“അങ്ങിനെ ഇപ്പോ സന്തോഷിക്കേണ്ട”
“ഇല്ലെടീ. ഞാന്‍ അങ്ങിനെ പറയോ? അതും എന്‍റെ പെണ്ണിനെ മറ്റുള്ളവരുടെ മുന്നില്‍ മോശക്കാരി ആക്കി?”
“അറിയില്ല”
“അപ്പോ അത്രേ ഉള്ളൂ എന്നെപ്പറ്റി വിശ്വാസം?”
“ഞാന്‍ അങ്ങിനെ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്.”
“എനിക്കറിയാം പൊന്നേ. നീ ഇത്ര സില്ലി ആയാലോ. വിഷമിക്കാന്‍ വേണ്ടി പറഞ്ഞതല്ല ഞാന്‍. അതൊക്കെ പോട്ടെ.. റൂമിലിപ്പോ ആരുമില്ലേ?”
“ഇല്ല. ഒറ്റയ്ക്കേ ഉള്ളൂ.”
“അതാണ് മാഡം ഇത്രനേരം സംസാരിച്ചത്. ഞാനും വിചാരിച്ചു ഇവള്‍ക്കെന്തു പറ്റി എന്നു. അല്ലെങ്കില്‍ അഞ്ചു മിനിട്ട് സംസാരിച്ച് വെക്കുന്ന പെണ്ണാല്ലേ നീ”
“ഞാനിപ്പോ എന്താ വേണ്ടേ? കട്ട് ചെയ്യണോ ഫോണ്‍?
“അയ്യോ വേണ്ട. ആദ്യമായിട്ടാ ഇത്രയും നേരം എന്‍റെ പെണ്ണിനോട് ഫോണില്‍ സംസാരിക്കുന്നത്. അതുകൊണ്ടു പറഞ്ഞു പോയതാ. ക്ഷമീ.”
“ക്ഷമിച്ചിരിക്കുന്നു”
“മൂഡ് ഓഫ് ഒക്കെ മാറിയില്ലേ?”
“മാറി വരുന്നു”
“മൂഡ് ആക്കണോ”
“വേണ്ട”
“എനിക്കു കുഴപ്പമില്ല.”
“എനിക്കു കുഴപ്പമുണ്ട്”
“എന്നാ വേണ്ട”
“നല്ല കുട്ടി”
“നീ പറഞ്ഞില്ലെങ്കിലും ഞാന്‍ നല്ല കുട്ടി തന്നെയാ”
“അല്ലെന്ന് ഞാന്‍ പറഞ്ഞോ?”
“പറഞ്ഞില്ല. എന്നാലും ആ വാക്കുകളില്‍ അങ്ങിനെ ഫീല്‍ ചെയ്യുന്നു”
“ഞാന്‍ അങ്ങിനെ ഉദ്ദേശിച്ചൊന്നും അല്ല പറഞ്ഞത്”
“എനിക്കറിയാടോ. ഞാന്‍ വെറുതെ തമാശയ്ക്ക് പറയുന്നതല്ലേ. അപ്പോഴേക്കും സീരിയസ് ആക്കുന്നതെന്തിനാ?”
“ഞാനിങ്ങനെയാ. “
“എനിക്കറിയാം. എന്നാലും കുറേ ഒക്കെ മാറ്റം ഉണ്ട്. കുറച്ചൊക്കെ തിരിച്ചും കൌണ്ടര്‍ അടിക്കാന്‍ പഠിച്ചിട്ടുണ്ട്.”
“പിടിച്ച് നില്‍ക്കണ്ടേ എന്‍റെ ചെക്കന്‍റെ മുന്നില്‍”
“വേണം വേണം.”