രാജീവ്: ഇൗ വിവരം പോലീസും മീഡിയയും അറിയാതെ നോക്കണം. ആ.പാവത്തിന്റെ ജീവിതം ആണ്…
ദേ: മ്മ്….
അതും പറഞ്ഞ് അവള് മുറിയിലേക്ക് നടന്നു.
– രാജീവ് അവിടെ ഉണ്ടായിരുന്ന ഒരു കസേരയിൽ ഇരുന്നു. അവന്റെ ശരീരം ഒഴികെ ബാക്കി എല്ലാം എവിടെയോ ആയിരുന്നു.കണ്ണുകൾ അറിയാതെ ഒഴുകികൊണ്ടിരുന്നു.
” രാജീവ്….”
ദേവിക ആയിരുന്നു അത്.
രാജീവ്: എന്തായി ….കുഴപ്പം ഒന്നും ഇല്ലല്ലോ.
ദേവിക: പേടിക്കാൻ ഒന്നും ഇല്ല. ശരീരം മൊത്തം പല്ലും നേഘവും കൊണ്ട് മുറിവ് ഉണ്ട്. പിന്നെ ചുണ്ടും കുറച്ച് പൊട്ടിയിട്ടുണ്ട്. ഇൻഫെക്ഷൻ വരാതിരിക്കാൻ ഉള്ള ഇഞ്ചക്ഷൻ കുത്തിയിട്ടുണ്ട്. മുറിവുകൾ എല്ലാം മൂന്നോ നാലോ ദിവസം കൊണ്ട് ശരിയാവും. വെർജിനീറ്റിക്ക് തകരാറ് ഒന്നും ഇല്ല. പിന്നെ മനസ്സിന്റെ മുറിവ്. അതാണ് നമ്മൾ ശരിയാക്കേണ്ടത്.
നിനക്ക് വേണമെങ്കിൽ പോയി കാണാം. ഞാൻ നാളെ തന്നെ ഒരു റൂമിലേക്ക് മാറ്റാൻ ഉള്ള ഏർപ്പാട് ചെയ്യാം. അവിടെ ഇങ്ങനെ കിടതുന്നത് സേഫ് അല്ല.
രാജീവ് അതിനു മറുപടി ആയി ഒന്ന് തല കുലുക്കുക മാത്രം ചെയ്തു.
ഞാൻ നേരെ അഞ്ജുവിന്റെ അരികിലേക്ക് ചെന്നിരുന്നു. മുറി ഒക്കെ ഡ്രസ്സ് ചെയ്തിരിക്കുന്നു. ഞാൻ ബെഡ്ന്റെ അടുത്ത് ഒരു കസേര വലിച്ചിട്ട് അവൾക്കൊപ്പം ഇരുന്നു. ഞാൻ അവളുടെ കരങ്ങളിൽ മുറുക്കെ പിടിച്ചു. അവള് എന്റെ നേരെ തല തിരിച്ചു. അവള് എന്നെ ദയനീയം ആയ നോട്ടം നോക്കി. അവളുടെ കണ്ണുകളിൽ നിന്ന് വെള്ളം മാത്രം വന്നു . ഞാൻ അവളുടെ കരങ്ങളിലേക്ക് മുഖം ചേർത്ത് പൊട്ടി കരഞ്ഞു. എനിക്ക് അവളെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ഉള്ള വാക്കുകൾ തൊണ്ടയിൽ വരുന്നുണ്ടായിരുന്നില്ല.
ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത്. രൂപ ആയിരുന്നു അത്. അഞ്ജുവിനെ തിരിച്ച് കിട്ടി എന്ന് കേട്ടപ്പോൾ സന്തോഷത്തോടെ ആണ് അവൾ വന്നത്. അഞ്ജുവിന്റെ കണ്ട അവള് ഒരു നിമിഷം അനങ്ങാതെ ആ ഡോറിന്റെ അടുത്ത് നിന്നു.
അവളുടെ സുന്ദരമായ മുഖം കയ്പ്പാടും നഖവും കൊണ്ട് മുറിഞ്ഞിരിക്കുന്നു. അവളുടെ ചുണ്ടിന്റെ സൈഡിൽ മുറി ഉണ്ട്. ആരെയും കണ്ട ഭാവം ഇല്ലാതെ മുകളിലേക്ക് നോക്കി കിടക്കുന്നു. സന്തോഷത്തോടെ ഓടി വന്ന രൂപയുടെ കൺകൾ നിറഞ്ഞ് തുളുമ്പി. അവള് ഓടി വന്ന് അഞ്ജുവിനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.
രൂപ: എന്താ മോളെ…. എന്താ നിനക്ക് പറ്റിയത്…..
ഞാൻ അവളെ പിടിച്ച് മാറ്റാൻ പോയില്ല. പക്ഷേ എന്നെ പേടിപ്പിച്ചത് അതൊന്നും അല്ല. രൂപ വന്ന് അവളെ കെട്ടിപ്പിടിച്ച് കരയുമ്പോളും അഞ്ജുവിന്റെ മുഖത്ത് യാതൊരു ഭാവ മാറ്റവും ഇല്ല. മുമ്പ് കണ്ണിൽ വെള്ളം വന്നയിരുന്നു. പക്ഷേ ഇപ്പൊൾ അതും ഇല്ല. അവളിൽ യാതൊരു പ്രതികരണവും കാണാതെ രൂപ ഒരുപാട് പേടിച്ചു. അവള് എന്റെ നെഞ്ചിലേക്ക് വീണു.