Life of pain 5 💔 [DK] [Climax]

Posted by

വിമാനം കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തി. ബാഗും സാധനം ആയി ഞാനും അഞ്ചുവും എയർപോർട്ടിന് വെളിയിലേക്ക് നടന്നു. പുറത്ത് ഞങളെ കാത്ത് രാജീവ് നിൽപ്പുണ്ട്. ഞങളെ കണ്ടതും ദൂരെ നിന്നും കൈകാണിച്ചു.

അഞ്ചു അവനെ ഓടി പോയി കെട്ടിപിടിച്ചു.

“‘” ഏട്ടാ…..””

അവളുടെ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു. രാജീവ് അവളെ ചേർത്ത് അവളുടെ മുടിയിൽ തലോടി. ആ ഒരു കാഴ്ചയിൽ തന്നെ മനസ്സിലാക്കാമായിരുന്നു അഞ്ചു അവളുടെ മനസ്സിൽ രാജീവിന് എത്ര സ്ഥാനം കൊടുത്തിരുന്നു എന്ന്. അവളുടെ പിന്നാലെ ഞാനും അവനെ കെട്ടി പിടിച്ചു.

രാജീവ്: അളിയാ… എന്നാ പിന്നെ അങ്ങോട്ട് ….

മനു: വാടാ പോകാം…

അഞ്ചു: രൂപ ചേച്ചി വന്നില്ലേ ഏട്ടാ…

മനു: അവളെ നമുക്ക് അവിടെ പോയി കാണാം. രണ്ട് ദിവസം കഴിഞ്ഞാൽ അങ്ങോട്ടേക്ക് തന്നെ അല്ലേ പെണ്ണേ പോകുന്നത്.

അത്രയും പറഞ്ഞ് അവർ പുറത്തേക്ക് നടന്ന്. രാജീവിന്റെ കാറിന്റെ ഡിക്കിയിൽ ബാഗ് ഒക്കെ വച്ചു. ഇവിടുന്ന് 3 മണിക്കൂർ യാത്ര ഉണ്ട്.

മനു: അളിയാ… ഞാൻ ഉറങ്ങുവാ… നീ എത്തിയാൽ വിളിക്ക്. ഫ്ളൈറ്റിൽ നേരെ ഉറങ്ങാൻ പറ്റിയില്ല.

അഞ്ചു: എന്ത്… ഉറങ്ങിയില്ല എന്നോ. മനു ഏട്ടന്റെ കൂർക്കം വലി കാരണം എനിക്കാ ഉറങ്ങാൻ പറ്റതിരുന്നത്.

ഞാൻ ഒന്ന് ചിരിച്ച് കാണിച്ച് കണ്ണടച്ച് കിടന്നു. അഞ്ചുവും രാജീവും എന്തോക്കെയോ സംസാരിക്കുന്നുണ്ട്. ഞാൻ അതിനൊന്നും ചെവി കൊടുക്കാൻ നിന്നില്ല. പതിയേ ഉറക്കത്തിലേക്ക് പോയി.

.
.
.

.

.

.

.

.
“”‘” മനു ഏട്ടാ…. മനു ഏട്ടാ… ഇത് എന്ത് ഉറക്കം ആണ്. എഴുന്നേൽക്ക്‌. നമ്മൾ വീട് എത്തി. “””

അഞ്ചു എന്നെ കുലുക്കി വിളിക്കുന്നുണ്ട്. ഞാൻ പതിയെ കണ്ണ് തുറന്നു. ഞൻ കാറിന്റെ ഡോർ തുറന്ന് പുറത്ത് വന്നു. രണ്ട് കയ്യും പൊക്കി കൊട്ടുവായ ഇട്ടു കണ്ണ് ഒന്ന് തിരുമ്മി മുന്നോട്ട് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *