റോസ്‌മേരി കുറുകിക്കൊണ്ട് എന്റെ കവിളിലേക്ക് അവളുടെ കവിളുരുമ്മി . അതോടെ എന്റെ ധൈര്യം ഒക്കെ ചോർന്നു തുടങ്ങി . അവളുടെ സ്പർശനവും ചൂടും ആയതോടെ എന്റെ ഷോർട്ട്സിന്റെ ഉള്ളിലും ചെറിയ പ്രേശ്നനങ്ങൾ തുടങ്ങി .ഒപ്പം എന്റെ ഹൃദയമിടിപ്പും ശ്വാസഗതിയുമൊക്കെ വേഗത്തിലായി .
“എടി..റോ…”
ഞാൻ പെട്ടെന്ന് എന്തോ പറയാൻ വന്നെങ്കിലും അവളെന്റെ ചുണ്ടുകൾക്ക് മീതെ സ്വന്തം ചൂണ്ടുവിരൽ വെച്ചുകൊണ്ട് തലയാട്ടി .
“നോ …നീ ഒന്നും പറയണ്ട..എനിക്കറിയാം ഒക്കെ ”
അവളെന്നെ നോക്കി വശ്യമായി ചിരിച്ചുകൊണ്ട് എന്റെ ഇരുകവിളിലും അവളുടെ കൈകൾ ചേർത്ത് പിടിച്ചു . അതോടെ ഞാൻ എന്ത് ചെയ്യും എന്ന അവസ്ഥയിലായി .
“ഷാൾ വീ ഗോ ?”
അവളെന്ന് നോക്കി പുരികങ്ങൾ ഇളക്കി . പിന്നെ എന്റെ ചുണ്ടു ലക്ഷ്യമാക്കി അവളുടെ തത്തമ്മ ചുണ്ടുകൾ അടുപ്പിച്ചു . അവളുടെ ശ്വാസം മുഖത്തടിച്ചു തുടങ്ങിയതോടെ എന്റെ നിയന്ത്രണം പോയി . അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ തൊട്ടു തൊട്ടില്ലെന്ന അവസ്ഥ ആയപ്പോൾ ഞാൻ അറിയാതെ കണ്ണുകൾ അടച്ചു പോയി . അവളുടെ ചുംബനം സ്വീകരിക്കാൻ മനസിനെ സജ്ജമാക്കി ഞാൻ സോഫയിലേക്ക് ചാഞ്ഞതും റോസമ്മയുടെ വലതു കൈവിരലുകൾ എന്റെ കവിളിൽ അമർന്നു .
“അയ്യടാ …അവന്റെ ഒരു പൂതി…”
എന്റെ കവിളിൽ നുള്ളികൊണ്ട് അവളെന്നെ തള്ളിമാറ്റി ചിരിച്ചു .
“ആഹ്…’”
അവളുടെ നുള്ളലിന്റെ വേദനയിൽ ആണ് ഞാൻ ബോധം വന്നപോലെ കവിളും തഴുകികൊണ്ട് കണ്ണുമിഴിച്ചു നോക്കുന്നത് . അതിന്റെ ജാള്യതയിൽ ഞാൻ അവളെ ഫേസ് ചെയ്യാനാകാതെ ഇളിച്ചു കാണിച്ചു.
“അയ്യേ മോശം …മോശം ”
അവള് എന്ന് നോക്കി ചിരിച്ചുകൊണ്ട് സോഫയിൽ നിന്നു ടവൽ കുനിഞ്ഞെടുത്തു .
“ഇത് എന്തായാലും ഞാൻ നിന്റെ മഞ്ജുസിനോട് പറയുന്നുണ്ട് ..”
ഒന്ന് ചമ്മിയ പോലെ ഇരിക്കുന്ന എന്നോടായി റോസമ്മ ചിരിയോടെ പറഞ്ഞു .
“പൊന്നുമോളെ ചതിക്കല്ലേ ..എന്നാപ്പിന്നെ ഉറപ്പായിട്ടും ഞാൻ നിന്നെ കെട്ടേണ്ടി വരും ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .
“ഹി ഹി…ഞാൻ പറഞ്ഞില്ലേ മോനെ..നീ ഒക്കെ ഇത്രക്കേ ഉള്ളു ”
റോസമ്മ നല്ല ഗമയിൽ പറഞ്ഞുകൊണ്ട് ഇനി സോഫയിൽ നിന്നും എഴുനീല്പിച്ചു .
“പോടീ..അത് ഓരോ മൂഡില് ..അങ്ങനെ ഒക്കെ ”
ഞാൻ ചെറിയ ജാള്യതയോടെ തന്നെ പറഞ്ഞു .