Life of pain 5 💔 [DK] [Climax]

Posted by

അപ്പൊൾ ആണ് മനസ്സിലാക്കുന്നത് ആ ഹോട്ടലിലെ ഒട്ടുമികപേരും അവളെ തന്നെ നോക്കി ഇരിക്കുക ആണ്. അവള് പെട്ടെന്ന് ചമ്മിയ പോലെ തലയിൽ കയ് വച്ച് കുനിഞ്ഞിരുന്നു. എന്നിട്ട് പതിയെ ദോശ എടുത്ത് കഴിക്കാൻ തുടങ്ങി.

എനിക്ക് അത് കണ്ട് ചിരി വന്നു. ഞാൻ ചിരിക്കുന്നത് കണ്ട് അവള് “പോടാ” എന്ന് ആഗ്യം കാണിച്ചു.

കഴിച്ച് കഴിഞ്ഞ് ബില്ലും കൊടുത്ത് ഞങൾ പുറത്തേക്ക് ഇറങ്ങി. വഴിയിൽ വച്ച് പരിചയം ഉള്ളവരെ ചിലരെ കണ്ടു. പിന്നെ നേരെ വിട്ടത് ടൗണിലേക്ക് ആണ്. ആദ്യം ബുള്ളറ്റിന്റെ ഷോറൂമിൽ കേറി ഒരു ബുള്ളറ്റ് ബുക്ക് ചെയ്തു. എന്നിട്ട് നേരെ പോയത് അച്ഛന്റെ പഴയ തുണിക്കടയിലേക്ക് ആണ്. ഗോപാലേട്ടൻ മരിച്ചതിൽ പിന്നെ കട തുറന്നിട്ടില്ല. അവിടം മൊത്തം അലങ്കോലം ആയി കിടക്കുക ആണ്. അവിടം എല്ലാം ഒന്ന് ചുറ്റി നടന്നു കണ്ട് നേരെ വിട്ടു രാജീവിന്റെ വീട്ടിലേക്ക്. വണ്ടി ഗൈറിന്റെ പുറത്ത് നിർത്തി . പട്ടിയില്ല.അതുകൊണ്ട് കള്ളന് കേറാൻ ബുദ്ധിമുട്ട് ഇല്ല. മുൻ വാതിൽ ഒക്കെ തുറന്ന് ഇട്ടിരിക്കുന്നു. ഞങൾ ഒന്നും മിണ്ടാതെ അകത്ത് കയറി.

ഹാളിൽ തന്നെ ആശാൻ ഉണ്ട്. ടിവി ഓൺ ആക്കി ഇട്ടിട്ടുണ്ട്. അവിടെ ഒരു ഊഞ്ഞാൽ കസാര ഉണ്ട്. അതിൽ രാജീവ് ഇരുന്നു pubg കളിക്കുന്നു.അടുത്ത് ഒരു പ്ലയിറ്റ് ചിപ്സും ഉണ്ട്.

രാജീവ്: ആ വടിവാൾ എടുത്ത് വീശടാ….

ഓ…. ഉണ്ട കഴിഞ്ഞാ ആ തോക്ക് എടുത്ത് അവന്റെ മണ്ടക്ക്‌ അടിക്കടാ….

എടാ നിന്റെ ബാക്കിൽ രണ്ടുപേർ. ഓടിക്കോ… അല്ലെങ്കിൽ നിന്നെ അവർ കൊല്ലും ….

രാജീവിന്റെ പ്രഹസനം തുടർന്ന് കൊണ്ടിരുന്നു. അഞ്ചു തന്റെ ചിരി കൺട്രോൾ ചെയ്യാൻ നന്നേ… പാട് പെട്ടു
അവൻ ഹെഡ്സെറ്റ് വച്ചത് കൊണ്ട് ശബ്ദം ഒന്നും കേൾക്കില്ല.

ഞാൻ കസരയുടെ പിന്നിലേക്ക് ആഞ്ഞ് ഒരു തോഴി വച്ചുകൊടുത്തു.

രാജീവ്: അമ്മേ…..

അവൻ അവിടുന്ന് മറഞ്ഞ് താഴെ വേണു.തല പൊക്കി നോക്കിയപ്പോൾ മുന്നിൽ ഞാൻ.

രാജീവ്: പുരുഷു എന്നെ അനുഗ്രഹിക്കണം….🙏🙏🙏🙏

ഒരു വളിച്ച ചിരിയും ആയി അവൻ പറഞ്ഞു.

അത് കേട്ട് അഞ്ചു പൊട്ടി ചിരിക്കാൻ തുടങ്ങി.

മനു: രണ്ടും ഇന്നലെ എനിക്കിട്ട് പണിഞ്ഞു അല്ലേ…

രാജീവ്: അത് അളിയാ അഞ്ചു പറഞ്ഞപ്പോ…………

ശബ്ദം കേട്ട് രാജീവിന്റെ അമ്മ അടുക്കളയിൽ നിന്നും വന്നു.

അമ്മ: എന്താടാ അവിടെ ബഹളം.

Leave a Reply

Your email address will not be published. Required fields are marked *