ഞാൻ പെട്ടെന്ന് ഞെട്ടിപ്പോയി. ഇത് രാജീവിന്റെ വീട് അല്ല. ചുമര് ഒക്കെ പായലും ചെളിയും നിറഞ്ഞിരിക്കുന്നു. മുറ്റം നിറയെ പുല്ല് ആണ്. ഒരു രണ്ട് നില വീട്. അതേ എന്റെ വീട്. ഞാൻ താമസിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന സ്ഥലം. ഏറ്റവും വെറുക്കുന്ന സ്ഥലം.
വീട്ടിൽ വരണം എന്ന ചിന്ത എനിക്കുണ്ടായിരുന്നു ഉണ്ടെങ്കിലും ഒന്ന് റിലാക്സ് ആയി വരാം എന്നാണ് കരുതിയത്.
രാജീവ്: അളിയാ… ഉള്ളിലെ മാറാല ഒക്കെ തട്ടി അടിച്ച് വൃത്തി ആക്കിയിട്ടുണ്ട്. ഇനി പുറത്ത് മുറ്റത്ത് കുറച്ച് പണി ഉണ്ട് . അത് നാളെ കുമാരേട്ടൻ വന്ന് ശെരിയാക്കും.ഞൻ എന്നാല് പോവുകയാണ്. ഇനി രണ്ട് ദിവസം കഴിഞ്ഞ് വരാ.
അതും പറഞ്ഞ് ബാഗ് പുറത്ത് ഇറക്കി വച്ച് അവൻ പോയി.എനിക്ക് ഒന്ന് തിരിഞ്ഞ് നോക്കാനോ ഉത്തരം പറയാനോ പറ്റിയില്ല.
ഞാൻ എന്റെ വീട്ടിലേക്ക് തന്നെ നോക്കി നിന്നു. ആ മുട്ടത്തിലൂടെ പഴയ മാളുവും മനുവും ഓടികളിക്കുന്നു. അവള് എന്നെ തല്ലാൻ വരുന്നു. ഞാൻ പിടി കൊടുക്കാതെ ഓടുന്നു. അമ്മ പുറത്തോട്ട് വന്ന് ‘” എടി… മാളൂ… വേണ്ടടി. അവനെ വിട്ടേക്ക്.”” എന്ന് പറയുന്നു.
”’ അവരു കളിക്കട്ടെ ഗീതു…. “” തിണ്ണയിൽ ഇരുന്ന അച്ഛൻ ഞങളെ നോക്കി പറയുന്നു.
എങ്ങും സന്തോഷം . പക്ഷേ ഉള്ളിൽ വേദന. എനിക്ക് എന്ത് സംഭവിക്കുന്നു എന്ന് എനിക്ക് മനസ്സിലാവുന്നില്ല.
പെട്ടെന്ന് എന്റെ തോളിൽ അഞ്ജുവിന്റെ കയ് പതിഞ്ഞു.
അഞ്ചു: മനു ഏട്ടാ….
മനു: ന…ന..നമ്മൾ എന്താ ഇവിടെ.
അഞ്ചു: മനു ഏട്ടൻ എന്നോട് പറഞ്ഞിട്ടില്ലേ. ഏട്ടന് ജീവിതത്തിൽ ഏറ്റവും സന്തോഷം കിട്ടിയിട്ടുള്ളത് ഇവിടെ വച്ച് ആണെന്ന്. അതാ ഞാൻ ഇവടെ രാജീവ് ഏട്ടനോട് കൊണ്ടുവരാൻ പറഞ്ഞത്.
മനു: നമുക്ക് പോവാം . എ… എനിക്ക് എന്തോ പോലെ.
അഞ്ചു: അത് ശെരി അല്ല മനു ഏട്ടാ… നമ്മൾ ഇവിടിടെ വച്ചാണ് ജീവിതം തുടങ്ങേണ്ടത്. മനു ഏട്ടൻ പറഞ്ഞിട്ടില്ലേ ഇൗ ജന്മം എനിക്ക് വേണ്ടി ആണെന്ന്. എനിക്ക് വേണ്ടി ഇതും ചെയ്യില്ലേ…
അവളോട് വേറെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് തോന്നി. അവള് എന്റെ കയ്യും പിടിച്ച് മുന്നോട്ട് നടന്നു. ഞാൻ പോലും അറിയാതെ എന്റെ കാല് മുന്നോട്ട് ചലിക്കാൻ തുടങ്ങി. വീടിന്റെ അടുത്ത് എത്തും തോറും മനസ്സിൽ എന്തോ ഒരു പേടി പോലെ അനുഭവപ്പെട്ടു. ഞാൻ വല്ലാതെ വിയർക്കാൻ തുടങ്ങി. വീടിന്റെ ഓരോ പടി ചവിട്ടുമ്പോളും എന്റെ കാലുകൾ വിറക്കാൻ തുടങ്ങി. ഞാൻ വീട്ടിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു. ഉള്ള് ഒക്കെ അടിച്ച് വൃത്തി ആക്കിയിട്ടുണ്ട്. ഹാളിൽ ചുമരിൽ ആയി മൂന്ന് ഫോട്ടോ എന്നെ നോക്കി ചിരിക്കുന്നു.അമ്മ,അച്ഛൻ,മാളൂ.