അമ്മ വന്നപ്പോ കാണുന്നത് വെട്ടി ഇട്ട വാഴ പോലെ നിലത്ത് കിടക്കുന്ന രാജീവിനെ ആണ്. പെട്ടെന്ന് അമ്മ എന്നെ നോക്കി. അമ്മ കുറച്ച് നേരം മിണ്ടാതെ നിന്നു. അമ്മയുടെ കണ്ണുകൾ ഈറൻ അണിയുന്നത് ഞാൻ കണ്ടു.
അമ്മ: മോനെ മനു….
മനു: അമ്മ…
ഞാൻ ഓടി പോയി അമ്മയെ കെട്ടിപിടിച്ചു. അമ്മ എന്റെ നെഞ്ചില് വീണ് കരഞ്ഞു.
അമ്മ: എന്താ മോനെ നീ ഞങളെ ഒക്കെ മറന്നോ… എത്ര കാലം ആയി നിന്നെ കണ്ടിട്ട്.
മനു: സോറി അമ്മ…. ഇനി ഞാൻ എങ്ങോട്ടും പോവില്ല.
ഞങൾ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു.
രാജീവ്: അമ്മേ… ഇവൻ എന്നെ ചവിട്ടി താഴെ ഇട്ടു….
അമ്മ: ആ…. എന്നാലേ കണക്കയിപ്പോയി… ഇൗ ചവിട്ട് ഞാൻ നിനക്ക് തരാൻ നിന്നതാ…
രാജീവ് : ഓഹോ…. അപ്പോ ഇവൻ വന്നപ്പോ നമ്മൾ ഔട്ട്. നമ്മൾ വെറും വാഴ. അയ്ക്കൊട്ടെ…
അമ്മ: ഒരുപാട് പ്രസംഗിക്കാതെ എഴുന്നെൽക്കടാ…
എന്റെ കവിളിൽ തലോടി വിശേഷങ്ങൾ ഒക്കെ ചോതിച്ചു
അപ്പൊൾ ആണ് എന്റെ കൂടെ നിൽക്കുന്ന അഞ്ജുവിനേ അമ്മ ശ്രദ്ധിച്ചത്.
അമ്മ: ഇതാണോടാ നീ കെട്ടാൻ പോകുന്ന പെണ്ണ്….
അമ്മ കുറച്ച് പുച്ഛത്തോടെ പറഞ്ഞു. അത് കേട്ട് അഞ്ജുവിന്റെ മുഖം ഒന്ന് വാടി.
അവളുടെ കവിളിൽ തലോടി അമ്മ പറഞ്ഞു
അമ്മ: നല്ല സുന്ദരി പെണ്ണ്…
അപ്പൊൾ അഞ്ജുവിന്റെ മുഖം ഒന്ന് തെളിഞ്ഞു.
രാജീവ്: പേടിച്ച് പോയോ… അമ്മ പുതിയ ആരെയെങ്കിലും ഇങ്ങനെ കയ്യിൽ കിട്ടിയാൽ ഒരു നിമിഷം സീരിയൽ അമ്മായിയമ്മ ആവും. അത് കര്യമക്കണ്ട. ബുദ്ധി കുറവ് കൊണ്ടാണെന്ന് വിജയിച്ചാൽ മതി.
അമ്മ: ഡാ….
അടി കിട്ടുന്നതിന് മുമ്പ് രാജീവ് ചാടി ദൂരേക്ക് മാറി.
അഞ്ചു: പോ അവിടുന്ന്. എന്റെ അമ്മ പാവമാ…
അഞ്ചു അമ്മയെ കെട്ടിപിടിച്ചു രാജീവിനോട് പറഞ്ഞു.
രാജീവ്: മ്മ്… പാവം. പോത്ത് പോലെ വളർന്ന എന്നെ ഓടിച്ചിട്ട് ആണ് അടിക്കുന്നത്.