“അപ്പൊ ഞാന്‍ ഫോണ്‍ വെക്കട്ടെ”
“വെച്ചിട്ടു എവിടെ പോകുന്നു?”
“എവിടേം പോണില്ല”
“എന്നാ പിന്നെ നമുക്ക് മിണ്ടിക്കൊണ്ടിരിക്കാം”
“എന്തു മിണ്ടാന്‍”
“എന്തൊക്കെ മിണ്ടാന്‍ കിടക്കുന്നു?”
“എന്തു”
“പ്രണയിക്കുന്നവര്‍ക്കുണ്ടോ സംസാരിക്കാന്‍ വിഷയം ഇല്ലാത്തത്”
“എന്നിട്ട് നമ്മള്‍ അങ്ങിനെ ഒന്നും പറയാറില്ലല്ലോ?
“ഞാന്‍ പറഞ്ഞു തുടങ്ങുന്പോഴേക്കും നീ ഫോണ്‍ വെക്കുമല്ലോ. അതുകൊണ്ടല്ലേ.”
“എന്നാ ഇന്ന് ഞാന്‍ ഫോണ്‍ വെക്കില്ല. പറഞ്ഞോ”
“അയ്യട. ഒറ്റയ്ക്കിരുന്നു പേടി ആയിട്ടല്ലേ. എനിക്കു മനസിലായി മോളേ.”
“അതൊന്നുമല്ല”
“എന്തായാലും ഞാന്‍ ഭയങ്കര ഹാപ്പി ആണ്.”
“എന്തുപറ്റി?”
“ഇത്രനേരം നിന്നോടു മിണ്ടാന്‍ പറ്റിയല്ലോ”
“ഉം”
“വേറെ ആരുമില്ലേ അവിടെ?”
“ഇല്ല. ഞാന്‍ മാത്രേ ഉള്ളൂ.”
“ഇവിടെയും ഞാന്‍ മാത്രേ ഉള്ളൂ.. ഇങ്ങോട്ട് പോരുന്നോ?”
“എന്തിന്?”
“വെറുതെ കണ്ണും കണ്ണും നോക്കി ഇരിക്കാം. വേണെങ്കില്‍ തൊട്ടുരുമ്മി ഇരിക്കാം”
“അയ്യട”
“എന്തു അയ്യട.. നീ എന്‍റെ പെണ്ണല്ലേ. പിന്നെന്താ”
“ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ?”