“ഞാൻ ഒരു ചവിട്ടങ്ങു തരും ട്ടോ …”
അവളുടെ മറുപടി കേട്ട് ഞാൻ പല്ലിറുമ്മി .
“ഹി ഹി…ചൂടാവല്ലേ ചെക്കാ…”
അവള് ചിരിച്ചുകൊണ്ട് എന്റെ കവിളിൽ നുള്ളി .പിന്നെ ഒന്നുമറിയാതെ സുഖമായിട്ട് ഉറങ്ങുന്ന റോസിമോളെ നോക്കി .
“ഇവള് ..ആനകുത്തിയാൽ പോലും അറിയില്ലല്ലോ ”
ഒരുവശം ചരിഞ്ഞു ഉറങ്ങുന്ന അവളെ നോക്കി മഞ്ജുസ് ചിരിച്ചു .
“അതെന്തെലും ആവട്ടെ …നീ പോയി ഒരു ചായ കൊണ്ടുവന്നേ”
ഞാൻ പെട്ടെന്ന് സ്ഥിരം സ്വഭാവം പുറത്തെടുത്തു .
“നിന്റെ അമ്മയോട് പറ ..ഞാൻ ഇപ്പൊ വന്നല്ലേ ഉള്ളു ”
മഞ്ജുസ് അതുകേട്ടു സ്വല്പം വെയ്റ്റ് ഇട്ടു .
“എന്തുവാ മഞ്ജുസേ…പ്ലീസ് ..”
അവളുടെ ചൊറി കേട്ട് ഞാൻ കീഴടങ്ങി .
“സോപ്പിട്ടോ..പക്ഷെ ഇത്രയ്ക്കു പത വേണ്ട ”
എന്റെ ഭാവം കണ്ടു അവള് ചിരിച്ചു .
“എന്ന എണീറ്റ് പോ തെണ്ടി …അവളുടെ അമ്മുമ്മേടെ സോപ്പ് ..”
ഞാൻ പെട്ടെന്ന് ദേഷ്യം പിടിച്ചുകൊണ്ട് അവളെ ബെഡിലേക്ക് തള്ളിയിട്ടു .
“അആഹ് ..എന്തുവാടാ ഇത് ‘
വീണു കിടന്ന മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
“ഒലക്ക …ഞാൻ പോവ്വാ …”
ഞാൻ തീർത്തു പറഞ്ഞുകൊണ്ട് ബെഡിൽ നിന്നും എഴുനേറ്റു .
“അപ്പൊ ചായ വേണ്ടേ ?”
മഞ്ജുസ് പെട്ടെന്ന് എഴുനേറ്റിരുന്നുകൊണ്ട് ചോദിച്ചു .
“വേണ്ട …ഞാൻ പുറത്തുന്നു കഴിച്ചോളാം ..”
ഞാൻ ഗൗരവത്തിൽ തട്ടിവിട്ടു .
“അയ്യോ നീ അപ്പോഴേക്കും പിണങ്ങിയോ..ഞാൻ എടുക്കാടാ..”
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .
“അതോണ്ടല്ല …വേണ്ട ..”
ഞാൻ പയ്യെ പറഞ്ഞു മുണ്ടൊക്കെ ശരിക്ക് ഉടുത്തു .
“പിന്നെന്താ പ്രെശ്നം ? ഞാൻ കാർഡ് തിരിച്ചു ചോദിച്ചോണ്ടാണോ ?ഇനി അതാണേൽ നീ തന്നെ വെച്ചോ..എനിക്ക് വേണ്ടാ..പോരെ ?”
മഞ്ജുസ് എന്നെ നോക്കി കണ്ണിറുക്കി .
“നിന്റെ സൗജന്യം ഒന്നും എനിക്ക് വേണ്ട …”
ഞാൻ സ്വല്പം വെയ്റ്റ് ഇട്ടു നിന്നു.
“ദേ ദേ …ചെക്കാ ..വേണ്ടാട്ടോ ”
എന്റെ മറുപടി കേട്ട് അവള് ദേഷ്യപ്പെട്ടു . അതോടെ ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി . സ്വല്പം ദേഷ്യം അഭിനയിച്ചു അവളെ തല്ലാൻ പോകുന്ന ഭാവത്തിലാണ് ചെന്നത് . മഞ്ജുസ് അത് അത്ര പന്തിയല്ലാത്ത പോലെ നോക്കുന്നുണ്ട്. പറഞ്ഞു പറഞ്ഞു അടി ആയോ എന്ന സംശയം അവൾക്കുണ്ട്..