ഫ്ലാറ്റിൽ എത്തിയ ഉടനെ ഞാൻ ഒന്ന് ഫ്രഷ് ആകാൻ വേണ്ടി ബാത്‌റൂമിൽ കയറി . കുളി കഴിഞ്ഞു തിരിച്ചു ഇറങ്ങി കൊണ്ടുവന്ന ബാഗിൽ നിന്നു ഒരു ടി-ഷർട്ടും ഷോർട്സും എടുത്തിട്ട് ഞാൻ ഹാളിലേക്ക് ചെന്നു. ആ സമയത്തു ഓവർ കോട്ട് ഒക്കെ ഊരിയിട്ട് റോസമ്മ സോഫയിൽ മലർന്നു കിടക്കുകയാണ് . അവളുടെ ബമ്പർ ഒക്കെ സ്വല്പം ഉന്തിനിൽക്കുന്നത് ഞാൻ ഒളികണ്ണിട്ടു നോക്കി . മൊബൈലും നോക്കിയാണ് കക്ഷിയുടെ കിടത്തം .
കല്യാണം കഴിഞ്ഞാലും വേറെ പെണ്ണുങ്ങളെ കണ്ടാൽ നോക്കുന്ന സ്വഭാവത്തിൽ ഒന്നും ഒരു മാറ്റവും ഇല്ല .
“ആഹ്..നിന്റെ കഴിഞ്ഞോ ?”
എന്നെ കണ്ടതും സോഫയിൽ കിടന്നിരുന്ന റോസമ്മ എണീറ്റു.
“ആഹ്..കഴിഞ്ഞു..ഇനി മിസ്സിനെ ഒന്ന് വിളിക്കണം..”
ഞാൻ ചിരിയോടെ പറഞ്ഞു അവൾക്ക് അടുത്തേക്ക് നീങ്ങി .
“ആഹ്..എന്ന നീ വിളിച്ചോണ്ടിരിക്ക് . ഞാൻ അപ്പോഴേക്കും ഒന്ന് കുളിക്കട്ടെ .അല്ല ഡാ ഫുഡ് ഇവിടെ ഉണ്ടാക്കണോ ? അതോ പുറത്തു പോയാൽ മതിയോ ?”
റോസമ്മ ഒരു അഥിതിയോടെന്ന പോലെ തിരക്കി .
“യുവർ ചോയ്സ് …”
ഞാൻ അവളെ നോക്കി ചിരിച്ചു .
“എന്ന ഇവിടെ ഉണ്ടാക്കാം …നീ ഹെല്പ് ചെയ്യേണ്ടി വരും ”
റോസമ്മ മൊബൈൽ ചാർജ് ചെയ്യാൻ ഇട്ടുകൊണ്ട് എന്നോടായി പറഞ്ഞു .
“ഓഹ് ..പിന്നെന്താ …ചെയ്യാം ”
ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി .
“ഓക്കേ ..എന്ന ഇപ്പൊ വരം ”
അവൾ ചന്തിയും കുലുക്കികൊണ്ട് അകത്തേക്കു പോയി . പിന്നെ മാറിയിടാനുള്ള ഡ്രെസ്സും ടവ്വലും ഒക്കെ എടുത്തു ബാത്റൂമിലേക്ക് നീങ്ങി .
അതോടെ ഞാൻ മഞ്ജുസിനെ ഫോണിൽ വിളിച്ചു . ആദ്യത്തെ വട്ടം ഫുൾ റിങ് കഴിഞ്ഞിട്ടും എടുക്കാതെ വന്നപ്പോൾ കക്ഷി തിരക്കിൽ ആകുമെന്ന് ഞാൻ ഊഹിച്ചു . പക്ഷെ അവള് ഉടനെ ഇങ്ങോട്ടു തിരിച്ചു വിളിച്ചു .
“എന്താടാ ..”
അവളുടെ സ്വത സിദ്ധമായ ശൈലിയുള്ള ചോദ്യം ആണ് ആദ്യം കേട്ടത് .
“ഏയ് ഒന്നും ഇല്ല ..ഞാൻ റോസമ്മയുടെ കൂടെയാ”
ഞാൻ പയ്യെ പറഞ്ഞു നിർത്തി .
“അതിനു ഞാൻ തലേം കുത്തി നിക്കണോ ?”
അവള് അതൊക്കെ നിസാരമെന്ന മട്ടിൽ പറഞ്ഞു .
“ഇതെന്തു പറ്റിയെടി നല്ല ചൂട് ആണല്ലോ ?”
അവളുടെ സംസാരം കേട്ട് ഞാൻ അമ്പരന്നു .
“നീ വിളിച്ച കാര്യം പറ ..”
മഞ്ജുസ് അതൊന്നും മൈൻഡ് ചെയ്യാതെ ഗൗരവത്തിൽ പറഞ്ഞു .
“ഇങ്ങനെ ആണേൽ പറഞ്ഞിട്ടെന്താ ..നീ വെച്ചോ ”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .
“അത് കൊഴപ്പമില്ല നീ പറ ..”