രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]

Posted by

ഞാൻ പെട്ടെന്ന് കാർത്തിയുടെ കാര്യം ആലോചിച്ചുകൊണ്ട് ഒരു സജ്ജഷൻ പറഞ്ഞു .”അതാരാ ? ”
റോസമ്മ എന്നെ അമ്പരപ്പോടെ നോക്കി .

“എന്റെ കസിൻ ആണ് ..കാർത്തിക് . അവൻ എൻജിനീയറിങ് ഒക്കെ മൂഞ്ചിതെറ്റി നിക്കുവാ . ഇപ്പൊ ഇവിടെ ചെറിയ രീതിക് ഫാഷനും മോഡലിംഗും ഒക്കെ ആയി നടക്കുവാണ്‌”
ഞാൻ കാർത്തിയുടെ ഡീറ്റെയിൽസ് ഒന്ന് ചുരുക്കി പറഞ്ഞു .

“ആണോ ? ആളെങ്ങനെയാ ? ”
റോസമ്മ എന്നെ നോക്കി പുരികം ഇളക്കി .

“ആള് ചുള്ളൻ ആണ് ..ഞാൻ അവന്റെ ഫോട്ടോ കാണിച്ചു തരാം ”
അത്രയും പറഞ്ഞു ഞാൻ പോക്കറ്റിൽ കിടന്ന മൊബൈൽ എടുത്തു . പിന്നെ കാർത്തിയുടെ പഴയതും പുതിയതുമായഫോട്ടോസ് ഒക്കെ അവളെ കാണിച്ചു .

റീസെന്റ് ആയിട്ടുള്ള അവന്റെ ഫോട്ടോ ഒക്കെ കണ്ടാൽ ആരായാലും ഒന്ന് നോക്കിപ്പോകും . സ്പെഷ്യലി പെണ്ണുങ്ങൾ !

“ഇവൻ ആള് കൊള്ളാലോ …ഒരു ചോക്ലേറ്റ് ബോയ് തന്നെ ”
റോസമ്മ അവന്റെ ഫോട്ടോസ് കണ്ടു സംതൃപ്തിപ്പെട്ടു .

“ആഹ്..ദൈവം സഹായിച്ചു ആ പൊട്ടന് ലുക്ക് മാത്രേ ഉള്ളു ”
ഞാൻ ചിരിയോടെ തട്ടിവിട്ടു .

“ഹി ഹി..എന്തായാലും നീ ഇവനെ കോൺടാക്റ്റ് ചെയ്യ്..നമുക്ക് നോക്കാം ..ആളെ എനിക്കിഷ്ടായി ”
റോസമ്മ ചിരിയോടെ തന്നെ പറഞ്ഞു .

“കോൺടാക്ട് ചെയ്യാൻ ഒന്നും ഇല്ല ..ആള് വരും ..നമ്മുടെ ചെക്കനാ”
ഞാൻ ഒഴുക്കൻ മട്ടിൽ തട്ടിവിട്ടു .

“ഹ്മ്മ്…എന്നാ വിളിച്ചു പറ..നാളെ ഓഫീസിൽ വന്നാൽ കയ്യോടെ ട്രയൽ ഫോട്ടോഷൂട് നോക്കാം ”
റോസമ്മ കാര്യായിട്ട് തന്നെ പറഞ്ഞു . അതോടെ ഞാൻ കാർത്തിയെ വിളിച്ചു കാര്യം പറഞ്ഞു . ചുമ്മാ ചൊറിയും കുത്തി ഇരിക്കുന്ന അവനു നൂറുവട്ടം സമ്മതം !

Leave a Reply

Your email address will not be published. Required fields are marked *