രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Posted by

“അങ്ങനെ ഒന്നും ഇല്ല..ആൾറെഡി കന്നഡ പടത്തിലൊക്കെ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ട് പോണുണ്ട് ഭായ് ”
അവൻ എന്നെ നോക്കി ചിരിയോടെ പറഞ്ഞു .

“ആഹാ .”
ഞാനതു കേട്ട് പുഞ്ചിരിച്ചു .

“അല്ല നീ എന്നാ നാട്ടിലോട്ട് പോണേ?”
അവൻ എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“നാളെയോ മറ്റന്നാളോ പോകും..എന്തെ ?”
ഞാനവനെ സംശയത്തോടെ നോക്കി .

“ഏയ് ഒന്നും ഇല്ല..ചുമ്മാ ചോദിച്ചതാ .പിന്നെ ബ്രോ..നിന്റെ കയ്യില് പൈസ  എന്തേലും കാണുമോ ? എന്റെ ഇവിടത്തെ സ്റ്റേ കുറച്ചു പ്രെശ്നം ആണ് . വാടക കുറച്ചു പെന്റിങ് ആയിട്ട് നിക്കുവാ ”
കാർത്തി സ്വല്പം മടിച്ചു മടിച്ചാണെലും കാര്യം തുറന്നു പറഞ്ഞു .

“ഇതിന്റെ ഒക്കെ വല്ല കാര്യം ഉണ്ടോ മോനെ ? നിനക്ക്  നാട്ടിൽ വന്നു നിന്നുടെ? ”
ഞാൻ അവന്റെ അവസ്ഥ ഓർത്തു കൈമലർത്തി .

“ഒക്കെ ശരിയാവുമെടെ ..നീ ഞാൻ ചോദിച്ചതിന് സമാധാനം പറ ”
അവൻ എന്റെ തോളിൽ കയ്യിട്ടുകൊണ്ട് ചിരിച്ചു .

“മലരേ ..എന്റെ മിസ് ഉള്ളോണ്ട് പൈസ എനിക്ക് വിഷയം അല്ല . നിനക്കെത്രയാ വേണ്ടേ ?”
ഞാൻ അവനെ ചിരിയോടെ നോക്കി .

“എത്ര കിട്ടിയാലും സ്വീകരിക്കും ..അത്രക്ക് കഷ്ടപ്പാടാ ”
അവൻ എന്നെ നോക്കി ചിരിച്ചു .

“നിന്റെ ആവശ്യം പറ ..ഞാൻ എ.ടി.എം ന്നു എടുത്തു തരാം ”
ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു .

“തല്ക്കാലം ഒരു ടെൻ തൗസൻഡ് മതി , ഒന്നും വിചാരിക്കരുത്  ”
അവൻ കുറച്ചു ജാള്യതയോടെ തന്നെ പറഞ്ഞു .

“എന്ത് വിചാരിക്കാൻ ..നീ വാ”
ഞാൻ അവനെയും വിളിച്ചു പുറത്തേക്ക് നടന്നു .

“ബൈക്ക് ഇല്ലേ നിനക്കു ?”
ഞാൻ പുറത്തു കടന്നതും അവനോടായി തിരക്കി .

‘ആഹ്..അതൊക്കെ ഉണ്ട്..”
അവൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു .

“ആഹ്..എന്നാ നിയറെസ്റ്റ് എ.ടി .എം ലോട്ട് വിട്ടോ ”

Leave a Reply

Your email address will not be published. Required fields are marked *