റെ ഒപ്പം എത്തി.
ആതിര: ചേട്ടാ ഞാൻ ആണോ ചേച്ചി ആണ് സുന്ദരി
അഞ്ചു കേൾക്കെ അവള് ചോതിച്ച്.
അഞ്ചു അവളെ ഒന്ന് പുരികം കൂർപ്പിച്ച് നോക്കി.
മനു: മ്മ്….. അങ്ങനെ ചൊതിച്ചാ…. രണ്ടും സുന്ദരി അല്ലേ…😁
ആതിര: എന്റെ ചേട്ടാ… രണ്ട് തോണിയിൽ കാല് വ്aക്കല്ലെ…
മനു: എന്നാ നിനക്ക് ഒരു പോടിക്ക് സൗന്ദര്യം അധികം ഉണ്ട്. പോരെ…
ആതിര: ചേച്ചിയെ തേച്ച് നമുക്ക് കെട്ടിയാലോ ചേട്ടാ….
അഞ്ചു: എടീ … നല്ല നുള്ള് വച്ച് തരും കേട്ടോ…
മനു : എടി കാന്താരി. നിന്റെ നാക്കിന് എല്ലോന്നും ഇല്ലെ….
അവള് എന്നെ ഒന്ന് ഇളിച്ചു കാണിച്ചു. കുറച്ച് നേരം കഴിഞ്ഞപ്പോൾ അവളുടെ അമ്മ രാധ അവിടെ എത്തി. നല്ല ഐസ്വര്യം തുളുമ്പുന്ന മുഖം. അഞ്ചുവിനെയും ആതിരയെയും പോലെ തന്നെ.
കുറച്ച് കഴിഞ്ഞ് രൂപയുടെ അച്ഛനും അവിടേക്ക് എത്തി. അഞ്ജലിയുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് അദ്ദേഹം സംസാരിച്ചു. രാജീവിന്റെ യും രൂപയുടെയും കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് കല്യാണം. അവർക്ക് ചുറ്റുവട്ടത്ത് ഉളളവർ അല്ലാതെ വേറെ ആരും ഇല്ല. എനിക്ക് പിന്നെ രാജീവും കുടുംബവും മാത്രമേ ഉള്ളു.
അവളുടെ വീടിന്റെ അടുത്ത് ഒരു കൃഷ്ണന്റെ അമ്പലത്ത് വച്ച് കേട്ട് നിശ്ചയിച്ചു. അവിടുന്ന് ഇറങ്ങുന്നതിന് മുമ്പ് അവള് എന്നോട് ഒരു കാര്യം പറഞ്ഞു. വീട്ടിൽ തന്നെ നിൽക്കാൻ. അവള് പറഞ്ഞതിലും കാര്യം ഉണ്ട്. ആ പഴയ മനു മരിച്ചത് ആണ്. അവരോട് എല്ലാം യാത്ര പറഞ്ഞ് അവിടുന്ന് ഇറങ്ങി. ഒട്ടുമിക്ക സമയവും ഞങൾ ഫോണിൽ ആയി സംസാരം. പെട്ടെന്ന് അവളെ കാണാതെ ഇരിക്കുക എന്ന് പറഞ്ഞാല് അത് കുറച്ച് ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്. ദിവസങൾ കടന്നുപോയി. വീട് paint ഒക്കെ അടിച്ചു വൃത്തിയാക്കി . കൊറേ കാടും ഉണ്ടായിരുന്നു. അതെല്ലാം വൃത്തി ആക്കി. രാജീവിന്റെ കല്യാണം ഗംഭീരം ആയി നടത്തി.കല്യാണത്തിന് ദേവിക വന്നിരുന്നു. കൂടെ കൊറേ കോളേജിലെയും സ്കൂളുകളിലേയും കൂട്ടുകാരും. കല്യാണം പോടി പൊടിച്ചു. വിരുന്നു ഒക്കെ വേഗം തീർത്ത് രൂപയും രാജേഷും എന്റെ ഒപ്പം കൂടി. അങ്ങനെ കല്യാണ ദിവസം വന്നെത്തി. സർവത്ര ദൈവങ്ങളേയും സാക്ഷി നിർത്തി ഞാൻ എന്റെ പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി സിന്ദൂരകുറി ചാർത്തി.