“ഹാഹ്…നീ ചൂടാവല്ലേ…വാ ഇവിടെ ഇങ്ങനെ നിന്നിട്ട് എന്താ കാര്യം ”
കല്യാണ വീട്ടിൽ ആരേലും തിരക്കുമെന്നോർത്തു ഞാൻ പയ്യെ പറഞ്ഞു അവന്റെ തോളിൽ കയ്യിട്ടു .
“ഹ്മ്മ്…എന്നാലും പെണ്ണിനെ ഒന്ന് സ്വസ്ഥം ആയിട്ട് കിട്ടിയതായിരുന്നു ..ഒകെ നശിപ്പിച്ചു”
എന്റെ കൂടെ നടക്കുന്നതിനിടെ തന്നെ ശ്യാം പറഞ്ഞു .
“ഹി ഹി..എന്തായിരുന്നു ഇവിടെ പരിപാടി ? കിസ് അടിച്ചാ?”
ഞാൻ ഒന്നും അറിയാത്ത ഭാവം നടിച്ചു ചോദിച്ചു .
“ഏയ്….ഞങ്ങള് ജസ്റ്റ് സംസാരിച്ചതേ ഉള്ളു ”
ശ്യാം ഒന്നുമറിയാത്ത പോലെ തട്ടിവിട്ടു .
“ഉവ്വ ഉവ്വ….
ചുംബനപ്പൂകൊണ്ട് മൂടി…..നിന്നെ…”
അവനുള്ള മറുപടി നൽകികൊണ്ട് ഞാൻ പയ്യെ പാടി ചിരിച്ചു .
“വേണ്ട മൈരേ..നിനക്കെന്റെ കയ്യിന്നു കിട്ടും ”
അവനെ ഞാൻ കളിയാക്കിയതാണ് എന്ന് മനസിലായ ശ്യാം പാട്ടുകേട്ടതും എന്റെ കഴുത്തിൽ അവന്റെ കൈചുറ്റി അമർത്തി .
“പിന്നെ നീ ഞൊട്ടും …”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു .
“മൈരേ നീ വല്ലോം കണ്ടാ ?”
ശ്യാം എന്നെ നോക്കി കണ്ണുമിഴിച്ചു .
“ഏയ് …ഞാൻ ചുമ്മാ ഒരൂഹം പറഞ്ഞതല്ലേ ..നിന്നെയൊക്കെ എനിക്ക് അറിഞ്ഞൂടെ മോനെ ”
ഞാൻ ചിരിയോടെ പറഞ്ഞതും ശ്യാം ഒന്ന് പുഞ്ചിരിച്ചു .
“ശരിക്കും അടിച്ചാ ? ”
ഞാൻ അവനെ നോക്കി ഒന്നുടെ തിരക്കി .
“ഹ്മ്മ്..ചെറുതായിട്ട് …”
ശ്യാം ചെറിയ നാണത്തോടെ പറഞ്ഞു പുഞ്ചിരിച്ചു .
“ഓഹോ..അപ്പൊ അതായിരുന്നല്ലേ ഇവിടെ പണി …ഹ്മ്മ്..നടക്കട്ടെ നടക്കട്ടെ ”
ശ്യാം അർഥം വെച്ച് തന്നെ പറഞ്ഞു .
“അതിനിപ്പോ എന്താ മൈരേ…നീ ഇതൊന്നും ചെയ്യാത്ത പോലെ ഉണ്ടല്ലോ ”
ശ്യാം എന്നെ നോക്കി പുച്ഛമിട്ടു .
“ഒരു തമാശ പറഞ്ഞതാ മോനെ..നീ ഇനി അതിൽ പിടിച്ചു കേറണ്ട ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു വേഗത്തിൽ നടന്നു .
അങ്ങനെ വീണ്ടും ഞങ്ങള് വിവാഹ വീട്ടിൽ എത്തി . അപ്പോഴേക്കും ഫ്രീ ആയ വധു വരന്മാർക്കൊപ്പം ഞങ്ങളൊക്കെ നിന്ന് ഫോട്ടോ എടുത്തു . പിന്നെ ഫുഡ് ഒകെ കഴിച്ചു ഫ്രീ ആയി . അധികം വൈകാതെ വധുവരന്മാർ വിവേകേട്ടന്റെ വീട്ടിലേക്ക് മടങ്ങി . ഒരാഘോഷം പോലെ എല്ലാം കഴിഞ്ഞു !!!
വിവാഹം കഴിഞ്ഞതോടെ ഞാൻ വീണ്ടും മഞ്ജുസിന്റെ അടുക്കലേക്ക് തന്നെ മടങ്ങി . പിന്നെ വീണ്ടും അവളോടൊപ്പം ഒറ്റപ്പാലത്തെ വീട്ടിൽ ആയിരുന്നു താമസമൊക്കെ . അതൊക്കെ ആലോചിച്ചു ഞാനങ്ങനെ കിടന്നു .