വൈഷ്ണവം 3 [ഖല്‍ബിന്‍റെ പോരാളി]

Posted by

അതേ… അച്ഛന്‍ ഭയങ്കര ദേഷ്യക്കാരാന.. പലപ്പോഴും അമ്മയോട് ചീത്ത പറയാറുണ്ട് വീട്ടില്‍. അത് കൊണ്ട് ഞാന്‍ അച്ഛനോട് അധികം സംസാരിക്കാറില്ല… അവളുടെ കണ്ണ് നിറയുന്നുണ്ടോ എന്ന് അവന് തോന്നി. വൈഷ്ണവ് അവളെ നോക്കി നിന്നു. അവള്‍ പെട്ടെന്ന് മുഖം തിരിച്ചു.
ഇപ്പോ ഇത്രേയേ ചോദിക്കാന്‍ ഉള്ളു. ഞാന്‍ പോവാണ്. ചിന്നു ഇത്രേയും പറഞ്ഞ് തിരിഞ്ഞ് നടന്നു. വൈഷ്ണവും പിന്നെ ഒന്നും ചോദിക്കാന്‍ തോന്നിയില്ല. അവന്‍ അവളുടെ പിറകെ നടന്നു. അവര്‍ ക്യാന്‍റിനിലേക്ക് കയറി ചെന്നു.
രമ്യയും മിഥുനയും കത്തിയടിയില്‍ തന്നെയായിരുന്നു. അവരുടെ മുന്നിലെ ലൈം ഗ്ലാസും പരിപ്പ് വട കൊണ്ടു വന്ന പ്ലേറ്റും കാലിയായി ഇരുപ്പുണ്ട്.
ഗ്രിഷ്മയാണ് ആദ്യം അവരുടെ അടുത്തെത്തിയത്. പിന്നാലെ വൈഷ്ണവും.
ഗ്രിഷ്മ വിഷമം മാറ്റി പുഞ്ചിരിച്ചു. അവരെ കണ്ട് മിഥുനയും രമ്യയും നോക്കി ചിരിച്ചു. മിഥുന വൈഷ്ണവിനോടായി പറഞ്ഞു.
നാടകത്തിന്‍റെ കാര്യം സാറ് മറന്നോ… പ്രക്ടീസിന് അവര്‍ രണ്ട് മൂന്ന് വട്ടം വിളിച്ചിരുന്നു…
ഹാ… എന്നാ പോവാം…
വൈഷ്ണവ് തിരിഞ്ഞ് ഗ്രിഷ്മയോടായി പറഞ്ഞു. അപ്പോ പറഞ്ഞ പോലെ…
ഗ്രിഷ്മ തലയാട്ടി സമ്മതിച്ചു. മിഥുന രണ്ട് പേരോടും ബൈ പറഞ്ഞു നടന്ന് നിങ്ങി. പോകും വഴി വൈഷ്ണവിന്‍റെ പേക്കറ്റില്‍ നിന്ന് പോഴ്സ് എടുത്ത് ബില്ലടച്ചു. അവരെ നോക്കി നിന്ന ഗ്രിഷ്മ പെട്ടെന്ന് രമ്യയെ നോക്കി പോവാം എന്ന് പറഞ്ഞു. രമ്യ അത് സമ്മതിച്ച് എണിറ്റു. അവര്‍ കോളേജിന് പുറത്തേക്ക് നടന്നു.
തലേ ദിവസത്തേ പോലെ അവര്‍ ആ കൂന്ന് നടന്നിറങ്ങാന്‍ തിരുമാനിച്ചു. പോകും വഴി ഗ്രിഷ്മ സംസാരിച്ച് തുടങ്ങി.
ടീ… ആ വിപിനെ തല്ലിയത് കണ്ണേട്ടന്‍ തന്നെയാണ്.
അതെനിക്ക് തോന്നി.
അടിയ്ക്കിടെ ഷര്‍ട്ട് കിറിയപ്പോ പുതിയ ഷര്‍ട്ട് വാങ്ങി കൊടുത്തതും കണ്ണേട്ടനാ…
ഓ… നീയും നിന്‍റെ ഒരു കണ്ണേട്ടനും. അല്ല നീ തിരുമാനം പറഞ്ഞോ…
ഇല്ല ഇന്ന് അമ്മയോട് അഭിപ്രായം ചോദിക്കണം… പിന്നെ നിന്നോട് ഒരു കാര്യം ചോദിക്കാന്‍ ഉണ്ട്…
എന്ത് കാര്യം.
ടീ നാളെ കണ്ണേട്ടന്‍റെ നാടകമുണ്ട്. എനിക്ക് കാണണമെന്നുണ്ട്. നീയും വരുമോ…
മിഥുനേച്ചി പറഞ്ഞിരുന്നു. പക്ഷേ ടീ നാടകം രാത്രിയാണ്. നമ്മളെങ്ങനെ തിരിച്ച് പോവും.
കണ്ണേട്ടന്‍ വേണെങ്കില്‍ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. നീ വിട്ടില്‍ ചോദിച്ച് നോക്ക്…
ഹാ… എന്നാല്‍ ചോദിച്ച് നോക്കാം…
അവര്‍ പിന്നെയും എന്തോക്കെയോ സംസാരിച്ച് താഴെ എത്തി. ബസ് സ്റ്റാന്‍റില്‍ പോയി അവരവരുടെ നാട്ടിലേക്കുള്ള ബസില്‍ കയറി യാത്രയായി.
രാത്രി എട്ട് മണിയായി വൈഷ്ണവ് വിട്ടില്‍ എത്തിയപ്പോള്‍ കുളിയും രാത്രി ഭക്ഷണവും കഴിഞ്ഞ് അച്ഛനോടും അമ്മയോടും കുറച്ച് നേരം സംസാരിച്ചിരുന്നു. പിറ്റേന്നുള്ള നാടകത്തിന്‍റെ കാര്യം തന്നെയാണ് പ്രധാന സംസാരം. അവര്‍ ഇരുവരും എന്തായാലും വരും. പിന്നെ വിലാസിനിയാണ് രാത്രി നാടകടീമിനുള്ള ഫുഡ് ഉണ്ടാക്കുന്നത്. കഴിഞ്ഞ രണ്ട് കൊല്ലവും വിലാസിനി നാടകദിവസം ഫുഡുമായി എത്തിയിട്ടുണ്ട്. കഴിക്കാന്‍ കുറച്ച് പേരെ കിട്ടുന്നു എന്നത് വിലാസിനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണ്. വൈഷ്ണവിന്‍റെ ഫ്രെണ്ടിസിനും വിലാസിനിയുടെ ഫുഡ് ഇഷ്ടമാണ്. ഇന്നത്തെ പ്രക്ടീസിന്‍റെ അവസാനം ചിലരത് അവനോട് പറയുകയും ചെയ്തു. വിലാസിനിയുടെ കൈപുണ്യത്തെ പറ്റി. കഴിഞ്ഞ പ്രവിശ്യം നാടകടീമില്‍ ഉണ്ടായിരുന്ന ഇപ്പോഴത്തെ യൂണിയന്‍ സെക്രട്ടറി ആദര്‍ശ് പോലും ഒരു പ്ലേറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. എത്ര വലിയ പാത്രത്തില്‍ കൊണ്ടുപോയാലും ചെമ്പ് കാലിയായിട്ടെ തിരിച്ച് കിട്ടാറുള്ളു.

Leave a Reply

Your email address will not be published. Required fields are marked *