രാജീവ്: നീ അങ്ങോട്ട് വാ… ഞങൾ അവടെ ഉണ്ടാവും. പിന്നെ ഇൗ കാര്യം വേറെ ആരും അറിയണ്ട”‘
രൂപ : ശെരി ഏട്ടാ…
വേറെ ഒന്നും പറയാതെ രാജീവ് ഫോൺ കട്ട് ആക്കി. കാർ മഹാത്മാ ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് കയറി.
ഒരു ചെറിയ ഹോസ്പിറ്റൽ. കാഷ്വാലിറ്റി യില് ആരും ഇല്ല. പുറത്ത് രണ്ട് സിസ്റർമാർ മാത്രം. രാജീവ് അഞ്ജുവിനേ എടുത്ത് ഉള്ളിലേക്ക് നടന്നു. ഞങളെ കണ്ടതും അവിടെ ഉള്ള ഒരു സിസ്റ്റർ ഞങൾക്ക് വഴി കാണിച്ചു. ഞാൻ അകത്തേക്ക് ചെന്നു. അവർ കാണിച്ച് തന്ന ബെഡിൽ അവളെ കിടത്തി.
” ഞാൻ ഡോക്ടറെ വിളിച്ചിട്ട് വരാം”
എന്ന് പറഞ്ഞ് അവിടെ നിന്ന ഒരു സിസ്റ്റർ പുറത്തേക്ക് പോയി. മറ്റേ സിസ്റ്റർ പഞ്ഞി എടുത്ത് അഞ്ജുവിന്റെ പൊട്ടിയ ചുണ്ട് പഞ്ഞി കൊണ്ട് ഒപ്പാൻ തുടങ്ങി. അവള് വേദനിച്ചു കണ്ണുകൾ കൂട്ടി അടച്ചു. എനിക്ക് അത് ഒരുപാട് നേരം കണ്ട് നിൽക്കാൻ സാധിക്കില്ലായിരുന്നു. രാജീവ് വേഗം വാതിൽ തുറന്ന് പുറത്തേക്ക് നടന്നു. എനിക്ക് എന്റെ കണ്ണുനീർ നിയന്ത്രിക്കാൻ സാധിച്ചില്ല. മനസ്സിൽ അവനുടെ ചിരിക്കുന്ന മുഖവും കുറുമ്പും തമാശയും ഉള്ള ഓർമകൾ കടന്ന് പോയി. മനസ്സ് വിങ്ങി പൊട്ടുന്ന വേദന ആയിരുന്നു എനിക്ക്. പെട്ടെന്ന് എന്റെ തോളിൽ ആരോ കയ്‌വച്ചത് ആയി തോന്നി. ഞാൻ തിരിഞ്ഞ് നോക്കി. ഒരു ലേഡി ഡോക്ടർ ആയിരുന്നു. അവർ എന്നെ സൂക്ഷിച്ച് നോക്കുന്നുണ്ട്.
പെട്ടെന്ന് അവർ എന്റെ നേരെ കയ് ചൂണ്ടി
” രാജീവ് അല്ലേ…”
തന്നെ എങ്ങനെ അറിയും എന്ന് മനസ്സിലാവാതെ ഞാൻ അവളെ മിഴിച്ച് നോക്കി.
രാജീവ്: അതേ… എന്നെ എങ്ങനെ അറിയാം.
” എടാ ഇത് ഞാൻ ആണ് ദേവിക. നിന്റെ കൂടെ പത്തിൽ പഠിച്ച.”
ഞാൻ പെട്ടെന്ന് ഞെട്ടി. പക്ഷേ അവളോട് സുഖ വിവരം തിരക്കാൻ ഉള്ള മൂഡിൽ അല്ലായിരുന്നു ഞാൻ.ദൈവം ആണ് അവളെ ഇവിടെ എത്തിച്ചത് .നടന്ന കര്യങ്ങൾ ചുരുക്കം സമയം കൊണ്ട് ഞാൻ അവളെ പറഞ്ഞ് മനസ്സിലാക്കി. വളരെ ഞെട്ടലോടെ ആണ് അവള് അത് കേട്ടത്.
ദേവിക: എന്നിട്ട് മനു എവിടെ ;
രാജീവ്: അവനെ കുറിച്ച് നിനക്ക് അറിയാലോ… അവൻ ഉടൻ തന്നെ വരും.
ദേവിക: നീ വിഷമിക്കണ്ട. ഞാൻ ഒന്ന് നോക്കട്ടെ.
അതും പറഞ്ഞ് അവള് അഞ്ജുവിന്റെ അടുത്തേക്ക് നടന്നു.
രാജീവ്: ദേവിക….
നടന്നുകൊണ്ടിരുന്ന ദേവിക അവന്റെ വിളി കേട്ട് അവടെ നിന്നു.