“വിടെടാ …നീ ഒന്ന് എണീറ്റു പോണുണ്ടോ..മനുഷ്യനെ മെനക്കെടുത്താൻ ആയിട്ട് ”
എന്റെ കോപ്രായം കണ്ടു അവള് ചൂടായി .
“നിനക്കിതെന്താടി..നീ എന്നെയിപ്പോ തല്ലുലോ ”
അവളുടെ ഭാവം കണ്ടു ഞാൻ അമ്പരന്നു .
“പ്ലീസ് ഒന്ന് പോ…ഞാൻ സ്വസ്ഥം ആയിട്ട് കിടന്നോട്ടെ ”
ഇത്തവണ അവള് ചിണുങ്ങിക്കൊണ്ട് തന്നെ പറഞ്ഞു .
“ഞാൻ പോയേക്കാം….ഇത് നല്ല കൂത്ത് ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ നോക്കി പുച്ഛമിട്ടു . പിന്നെ റൂമിൽ നിന്നും പുറത്തു പോയി . പിന്നെ കുറച്ചു സമയം കഴിഞ്ഞു അവളുടെ പുകച്ചില് ഒക്കെ ഒന്നടങ്ങിയിട്ടാണ് കക്ഷി എന്റെ അടുത്ത് വന്നത് . പിന്നെ സോറി ഒക്കെ പറഞ്ഞു വീണ്ടും ജോയിന്റ് ആയി .
അങ്ങനെ ഒന്നും രണ്ടും പറഞ്ഞു ഞാൻ ഫോൺ വെച്ചു . അപ്പോഴേക്കും റോസമ്മ കുളി കഴിഞ്ഞു പുറത്തിറങ്ങുകയും ചെയ്തു . ഒരു ചുവന്ന കോളർ ഇല്ലാത്ത ടി-ഷർട്ടും ജീൻസിന്റെ ഷോർട്സും ആണ് അവള് പുറത്തേക്ക് വരുമ്പോഴുള്ള വേഷം .
കഷ്ടിച്ച് തുടയുടെ പാതിയോളം ഇറക്കം മാത്രമേ അതിനുള്ളു . ഇടക്ക അവിടേം ഇവിടേം ഒക്കെ കീറിയ പോലത്തെ ഡിസൈനും ഉണ്ട് . അവളുടെ തുടയും കാലുമൊക്കെ കണ്ടു എനിക്ക് ചെറിയ രീതിക് എന്തൊക്കെയോ തോന്നുന്നുണ്ട് എങ്കിലും ഞാൻ മഞ്ജു ദേവിയെ മനസിൽ ധ്യാനിച്ച് എല്ലാം കൺട്രോൾ ചെയ്തു .
“ഒരു ട്രൗസര് വാങ്ങാൻ പോലും നിനക്കു കാശ് ഇല്ലേ മോളെ ?”
അവളുടെ കോലം കണ്ടു ഞാൻ ചിരിച്ചു . മുടിയിൽ ടവൽ കെട്ടിവെച്ചുകൊണ്ട് പുറത്തേക്കിറങ്ങിയ അവള് അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു .
“ഇറ്റ്സ് ഫാഷൻ യാർ..”
റോസ്‌മേരി എന്നെ നോക്കി പറഞ്ഞുകൊണ്ട് എനിക്ക് നേരെ നടന്നടുത്തു .
“ഫുൾ സൈസ് എന്തേലും ഇട്ടു നടക്കെടി..ഇതൊക്കെ കണ്ടിട്ട് എന്തോ പോലെ ”
ഞാൻ അവളെ നോക്കി കണ്ണിറുക്കി .
“ഈസ് ഇറ്റ് ? ‘
അവൾ എന്നെ നോക്കി ചിരിച്ചു .
“പിന്നല്ലാതെ .ഞാൻ ചെറിയ തരത്തിൽ വികാര ജീവി ആണ് .വല്ലോം നടന്നിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല ”
ഞാൻ കളിയായി പറഞ്ഞുകൊണ്ട് മൊബൈൽ സോഫയിലേക്കിട്ടു .
“ഓഹോ…അപ്പൊ മോൻ ഇത്രക്കേ ഉള്ളോ ?”
റോസമ്മ ചിരിച്ചുകൊണ്ട് എന്റെ തൊട്ടു മുൻപിൽ എത്തി . അവളുടെ അരക്കു ചുവടെയുള്ള ഭാഗത്തു കണ്ണ് വീഴാതിരിക്കാൻ വേണ്ടി ഞാൻ നന്നായിട്ട് പാടുപെടുന്നുണ്ട് .
“ചുമ്മാ …”
ഞാൻ അവളെ നോക്കി ഒന്നുമില്ലെന്ന് ആക്ഷൻ കാണിച്ചു .
“ചുമ്മാ ഒന്നും അല്ല…അതുകള”
പക്ഷെ റോസമ്മ വിടാൻ ഭാവമില്ല.
“ഒന്ന് പോടോ ..നമ്മള് എത്ര പ്രാവശ്യം ഇവിടെ ഒന്നിച്ചു കിടന്നിട്ടുണ്ട്. എന്നിട്ട് വല്ലോം നടന്നോ ?”