“ഡീ ഡീ ..മതി മതി..കൊറേ നേരം ആയി ..”
അവളെന്നെ കളിയാക്കുന്നതാണെന്നു കരുതി ഞാൻ ഒന്ന് ദേഷ്യപ്പെട്ടു .
“ഞാൻ സീരിയസ് ആണ്…നമ്മുടെ മോൾക്ക് ആ പേര് മതി ..അവളുടെ അച്ഛനും ആ പേരിനോട് ഒരു സോഫ്റ്റ് കോർണർ ഉള്ള സ്ഥിതിക്ക് വേറെ പേരൊന്നും ഇനി അന്വേഷിക്കേണ്ട ”
മഞ്ജുസ് ചെറിയ ചിരിയോടെ തന്നെ പറഞ്ഞു .
“ആണോ..എന്നാപ്പിന്നെ ചെക്കന് നിന്റെ മറ്റവന്റെ പേര് ഇടാം ആദർശ്…”
ഞാൻ അവള് കളിയാക്കുന്നതാണെന്നു കരുതി സ്വല്പം പുച്ഛത്തോടെ പറഞ്ഞു .
“ഓഹ്..ആയിക്കോട്ടെ …എനിക്ക് വിരോധം ഒന്നും ഇല്ല ”
പക്ഷെ മഞ്ജുസ് വളരെ കൂൾ ആയിത്തന്നെ മറുപടി നൽകി .
“വേണേൽ കുറച്ചു പരിഷ്‌കാരം വരുത്തിക്കോ..ആദി എന്നോ..ആദു എന്നോ ഒക്കെ മാറ്റം ”
എന്റെ ഗൗരവം കണ്ടു മഞ്ജുസ് എന്റെ തോളിൽ അവളുടെ തോളുരുമ്മി .
“ഹ്മ്മ്..എന്താ ?”
അവള് എന്നെ നോക്കി ചിരിച്ചുകൊണ്ട് പുരികം ഇളക്കി .
“എന്ത് വേണേൽ ചെയ്യ് …പണ്ടാരം ”
അവളുടെ ചൊറി കണ്ടു ഞാൻ കീഴടങ്ങി .
അത് അങ്ങനെ അങ്ങ് കഴിഞ്ഞു എന്നാണ് ഞാൻ കരുതിയത് . പക്ഷെ മഞ്ജുസ് സീരിയസ് ആക്കി . പേരിടുന്നതിന്റെ അന്ന് മോളുടെ പേര് അവള് ഇടും എന്ന് വാശി പിടിച്ചു . അപ്പോഴും അവള് “റോസ് ” എന്ന് പേരിടും എന്ന് എനിക്ക് വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല.
അങ്ങനെ മഞ്ജുസിന്റെ അച്ഛന്റെ കാതിൽ അവളാണ് പേര് നിർദേശിച്ചു കൊടുത്തത് . അങ്ങനെ പുള്ളിക്കാരൻ പെണ്ണിന്റെ കാതിൽ “റോസ് ” റോസീമോൾ ” എന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഞെട്ടിയത് . അതുകണ്ടെന്ന പോലെ അവള് എന്നെ നോക്കി കണ്ണിറുക്കി കാണിക്കുകയും ചെയ്തു . എന്നാൽ പിന്നെ ചെറുക്കന്റെ പേര് അവള് പറഞ്ഞ പോലെ “ആദി ” എന്ന് ഞാനും ഫിക്സ് ചെയ്തു . അങ്ങനെ ഒരു ഗിവ് ആൻഡ് ടേക്ക് ന്റെ ഭാഗമായി ഉണ്ണികൾക്ക് പേരും വന്നു .
എന്തായാലും പേരിട്ടു . എന്നാല്പിന്നെ അത് റോസ്‌മേരിയെ അറിയിക്കാം എന്നുവെച്ചു അന്ന് വൈകീട്ട് തന്നെ ഞാനവൾക്കു വാട്സ് ആപ്പിൽ മെസ്സേജ്ഉം അയച്ചു .
“ഡീ റോസമ്മോ ”
“പിള്ളേർക്ക് പേരിട്ടു ട്ടോ ”
“മോന്റെ നെയിം – ആദി ”
“മോൾക്ക് അന്ന് പറഞ്ഞപോലെ നിന്റെ പേര് തന്നെ ”
“റോസ് ”
പിന്നെ കുറച്ചു ചിരിക്കുന്ന സ്മൈലികളും . അത്രയും അയച്ചു ഞാൻ അവളുടെ റിപ്ലയ്ക്കായി കാത്തിരുന്നു . കുറച്ചു സമയം കഴിഞ്ഞാണ് കക്ഷിയുടെ മറുപടി എത്തിയത് .