ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു ചെയ്തു.
” ഞാൻ ഏട്ടന് വേണ്ടി കാത്ത് സൂക്ഷിച്ച എന്റെ ശരീരം അവർ………..’”‘
വാക്കുകൾ പൂർത്തി ആക്കാൻ പറ്റാതെ അവളുടെ തൊണ്ടയിൽ കുടുങ്ങി. അവളുടെ ചൂട് കണ്ണുനീർ എന്റെ നെഞ്ചില് വീണു. അതിന്റെ ചൂടിൽ എന്റെ ഉള്ള് കിടന്ന് നീറാൻ തുടങ്ങി.
“‘ ഞാൻ ഇപ്പൊ അഴുക്കാണ് മനു ഏട്ടാ…. എന്നെ എവിടെയെങ്കിലും കൊണ്ടുപോയി കള…………”
വാക്കുകൾ പൂർത്തിയാക്കുന്നതിന് മുമ്പ് അവളുടെ വായിൽ എന്റെ കയ് മൂടി.
“‘ ഇനി ഒന്നും പറയണ്ട. അഴുക്ക് ശരീരത്ത് അല്ല മോളെ മനുഷ്യന്റെ മനസ്സിന് ആണ്. നിന്റെ ശരീരത്തെ ഞാൻ പ്രേമിച്ചില്ല. നിനക്ക് അറിയോ. നിന്നെ ഞാൻ നോക്കിയത് തന്നെ നിന്റെ വായാടിതരം കേട്ടിട്ട് ആണ്. നീ എന്റെ പകുതി ആണ്. നിന്റെ മേലിൽ ഉള്ള അഴുക്ക് എന്റെ മേലിലും ഉണ്ടാവും. നിന്റെ സങ്കടം അത് എന്റെ കൂടി ആണ്. അത് തീരുന്ന വരെ നിന്റെ ഒപ്പം കരയാൻ എന്റെ കണ്ണീർ ഒപ്പം കാണും. എനിക്ക് അറിയാം. എന്റെ അഞ്ചു നല്ലത് ആണ്. അത് മാത്രം മതി എനിക്ക്. വേറെ ഒന്നും വേണ്ടാ””
” എന്തിനാ ഏട്ടാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്.’””
” നിനക്ക് അറിയോ… ദൈവം എനിക്ക് മൂന്ന് ജന്മം തന്നു.ആദ്യത്തെ ജന്മം ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഓർമകൾ തന്ന കാലം ആണ്. അന്നൊക്കെ ഇത് പോലെ ഒരു ജീവിതം തന്നതിന് ഞാൻ ദൈവത്തോട് ഒരു ആയിരം പ്രാവശ്യം നന്ദി പറഞ്ഞിട്ടുണ്ട്.
എന്റെ രണ്ടാം ജന്മം. ഞാൻ ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ദിവസങ്ങൾ. നരകം. ആർക്ക് വേണ്ടി , എന്തിന് വേണ്ടി എന്ന് പോലും അറിയാതെ ഞാൻ ജീവിച്ചു.
എന്നാല് എന്റെ മൂന്നാം ജന്മം. അത് നീ ആണ്. ആ ജന്മം ഞാൻ കണ്ട ആദ്യ മുഖം നിന്റെ ആണ് .ഇൗ ജന്മ നിനക്ക് വേണ്ടി ആണ്. എന്റെ ആദ്യ പ്രണയം. എന്റെ ആദ്യ ചുംബനം. ഇൗ ജന്മം ഞാൻ നിനക്ക് വേണ്ടി ഒഴിഞ്ഞ് വച്ചത് ആണ്.
ഒന്നിനെ കുറിച്ചും ചിന്തിക്കേണ്ട. നമ്മൾ ഒന്നാണ്. മരണത്തിലും ജീവിതത്തിലും. സമയം എടുത്തോ… പക്ഷേ തിരിച്ച് വരണം. എന്റെ പഴയ അഞ്ചു ആയിട്ട്. ആ വായാടി പെണ്ണായിട്ട് . നിന്റെ ഒപ്പം എന്നും ഞാൻ ഉണ്ടാവും. നിന്റെ ചെവിയിൽ മുഴങ്ങുന്ന ശബ്ദം ഉണ്ടാവും.’””
ഇത്രയും പറഞ്ഞ് ഞാൻ നിർത്തി. അവള് എന്റെ നെഞ്ചിലേക്ക് അമർത്തി കെട്ടിപ്പിടിച്ചു.ഒരു കുഞ്ഞിനെ പോലെ.
ഒരു 11 മണിയോടെ ഫ്ളാറ്റിൽ പോയ രാജീവും രൂപയും തിരിച്ചെത്തി. കയ്യിൽ നാല് ബാഗും ഉണ്ട്.
മനു: എന്തായഡാ…
രാജീവ്: കുഴപ്പം ഒന്നും ഇല്ല. കുറച്ച് പേരെ കണ്ടു. പോവുക ആണെന്ന് പറഞ്ഞ് യാത്ര പറഞ്ഞ് ഇറങ്ങി.
മനു: മ്മ്…. നാട്ടിൽ പോയാൽ ഒരു സംശയവും ഇല്ലാതെ സൂക്ഷിക്കണം. നിങ്ങളുടെ പെരുമാറ്റത്തിൽ നിന്ന് പോലും അവർക്ക് സംശയം ചെയ്യരുത്.