രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]

Posted by

“ഉവ്വ ഉവ്വ …എനിക്കും ഉണ്ട് മൂഡ് ഒക്കെ ..എന്നുവെച്ചു തലമറന്നു എണ്ണ തേക്കണോ മോനെ ?”
റോസമ്മ ചിരിച്ചുകൊണ്ട് തന്നെ പുരികങ്ങൾ ഇളക്കി .

“എന്നാലും ഞാൻ കുറച്ചൂടെ പ്രതീക്ഷിച്ചു …”
ഞാൻ അവളെ നോക്കി പിറുപിറുത്തു .

“എങ്ങനെ ?”
അവൾ അത് കേട്ടില്ലെന്ന പോലെ എന്നെ നോക്കി .

“ഒന്നും ഇല്ല..ഇരുമ്പിന്റെ ഷഡി വാങ്ങിക്കണം എന്ന് പറഞ്ഞതാ ”
ഞാൻ വായിൽ വന്നത് പറഞ്ഞുകൊണ്ട് ചിരിച്ചു .

“ഹ ഹ ഹ …”
അതുകേട്ടു റോസമ്മയും പൊട്ടിച്ചിരിച്ചു .

“വാ വാ…കിച്ചനിലോട്ടു പോകാം ”
ചിരി ഒന്നടങ്ങിയപ്പോൾ അവളെന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു . അതോടെ സംഭവിച്ച അബദ്ധം മറന്നു ഞാൻ അവളെ സഹായിക്കാൻ നിന്നു . വെജിറ്റബിൾസ് ഒക്കെ കട്ട് ചെയ്തു കൊടുക്കുന്നപരിപടി മാത്രമേ എനിക്കുള്ളൂ . കുക്കിങ് ഒക്കെ അവള് തന്നെ ആണ് . അതിനിടയിലും ഞങ്ങള് വിശേഷങ്ങളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിരുന്നു .

അങ്ങനെ ഫുഡ് ഒക്കെ ഉണ്ടാക്കി കഴിച്ച ശേഷമാണ് പിന്നെ ബിസിനസ്സിന്റെ കാര്യങ്ങളൊക്കെ സംസാരിച്ചത് .പുതിയ കോൺട്രാക്ട് അതിനടുത്ത ദിവസം ഓഫീസിൽ വെച്ച് സൈൻ ചെയ്യേണ്ടതുണ്ട് , അതിന്റെ ഭാഗം ആയിട്ടാണ് അവള് എന്നോട് വരാൻ പറഞ്ഞത് . പിന്നെ മെൻസ് ഫാഷൻ രംഗത്തേക്കും ഇറങ്ങാൻ റോസമ്മക്ക് താല്പര്യം ഉണ്ട് . അതിന്റെ സ്കെച്ചും പ്ളാനുമൊക്കെ അവളെനിക് വിശദമായിട്ട് കാണിച്ചു തന്നു . ഞാൻ അതിന്റെ ബ്രോഷറും ഡ്രോയിങ്ങുമൊക്കെ നോക്കി അവൾക്കൊപ്പം ബെഡിൽ ഇരുന്നു .

“എങ്ങനെ ഉണ്ട് ? വല്ലോം നടക്കോ?”
ഞാൻ മറിച്ചു നോക്കുന്നതിനിടെ അവളെന്നോടായി തിരക്കി .

“നടത്തിക്കാം..’
ഞാൻ പയ്യെ പറഞ്ഞു .

“ഹ്മ്മ്…നമുക്ക് കുറച്ചു പ്രൊമോഷൻ കൂടി വേണ്ടി വരും മോനെ ..മോഡൽസിനെ ഒക്കെ വെച്ച് ആഡ് ചെയ്യുന്നതൊക്കെ ആലോചിക്കേണ്ടി വരും..നല്ല കോമ്പറ്റിഷൻ വന്നു തുടങ്ങി ”
റോസമ്മ ബിസിനെസ്സ് വലുതാക്കുന്നതിനെ കുറിച്ച് വാചാലയായി .

“അതിനിപ്പോ എന്തിനാ മോഡൽസ്..നീ തന്നെ ചെയ്യ് ..നല്ല ലുക്ക് ഉണ്ടല്ലോ ..’
ഞാൻ അവളെ അടിമുടി നോക്കികൊണ്ട് ചിരിച്ചു .

“ഏയ് അതൊന്നും ശരി ആവില്ല..എസ്റ്റാബ്ലിഷ്ഡ് ആയ ആരേലുമൊക്കെ വേണം ”
റോസ്‌മേരി ഗൗരവത്തിൽ തന്നെ പറഞ്ഞു .

“അതിന്റെ ഒന്നും ആവശ്യം ഇല്ല മോളെ..ആളെക്കാൾ മെറ്റിരിയലിനു ആണ് ഇമ്പോർട്ടൻസ് . സോ മോഡൽ ഒക്കെ ആരായാലും കുഴപ്പം ഇല്ല ”
ഞാൻ എന്റെ ഭാഗം പറഞ്ഞു .

“ഹ്മ്മ്..അതും ശരിയാ ”
റോസമ്മ പയ്യെ പറഞ്ഞു .

“പിന്നെ റോസു …മെൻസ് ഫാഷന് വേണെങ്കി ഞാൻ ഒരാളെ കണ്ടുപിടിച്ചു തരാം . വല്യ കാശ് ഒന്നും കൊടുക്കേണ്ട കാര്യം ഇല്ല..നമ്മുടെ ആളാണ് . മാത്രം അല്ല പുള്ളി ഇവിടെ തന്നെ ഉള്ളതാ ”

Leave a Reply

Your email address will not be published. Required fields are marked *