രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]

Posted by

“പോടാ..”
എന്റെ മറുപടി കേട്ട് റോസമ്മ പുച്ഛമിട്ടു .

ആ സംസാരം പിന്നേം ചിരിയും കളിയുമൊക്കെ ആയി നീങ്ങി . അങ്ങനെ റോസമ്മ യാത്ര പറഞ്ഞു ഇറങ്ങുവേം ചെയ്തു . അതിനു ശേഷം ആണ് മഞ്ജുസ് എന്നോട് കുഞ്ഞുങ്ങളുടെ പേരിന്റെ കാര്യം വീണ്ടും ചോദിക്കുന്നത് .

“അല്ല മോനെ ..നിനക്കു അവളുടെ മുൻപിൽ നിക്കുമ്പോ എന്താ ഒരു ഇളക്കം ?”
റോസമ്മയുടെ കാർ മുൻപിൽ നിന്ന് മാഞ്ഞതും മഞ്ജുസ് എന്നോടായി തിരക്കി .

“ഒന്നും ഇല്ല…”
ഞാൻ അവളെ നോക്കി ചുമൽ കൂച്ചി ചിരിച്ചു .

“പഴയ ഇഷ്ടം ഇപ്പോഴും ഉണ്ടോ മോനെ ?”
മഞ്ജുസ് എന്നെ നോക്കി ഒന്നാക്കിയ പോലെ പുരികങ്ങൾ ഇളക്കി .

“ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പൊ എന്താ പ്രെശ്നം ? അതുക്കും മേലെ ആണ് എന്റെ മഞ്ജുസ്”
ഞാനവളുടെ ഇരു കവിളും തഴുകികൊണ്ട് ചിരിച്ചു .

“ഉവ്വ ഉവ്വ ..ഒകെ ഞാൻ കാണുന്നുണ്ട് മോനെ …”
മഞ്ജുസ് വീണ്ടും എന്നെ ഒന്ന് കളിയാക്കി .

“ചുമ്മാ ഗോസിപ്പ് ഉണ്ടാക്കല്ലേ കിളവി ..”
ഞാനവളുടെ സംസാരം കേട്ട് ചിരിച്ചു .

“കിളവി നിന്റെ …”
അതുകേട്ട് മഞ്ജുസ് പല്ലിറുമ്മി .

“പിന്നെ ദേഷ്യം വരില്ലേ..ഇതാണ് ഒകെ തുറന്നു പറഞ്ഞാൽ ഉള്ള കുഴപ്പം..ഒരവസരം വന്നാൽ നമുക്കിട്ടു തന്നെ താങ്ങും..സത്യം പറഞ്ഞാൽ ഈ പെണ്ണുങ്ങളോട് പഴയ കാര്യം ഒന്നും പറയാതിരിക്കുന്നതാ നല്ലത് ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“ഓഹോ…”
മഞ്ജുസ് അതുകേട്ട് പയ്യെ ചിരിച്ചു .

“അതൊക്കെ പോട്ടെ …നീ എന്താ പറഞ്ഞെ നമ്മുടെ ഉണ്ണിക്കു റോസ് എന്ന് പേരിടാന്നോ ? ”
മഞ്ജുസ് ഒരാക്കിയ ചിരിയോടെ എന്നെ നോക്കി .

“അത് ചുമ്മാ തമാശയ്ക് പറഞ്ഞതാ ..ഇങ്ങനെ ഇളിക്കാൻ മാത്രം ഒന്നും ഇല്ല ”
അവളുടെ ചിരി കണ്ടു എനിക്ക് ദേഷ്യം വന്നു .

“ആണോ ? ഹി ഹി.പക്ഷെയത് നല്ല പേര് തന്നെയാ ട്ടോ ..റോസ്..റോസിമോള് ..റോസു ..അങ്ങനെ ഒകെ വിളിക്കാം അല്ലേ ”
മഞ്ജുസ് ചിരിച്ചുകൊണ്ട് തട്ടിവിട്ടു .

Leave a Reply

Your email address will not be published. Required fields are marked *