“ഹോ….വാട്ട് ദി ഹെൽ ആർ യു കവിൻ ..ഫക്ക് യു …”
എന്റെ മറുപടി കേട്ട് അവള് മറുതലക്കൽ പല്ലിറുമ്മി .
“ഹി ഹി …”
അവളുടെ മറുപടി കേട്ട് മറുതലക്കൽ പയ്യെ ചിരിച്ചു .
“ബി സീരിയസ് കവിൻ . നാളെ നീ എത്തിയില്ലെങ്കിൽ എന്റെ സ്വഭാവം മാറും. പറഞ്ഞില്ലെന്നു വേണ്ട ..ഏതു നേരത്താണോ എന്തോ നിന്റെ കൂടെ ഈ പണിക്ക് ഇറങ്ങാൻ തോന്നിയത് ”
റോസ്‌മേരി ആരോടെന്നില്ലാതെ പറഞ്ഞു .
“ചൂടാവല്ലേ റോസു..ഞാൻ വരാം …ഇതൊക്കെ ചുമ്മാ എന്റെ നമ്പർ അല്ലെ ”
ഞാൻ ഫോണിലൂടെ കൊഞ്ചി .
“ഉവ്വ..നീയിങ്ങു വാ ..കാണിച്ചു തരാം ”
മറുവശത്തു അവളും ഭീഷണി മുഴക്കി .
“അയ്യേ അതൊന്നും വേണ്ട …എനിക്ക് അതിനൊക്കെ വേറെ ആളുണ്ട് ”
ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു ചിരിച്ചു .
“ഓഹ്..ഒന്ന് വെച്ചിട്ട് പോവോ ..”
എന്റെ മറുപടി കേട്ട് അവള് വീണ്ടും തലയ്ക്കു കൈകൊടുത്തു കാണും .
“അതിനു ഞാൻ അല്ലാലോ വിളിച്ചത് …റോസു മോൾ അല്ലെ ”
ഞാൻ വീണ്ടും ചിരിച്ചുകൊണ്ട് കൊഞ്ചി .
“പോടാ പുല്ലേ …”
അതുകേട്ടു അവളൊന്നു പയ്യെ ചിരിച്ചു .
“പിന്നെ..ഹൌ ഈസ് യുവർ കിഡ്സ് ? ”
ഒന്ന് ചിരിച്ച ശേഷം അവള് സാധാരണ പോലെ തിരക്കി .
“സുഖം …”
ഞാൻ ഒറ്റവാക്കിൽ മറുപടി നൽകി .
“ഹ്മ്മ്….”
അവൾ അതുകേട്ടു പയ്യെ മൂളി .
“അല്ലെടി …നീ ഇതേകുറിച്ചൊന്നും ചിന്തിക്കുന്നില്ലേ ? കല്യാണംകഴിഞ്ഞിട്ടിപ്പോ കുറച്ചായില്ലേ മോളെ ?”
ഞാൻ സംശയത്തോടെ തന്നെ ചോദിച്ചു .
“ഏയ് ..കുറച്ചൂടെ കഴിയട്ടെ ..റോബിക്കും ഉടനെ കുട്ടികള് വേണമെന്ന് ആഗ്രഹം ഒന്നും ഇല്ല ”
റോസ്‌മേരി അതിനു ഒഴുക്കൻ മട്ടിൽ ഒരു മറുപടി നൽകി .